മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

By Santheep

മാരുതി സുസൂക്കി എസ് ക്രോസ്സ് അടുത്തമാസം അഞ്ചിന് അഞ്ചിനാണ് വിപണിയിലെത്തുക. പ്രീമിയം നിലവാരത്തിൽ നിർമിക്കപ്പെട്ട ഈ ചെറു ക്രോസ്സോവറിന് വിപണിയിൽ ചില പ്രത്യേക ദൗത്യങ്ങൾ നിർവഹിക്കാനുണ്ട്. രാജ്യത്ത് മാരുതി സുസൂക്കിക്കുള്ള ചെറുകാറുകളുടെ ബ്രാൻഡ് എന്ന പ്രതിച്ഛായയിൽ മാറ്റം വരുത്തുകയാണ് എസ് ക്രോസ്സ് ക്രോസ്സോവറിൽ ഏൽപിക്കപെട്ടിട്ടുള്ള ദൗത്യം. ഈ ദൗത്യം നിറവേറ്റുവാൻ ഏത്രത്തോളം സന്നാഹപ്പെട്ടിട്ടുണ്ട് എന്നാണ് ഇനി അറിയേണ്ടത്.

ഇതിനുള്ള അവസരം ഇപ്പോൾ കൈവന്നിരിക്കുകയാണ്. എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങളെല്ലാം മാരുതി പുറത്തുവിട്ടിട്ടുണ്ട്. അവയിലേക്ക് ഒന്നു കണ്ണോടിക്കാം.

മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

സുസൂക്കി എൻജിനീയർ‌മാർ പ്രത്യേകം ശ്രദ്ധവെച്ച് ശിൽപപ്പെടുത്തിയ ഡിസൈനാണ് എസ് ക്രോസ്സിനുള്ളത്. ഓരോ വിശദാംശത്തിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. എയ്റോഡൈനമിക് പാലിച്ചു നിർമിച്ചതാണ് എസ് ക്രോസ്സിന്റെ റിയർ വ്യൂ മിററുകൾ. ഇതിൽ ടെൺ ലൈറ്റുകളും ചേർത്തിട്ടുണ്ട്.

മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

സ്പോർടിനെസ്സ് വർധിപ്പിക്കാനായി നടത്തിയ ശ്രമങ്ങളെല്ലാം വിജയിച്ചിട്ടുണ്ടെന്നു പറയാം. റൂഫിൽ ഘടിപ്പിച്ചിട്ടുള്ള റൂഫ് റെയിൽ, വശങ്ങളിലെ കാരക്ടർ ലൈനുകൾ, മുമ്പിൽ ചേർത്തിട്ടുള്ള സ്കിഡ് പ്ലേറ്റുകൾ, വാഹനത്തിനു ചുറ്റുമായി നൽകിയിട്ടുള്ള ക്ലാഡിങ്ങുകൾ തുടങ്ങിയവയെല്ലാം സ്പോർടി സൗന്ദര്യം വർധിപ്പിക്കുന്നുണ്ട്.

മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇരുവശങ്ങളിലും സിൽവർ നിറത്തിൽ റണ്ണിങ് ബോഡുകൾ ഘടിപ്പിച്ചിട്ടുണ്ട്. 40.64 സെന്റിമീറ്റർ അലോയ് വീലുകളുടെ സൗന്ദര്യവും എടുത്തുപറയണം.

മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഓട്ടോമാറ്റിക് റെയിൻ സെൻസിങ് വൈപ്പറുകൾ ഘടിപ്പിച്ചിട്ടുണ്ട് വാഹനത്തിൽ. സാധാരണ ഹാലജൻ ലാമ്പുകളെക്കാൾ മികച്ച പ്രകടനശേഷിയുള്ള ഹൈ ഇന്റൻസിറ്റി ഡിസ്ചാർജ് ലാമ്പുകളാണ് മറ്റൊരു പ്രത്യേകത. ഇരുട്ടുപരക്കുന്നത് തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നു ഇവ. വാഹനത്തിന്റെ പിൻവശത്തും സ്കിഡ് പ്ലേറ്റുകൾ നൽകിയിട്ടുണ്ട്.

മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്റീരിയറിൽ മാരുതി സുസൂക്കിയുടെ സ്മാർട് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ചേർത്തിരിക്കുന്നു. ടച്ച്സ്ക്രീൻ ഡിസ്പ്ലേ, ബ്ലൂടൂത്ത് കണക്ടിവിറ്റി, മീഡിയ കണക്ടിവിറ്റി, സ്മാർട്ഫോൺ കണക്ടിവിറ്റി തുടങ്ങിയവ അടങ്ങുന്നതാണ് ഈ സംവിധാനം.

മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

സ്റ്റീയറിങ് വീലിൽ ഓഡിയോ നിയന്ത്രണങ്ങൾ ചേർത്തിട്ടുണ്ട്. വോയ്സ് കമാൻഡ് ഫീച്ചറും വാഹനത്തിലുണ്ട്. ഫോൺ വിളികൾക്കും പാട്ട് കേൾക്കുന്നതിനുമെല്ലാം വോയ്സ് കമാൻഡുകൾ മതിയാവും.

മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഒരു ടിഎഫ്ടി ഡിസ്പ്ലേ സ്ക്രീൻ നൽകിയിട്ടുണ്ട്. ഇന്ധന ഉപഭോഗം, ഡ്രൈവിങ് റെയ്ഞ്ച് തുടങ്ങിയ നിരവധി വിവരങ്ങൾ ഇതിൽ നൽകുന്നു.

മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

'സോഫ്റ്റ് ടച്ച്' ഡാഷ്ബോർഡാണ് എടുത്തുപറയേണ്ട മറ്റൊരു സംഗതി. ഗുണനിലവാരമേറിയ പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിട്ടുള്ളത്. അപ്ഹോൾസ്റ്ററിയുടെ കാര്യത്തിലും ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ല. പിൻ കാബിനിലെ സീറ്റ്ബാക്കുകൾ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്.

മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

പിൻ കാബിനിലെ ആംറെസ്റ്റിൽ രണ്ട് കപ്ഹോൾഡറുകൾ നൽകിയിട്ടുണ്ട്. ഈ ആംറെസ്റ്റ് പിന്നിലേക്കു ചായ്ചാൽ മൂന്നു മുതിർന്നവർക്ക് സുഖമായി ഇരിക്കാം. വാഹനത്തിൽ ഒരു റിയർ പാർക്കിങ് ഡിസ്പ്ലേയും ഘടിപ്പിച്ചിരിക്കുന്നു. ഓവർഹെഡ് കൺസോളാണ് മറ്റൊന്ന്. സൺ‌ഗ്ലാസ്സ് വെക്കാൻ ഈ ഇടം ഉപകരിക്കും.

മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

എസ് ക്രോസ്സിന്റെ സുരക്ഷാ സംവിധാനങ്ങളും മികച്ചതാണ്. ഫ്രണ്ട് എയർബാഗുകൾ നൽകിയിട്ടുണ്ട്. ഡ്രൈവർക്കും പാസഞ്ചർ‌ക്കും. കുറഞ്ഞ ഇന്ധന ഉപയോഗം ഉറപ്പാക്കുന്നതിനായി ഡിസൈനർമാർ നന്നായി പണിയെടുത്തിട്ടുണ്ട്. സുസൂക്കിയുടെ ടോട്ടൽ എഫക്ടീവ് കൺട്രോൾ ടെക്നോളജി ഉപയോഗിച്ചു നിർമിച്ച എസ് ക്രോസ്സിന്റെ ബോഡി ആഘാതങ്ങളിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കാൻ സന്നാഹപ്പെട്ടിട്ടുള്ളതാണ്. മികച്ച ആഘാത ആഗിരണം ഉറപ്പാക്കുന്നു ഈ സാങ്കേതികത. ഉയർന്ന ഗുണനിലവാരമുള്ള സ്റ്റീൽ‌ ഉപയോഗിച്ചാണ് നിർമാണം. ഭാരക്കുറവ് ഉറപ്പുവരുത്താനും എൻജിനീയർമാർ ശ്രദ്ധിച്ചിട്ടുണ്ട്.

മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

രണ്ട് ഡീസൽ എൻജിനുകൾ ഘടിപ്പിച്ചാണ് സുസൂക്കി എസ് ക്രോസ്സ് വരുന്നത്. 1.3 ലിറ്റർ ശേഷിയുള്ളതും 1.6 ലിറ്റർ ശേഷിയുള്ളതുമാണ് ഈ എൻജിനുകൾ. 1.6 ലിറ്ററിന്റെ ടർബോ എൻജിൻ 1750 ആർപിഎമ്മിൽ 320 എൻഎം ടോർക്ക് ഉൽപാദിപ്പിക്കുന്നു. 118 കുതിരശക്കതിയാണ് എൻജിനുള്ളത്. ഈ എൻജിൻ ലിറ്ററിന് 23.65 കിലോമീറ്റർ മൈലേജ് പുറത്തെടുക്കുന്നു. 1.3 ലിറ്റർ എൻജിൻ 89 കുതിരശക്തിയാണ് ഉൽപാദിപ്പിക്കുന്നത്. മൈലേജ് ലിറ്ററിന് 22.70 കിലോമീറ്റർ.

മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മാന്വൽ ഗിയർബോക്സുകളാണ് വാഹനത്തിൽ ഘടിപ്പിക്കുക. 1.3 ലിറ്റർ എൻജിനോടൊപ്പം 5 സ്പീഡ് ഗിയർബോക്സ് ചേർക്കും. 1.6 ലിറ്റർ എൻജിനോടൊപ്പം ചേർത്തിരിക്കുന്നത് 6 സ്പീഡ് ഗിയർബോക്സാണ്.

മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

അഞ്ച് നിറങ്ങളിലാണ് വാഹനം വിപണി പിടിക്കുക. അർബൻ ബ്ലൂ, കഫൈൻ ബ്രൗൺ, പേൾ ആർക്ടിക് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ, പ്രീമിയം സിൽവർ എന്നിവയാണ് നിറങ്ങൾ.

മാരുതി സുസൂക്കി എസ് ക്രോസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഫോഡ് ഫിഗോ ആസ്പയർ ടെസ്റ്റ് ഡ്രൈവ് റിവ്യൂ

ഹോണ്ട ജാസ്സ് എന്ന 'ഹോട്ട് ഹാച്ച്': ഒരു റിവ്യൂ

2015 ഓഡി ക്യു3 റിവ്യൂ

നിസ്സാന്‍ പാട്രോള്‍: ഒരു ഹ്രസ്വ ഡ്രൈവിങ് അനുഭവം

Most Read Articles

Malayalam
English summary
Maruti Suzuki S Cross All You Want To Know.
Story first published: Monday, July 27, 2015, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X