ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ ഇന്ത്യയിലെത്തി

By Santheep

മെഴ്‌സിഡിസ് ബെന്‍സ് എസ്600 ഗാര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. അത്യാധുനികമായ ആയുധപ്രതിരോധ സന്നാഹങ്ങള്‍ ഘടിപ്പിച്ചാണ് ഈ കാര്‍ എത്തുന്നത്. രാജ്യത്ത് പ്രതിരോധ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു വരുന്നതാണ് എസ്600 ഗാര്‍ഡിനെ ഇന്ത്യയിലെത്തിക്കാന്‍ മെര്‍കിനെ പ്രേരിപ്പിച്ചത്.

കൂടുതല്‍ വായിക്കാം താളുകളില്‍.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ ഇന്ത്യയിലെത്തി

ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ ആഡംബര വാഹനമാണിതെന്ന് മെഴ്‌സിഡിസ് അവകാശപ്പെടുന്നു.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ വളര്‍ന്നുവരുന്ന നവ ബിസിനസ്സ് ഭീമന്മാരെയാണ് മെഴ്‌സിഡിസ് ലക്ഷ്യം വെക്കുന്നത്. തോക്കുകള്‍, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവയില്‍ നിന്ന് പൂര്‍ണമായും സംരക്ഷണം നല്‍കുന്നവയാണ് എസ്600 ഗാര്‍ഡ് കാറുകള്‍.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ 8.9 കോടി രൂപയാണ് ഈ കാറിന് വില. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരമാണിത്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ ഇന്ത്യയിലെത്തി

ഒരു 6.0 ലിറ്റര്‍, വി12 പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 530 പിഎസ് കരുത്തുല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. 830 എന്‍എം ചക്രവീര്യം.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ ഇന്ത്യയിലെത്തി

കാറിന്റെ ആകെ ഭാരം 4 ടണ്ണാണ്. ഓരോ വിന്‍ഡോയ്ക്കും 80 കിലോഗ്രാം ഭാരമുണ്ട്. ഓരോ ഗ്ലാസ്സും 65 മില്ലിമീറ്റര്‍ തടിയുള്ളവയാണ്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ ഇന്ത്യയിലെത്തി

കര്‍ശനമായ നിരവധി ടെസ്റ്റുകള്‍ നടത്തിയാണ് ഈ കാറിന്റെ അവസാന ഉല്‍പാദനരൂപം തീരുമാനിക്കപ്പെടുന്നത്. പൂര്‍ണമായും ആയുധപ്രതിരോധശേഷിയില്‍ നിര്‍മിച്ച വാഹനത്തിന്റെ അടിഭാഗം സ്‌ഫോടനങ്ങളില്‍ പോലും തകരില്ല. വിവിധ തരത്തിലുള്ള ആയുധങ്ങള്‍ ഈ വാഹനത്തില്‍ ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #mercedes benz
English summary
Mercedes Benz S600 Guard launched in India.
Story first published: Thursday, May 21, 2015, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X