48.2 കിലോമീറ്റര്‍ മൈലേജുള്ള സ്വിഫ്റ്റ് 2017ല്‍ വരും?

By Santheep

മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ റെയ്ഞ്ച് എക്സ്റ്റന്‍ഡര്‍ മോഡല്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഇന്ത്യന്‍ ഗവണ്‍മെന്റ് കുറെ റെയ്ഞ്ച് എക്‌സ്റ്റന്‍ഡറുകള്‍ക്കായി ഓര്‍ഡര്‍ നല്‍കാന്‍ തീരുമാനിച്ചതാണ് നേരത്തെ വാര്‍ത്തയുണ്ടാക്കിയത്. എന്നാല്‍ ഇതെപ്പറ്റി പിന്നീടൊന്നും കേട്ടില്ല. കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപെട്ടതിനു ശേഷം ഈ വാഹനം വീണ്ടും ഇന്ത്യയിലെത്തിയിരിക്കുകയാണ്. ദില്ലി പ്രഗതി മൈതാനത്തില്‍ നടന്ന ഗ്രാന്‍ മൊബിലിറ്റി എക്‌സ്‌പോ 2015ല്‍ പങ്കെടുക്കാന്‍.

വാഹനത്തെക്കുറിച്ച് കൂടുതലറിയാം താഴെ താളുകളില്‍.

48.2 കിലോമീറ്റര്‍ മൈലേജുള്ള സ്വിഫ്റ്റ് 2017ല്‍ വരും?

താളുകളിലൂടെ നീങ്ങുക.

48.2 കിലോമീറ്റര്‍ മൈലേജുള്ള സ്വിഫ്റ്റ് 2017ല്‍ വരും?

എന്‍ജിന്‍

658 കുതിരശക്തിയുള്ള 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും ഒരു ഇലക്ട്രിക് മോട്ടോറുമാണ് മാരുതി സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡറിന് കരുത്ത് പകരുന്നത്. രണ്ടും ചേര്‍ന്ന 73 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു.

48.2 കിലോമീറ്റര്‍ മൈലേജുള്ള സ്വിഫ്റ്റ് 2017ല്‍ വരും?

ഇന്ധനക്ഷമത

ഹൈബ്രിഡ് മോഡില്‍ ഓടിക്കുമ്പോള്‍ 48.2 കിലോമീറ്റര്‍ മൈലേജ് പകരാന്‍ സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡറിന് സാധിക്കും.

48.2 കിലോമീറ്റര്‍ മൈലേജുള്ള സ്വിഫ്റ്റ് 2017ല്‍ വരും?

റെയ്ഞ്ച്

ഇലക്ട്രിക് മോട്ടോറില്‍ മാത്രം വാഹനമോടിക്കാനും സാധിക്കുന്നു. 25.5 കിലോമീറ്റര്‍ വരെ ഇങ്ങനെ പോകാവുന്നതാണ്.

ചാര്‍ജ്

ചാര്‍ജ്

സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡറിന്റെ ലിതിയം അയണ്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വെറും ഒന്നര മണിക്കൂര്‍ മാത്രമേ എടുക്കൂ. വാഹനത്തിന്റെ ആകെ ഭാരം 1600 കിലോഗ്രാമാണ്. 2017ല്‍ ഈ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ പക്ഷെ, ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമല്ല. ഇലക്ട്രിക് ഹൈബ്രിഡ് കാറുകളെ പ്രോത്സാഹിപ്പിക്കാന്‍ കാര്യമായൊന്നും ചെയ്യാത്ത സര്‍ക്കാര്‍ നിലപാടാണ് കമ്പനികളെ ഇക്കാര്യത്തില്‍ പിന്തിരിപ്പിച്ചു നിര്‍ത്തുന്നത്.

48.2 കിലോമീറ്റര്‍ മൈലേജുള്ള സ്വിഫ്റ്റ് 2017ല്‍ വരും?

നേരത്തെ ഈ വാഹനം അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഇല്ലാതിരുന്ന ചില പ്രധാന ഫീച്ചറുകള്‍ ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്‍ഫോമേഷന്‍ ഡിസ്‌പ്ലേ സ്‌ക്രീനാണ് ഇവയില്‍ എടുത്തു പറയേണ്ട ഒന്ന്. സ്റ്റാര്‍ട് സ്‌റ്റോപ് ബട്ടണ്‍, റിമോട്ട് കീലെസ് എന്‍ട്രി, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിങ്ങനെയുള്ള സന്നാഹങ്ങളും വാഹനത്തില്‍ കാണാം.

Most Read Articles

Malayalam
English summary
Maruti Swift Range Extender showcased at GMX 2015.
Story first published: Tuesday, March 3, 2015, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X