മെഴ്‌സിഡിസ് സിഎല്‍എസ് ഇന്ത്യയിലെത്തി!

By Santheep

മെഴ്‌സിഡിസ് ബെന്‍സ് സിഎല്‍എസ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. രാജ്യത്ത് കൂടുതല്‍ കരുത്തോടെ നിലയുറപ്പിക്കുക എന്ന മെര്‍ക്കിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമായാണ് ഈ വാഹനം എത്തുന്നത്. നടപ്പുവര്‍ഷം മാത്രം 15 ലോഞ്ചുകളാണ് മെഴ്‌സിഡിസ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പൂര്‍ണമായും വിദേശത്തു നിര്‍മിച്ചാണ് ഈ വാഹനം വിപണി പിടിക്കുന്നത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 76.5 ലക്ഷം രൂപ വരും വില.

Mercedes-Benz CLS Launched In India Price, Specs, Features and Safety

2.1 ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഈ ഡീസല്‍ എന്‍ജിന്‍ 267 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 500 എന്‍എം ആണ് ചക്രവീര്യം.

മള്‍ടിബീം എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, 8 ഇഞ്ച് ഇന്‍ഫോമേഷന്‍ സ്‌ക്രീന്‍, 14 സ്പീക്കറുകളോടു കൂടിയ ഹാര്‍മാന്‍ കാര്‍ഡന്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, സാറ്റലൈറ്റ് നേവിഗേഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സന്നാഹങ്ങള്‍ ഈ വാഹനത്തിലുണ്ട്.

എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇഎസ്പി, എഎസ്ആര്‍, ഹില്‍ സ്റ്റാര്‍ട് അസിസ്റ്റ്, അറ്റന്‍ഷന്‍ അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തോടു ചേര്‍ത്തിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #mercedes benz
English summary
Mercedes-Benz CLS Launched In India Price, Specs, Features and Safety.
Story first published: Wednesday, March 25, 2015, 17:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X