മാരുതി സുസൂക്കി 'എക്രോസ്' ഇന്ത്യയിലെത്താന്‍ തയ്യാറായി

By Santheep

സുസൂക്കിയുടെ എസ്എക്‌സ്4 ക്രോസ്സോവര്‍ മോഡല്‍ ഇന്ത്യയില്‍ 'എക്രോസ്' എന്ന പേരില്‍ ലോഞ്ച് ചെയ്യും. ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍മാറിയ എസ്എക്‌സ്4 സെഡാനെ ആധാരമാക്കി നിര്‍മിച്ചതാണ് ഈ ക്രോസ്സോവറിനെ.

വളരെ നേരത്തെ തന്നെ ഈ വാഹനത്തിന്റെ ഇന്ത്യന്‍ പ്രവേശം നടക്കേണ്ടതായിരുന്നു. എന്തൊക്കെയോ ചില കാരണങ്ങളാല്‍ ഇത്തിരി വൈകിയാണ് എക്രോസ് എത്തുന്നത്. ചിത്രങ്ങളും വിശദാംശങ്ങളും താഴെ വായിക്കാം.

മാരുതി സുസൂക്കി 'എക്രോസ്' ഇന്ത്യയിലെത്താന്‍ തയ്യാറായി

കഴിഞ്ഞ ദില്ലി എക്‌സ്‌പോയിലാണ് ഇന്ത്യയ്ക്കു വേണ്ടിയുള്ള എക്രോസ് മോഡല്‍ ആദ്യമായി അഴതരിപ്പിക്കപെട്ടത്. അന്ന് ഈ മോഡലിന് എസ്എക്‌സ്4 എസ്എക്‌സ് ക്രോസ്സ് എന്നു തന്നെയായിരുന്നു പേര്.

മാരുതി സുസൂക്കി 'എക്രോസ്' ഇന്ത്യയിലെത്താന്‍ തയ്യാറായി

ഇന്ത്യന്‍ വിപണിക്കായി പ്രത്യേകമായ എന്‍ജിനീയറിങ് പണികള്‍ നടത്തും ഈ വാഹനത്തില്‍ മാരുതി. 2015 മധ്യത്തില്‍ തന്നെ വാഹനം എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.

മാരുതി സുസൂക്കി 'എക്രോസ്' ഇന്ത്യയിലെത്താന്‍ തയ്യാറായി

ഇന്ത്യയില്‍ ഡീസല്‍ എന്‍ജിനുകളില്‍ മാത്രമേ എക്രോസ് ലഭ്യമാക്കൂ എന്നും കേള്‍ക്കുന്നുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക നിലപാട് ലഭ്യമല്ല.

മാരുതി സുസൂക്കി 'എക്രോസ്' ഇന്ത്യയിലെത്താന്‍ തയ്യാറായി

അന്താരാഷ്ട്രവിപണിയില്‍ എസ്എക്‌സ്4 എസ്‌ക്രോസ്സിന് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുണ്ട്. പെട്രോള്‍ എന്‍ജിന്‍ പതിപ്പ് ഇന്ത്യയിലെത്തില്ല എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മാരുതി സുസൂക്കി 'എക്രോസ്' ഇന്ത്യയിലെത്താന്‍ തയ്യാറായി

പ്രീമിയം നിലവാരത്തിലായിരിക്കും എക്രോസ് ക്രോസ്സോവറിന്റെ വില്‍പന. ഏതാണ്ട് 8 ലക്ഷത്തില്‍ വില തുടങ്ങിയേക്കും. 12 ലക്ഷത്തിന്റെ ചുറ്റുവട്ടത്തിലായിരിക്കും ഉയര്‍ന്ന പതിപ്പിന്റെ വില.

മാരുതി സുസൂക്കി 'എക്രോസ്' ഇന്ത്യയിലെത്താന്‍ തയ്യാറായി

പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകളായിരിക്കും വാഹനത്തിലുണ്ടായിരിക്കുക. ഡേടൈം റണ്ണിങ് ലൈറ്റുകള്‍ പ്രതീക്ഷിക്കാം.

മാരുതി സുസൂക്കി 'എക്രോസ്' ഇന്ത്യയിലെത്താന്‍ തയ്യാറായി

16 ഇഞ്ച് അലോയ് വീലുകള്‍ ഘടിപ്പിക്കും മാരുതി എക്രോസ്സില്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വശങ്ങളില്‍ കറുപ്പ് പ്ലാസ്റ്റിക് ക്ലാഡിങ്ങുകള്‍ നല്‍കി സ്‌പോര്‍ടി സൗന്ദര്യത്തില്‍ വാഹനം എത്തിച്ചേരും.

മാരുതി സുസൂക്കി 'എക്രോസ്' ഇന്ത്യയിലെത്താന്‍ തയ്യാറായി

ഈ വാഹനം റിനോ ഡസ്റ്റര്‍ നിലകൊള്ളുന്ന സെഗ്മെന്റിലേക്കാണ് എക്രോസ് വരുന്നത്. 4,300 മില്ലിമീറ്ററാണ് വാഹനത്തിന്റെ നീളം. 1,765 മില്ലിമിറ്റര്‍ വീതി. ഉയരം 1,575 മില്ലിമീറ്റര്‍. എക്രോസ്സിന്റെ വീല്‍ബേസ് 2,600 മില്ലിമീറ്ററാണ്.

മാരുതി സുസൂക്കി 'എക്രോസ്' ഇന്ത്യയിലെത്താന്‍ തയ്യാറായി

1.6 ലിറ്റര്‍ ശേഷിയുള്ള മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുണ്ടാവുക. 120 പിഎസ് കരുത്ത് പകരാന്‍ ഈ എന്‍ജിന് സാധിക്കും. 320 എന്‍എം ആണ് ചക്രവീര്യം.

Most Read Articles

Malayalam
English summary
Maruti Suzuki S-Cross To Be Named ACross In Indian Market.
Story first published: Wednesday, April 22, 2015, 18:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X