മാരുതിയുടെ എലൈറ്റ് ഐ20 എതിരാളിക്ക് പേരിട്ടു!

By Santheep

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലേക്കുള്ള മാരുതിയുടെ പുതിയ മോഡലിനെ 'വൈആര്‍എ' എന്ന പേരിലാണ് ഇതുവരെ നമ്മള്‍ തിരിച്ചറിഞ്ഞിരുന്നത്. ഇതൊരു ഒളിപ്പേരാണ്. കഴിഞ്ഞ ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച ഐകെ 2 കണ്‍സെപ്റ്റിന്റെ ഉല്‍പാദന രൂപമാണ് വൈആര്‍എ. ഈ മോഡല്‍ ഇന്ത്യയില്‍ പലയിടങ്ങളിലായി ടെസ്റ്റ് ചെയ്യുന്ന നിലയില്‍ ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്.

പുതിയ വാര്‍ത്തകള്‍ അറിയിക്കുന്നത്, മാരുതി വൈആര്‍എ-ക്ക് പേരിട്ടതായാണ്. കൂടുതല്‍ വിവരങ്ങള്‍ താഴെ അറിയാം.

'ഫ്രോങ്ക്‌സ്'

'ഫ്രോങ്ക്‌സ്'

മാരുതി 'ഫ്രോങ്ക്‌സ്' എന്ന പേരിലായിരിക്കും വൈആര്‍എ മോഡല്‍ വിപണി പിടിക്കുക. 2015ല്‍ തന്നെ വാഹനം വിപണിയിലെത്തും. നിലവില്‍ ഹ്യൂണ്ടായിയുടെ എലൈറ്റ് ഐ20യെ വെല്ലാന്‍ ശേഷിയുള്ള കാറുകള്‍ മാരുതിയുടെ പക്കലില്ല. ഈ പ്രശ്‌നമാണ് ഫ്രോങ്ക്‌സിന്റെ ലോഞ്ചിലൂടെ പരിഹരിക്കാന്‍ പോകുന്നത്.

പുതിയ ഡിസൈന്‍

പുതിയ ഡിസൈന്‍

ഐകെ-2 മോഡലില്‍ പ്രയോഗിച്ചിരിക്കുന്നത് സുസൂക്കി ഡിസൈനര്‍മാര്‍ രൂപപ്പെടുത്തിയ ലിക്യുഡ് ഫ്‌ലോ ശില്‍പതത്വമാണ്. ഹ്യൂണ്ടായിയുടെ ഫ്‌ലൂയിഡിക് ഡിസൈന്‍ ഇതിനകം തന്നെ ജനപ്രീതി നേടിയിട്ടുണ്ട്. ഈ ഡിസൈന്‍ തത്വത്തെ വെല്ലുന്ന ഒന്ന് കണ്ടെത്താനുള്ള ശ്രമമാണിത്.

ഡിമാന്‍ഡ്

ഡിമാന്‍ഡ്

ഒരു രണ്ടു വര്‍ഷം മുമ്പു വരെ പ്രീമിയം വാഹനങ്ങള്‍ക്ക് കാര്യമായ ഡിമാന്‍ഡ് ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്നില്ല. ഇപ്പോള്‍ സ്ഥിതിയില്‍ വലിയ മാറ്റം വന്നതായി മാരുതി മനസ്സിലാക്കുന്നു. ഹോണ്ടയുടെ ജാസ്സ് ഹാച്ച്ബാക്കു കൂടി ഈ സെഗ്മെന്റിലേക്ക് എത്തിച്ചേരാനുണ്ട്. കൊടുമ്പിരി കൊണ്ട വിപണി മത്സരമാണ് ഇനി നടക്കാനുള്ളത്.

എന്‍ജിന്‍

എന്‍ജിന്‍

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ഫ്രോങ്ക്‌സ് വിപണിയില്‍ ലഭിക്കും. 1.0 ലിറ്ററിന്റെ ടര്‍ബോ പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും സുസൂക്കി വിപണിയിലെത്തിക്കുക. ഫിയറ്റില്‍ നിന്ന് സോഴ്‌സ് ചെയ്യുന്നതാണ് ഈ ഡീസല്‍ എന്‍ജിന്‍. 'ബൂസ്റ്റര്‍ജെറ്റ്' എന്നാണ് പെട്രോള്‍ എന്‍ജിനെ സുസൂക്കി വിളിക്കുന്നത്. ഈ എന്‍ജിന്റെ വിശദാംശങ്ങള്‍ സുസൂക്കി പുറത്തു വിട്ടിട്ടില്ല.

ഫീച്ചര്‍ റിച്ച്

ഫീച്ചര്‍ റിച്ച്

സെഗ്മെന്റില്‍ ഏറ്റവും മികച്ച ഫീച്ചറുകളോടെയായിരിക്കണം ഫ്രോങ്ക്‌സ് എത്തേണ്ടതെന്ന് മാരുതിക്ക് നിര്‍ബന്ധമുണ്ട്. ഡിസൈനിലും ഫീച്ചറുകളുടെ സാന്നിധ്യത്തിലും മികവ് പുലര്‍ത്തുന്ന ഹ്യൂണ്ടായ് എലൈറ്റ് ഐ20യോടാണ് മല്ലിടേണ്ടത്. സെഗ്മെന്റില്‍ തന്നെ ആദ്യം എന്ന അവകാശവാദത്തോടെ ചില ഫീച്ചറുകള്‍ വാഹനത്തില്‍ കൊണ്ടുവരാന്‍ മാരുതിക്ക് സാധിച്ചേക്കും.

വില

വില

ഐകെ-2 കണ്‍സെപ്റ്റ് നിലപാട് കൊള്ളുന്നത് ഒരു പുതിയ പ്ലാറ്റ്‌ഫോമിലാണ്. 4,023 മില്ലിമീറ്റര്‍ നീളവും 1,920 മില്ലിമീറ്റര്‍ വീതിയും 1,450 മില്ലിമീറ്റര്‍ ഉയരവുമുണ്ട് വാഹനത്തിന്. 5 ലക്ഷത്തിനും 9 ലക്ഷത്തിനും ഇടയിലായിരിക്കും ഫ്രോങ്ക്‌സിന്റെ വിലയിടല്‍ എന്ന് പ്രതീക്ഷിക്കാവുന്നതാണ്.

Most Read Articles

Malayalam
English summary
Maruti Suzuki YRA Premium Hatchback To Be Christened Fronx.
Story first published: Tuesday, April 21, 2015, 17:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X