മാരുതിയുടെ ചെറു എസ്‌യുവിക്ക് പേരിട്ടു

By Santheep

മാരുതിയില്‍ നിന്നുള്ള ചെറു എസ്‌യുവിയെ കാത്തിരിക്കുകയാണ് കാര്‍ വാങ്ങാനുദ്ദേശിക്കുന്ന ഇന്ത്യാക്കാരില്‍ വലിയൊരു വിഭാഗം പേര്‍. 2012ലെ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ എക്‌സ്എ ആല്‍ഫ എന്ന പേരില്‍ അവതരിപ്പിക്കപെട്ട ഈ കാറിന്റെ വരവ് കുറെയധികം വൈകിപ്പോയി എന്നു തന്നെ പറയണം. കടുത്ത മത്സരം നിലനില്‍ക്കുന്ന സെഗ്മെന്റില്‍ ചെറിയ കാലത്തെ വൈകല്‍ പോലും പൊറുക്കാനാവാത്ത അപരാധമാകുന്നു!

എന്തായാലും ഈ വാഹനം ഉടന്‍ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ഊഹാപോഹങ്ങള്‍ പറയുന്നതു പ്രകാരം ഈ എസ്‌യുവിയുടെ പേര് നിശ്ചയിച്ചു കഴിഞ്ഞു! കൂടുതല്‍ വായിക്കാം താഴെ.

മാരുതിയുടെ ചെറു എസ്‌യുവിക്ക് പേരിട്ടു?

താളുകളിലൂടെ നീങ്ങുക.

മാരുതിയുടെ ചെറു എസ്‌യുവിക്ക് പേരിട്ടു?

മാരുതി വിറ്റാര ബ്രെസ (Vitarra Brezza) എന്നായിരിക്കും പുതിയ ചെറു എസ്‌യുവിയുടെ പേരെന്ന് വാര്‍ത്തകള്‍ പറയുന്നു. ഈ പേര് മാരുതി ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തതായാണ് അറിയുന്നത്.

മാരുതിയുടെ ചെറു എസ്‌യുവിക്ക് പേരിട്ടു?

അഞ്ച് വേരിയന്റുകളില്‍ വിറ്റാര ബ്രെസ വിപണിയിലെത്തുമെന്നും ഊഹങ്ങളുണ്ട്. വാഹനം ഇന്ത്യയില്‍ ടെസ്റ്റിങ് തുടങ്ങിയിട്ടുണ്ട്.

മാരുതിയുടെ ചെറു എസ്‌യുവിക്ക് പേരിട്ടു?

അന്തര്‍ദ്ദേശീയ വിപണികളെക്കൂടി ഉദ്ദേശിച്ചാണ് മാരുതി എസ്‌യുവി എത്തുന്നത്. സുസൂക്കിയുടെ ബ്രാന്‍ഡിന്‍ കീഴില്‍ വിദേശങ്ങളില്‍ ഈ കാര്‍ വില്‍ക്കും.

മാരുതിയുടെ ചെറു എസ്‌യുവിക്ക് പേരിട്ടു?

1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചായിരിക്കും വാഹനം എത്തുക. ഈ എന്‍ജിന്‍ ഫിയറ്റില്‍ നിന്നും സോഴ്‌സ് ചെയ്യുന്നതാണ്.

മാരുതിയുടെ ചെറു എസ്‌യുവിക്ക് പേരിട്ടു?

7.5 ലക്ഷത്തില്‍ വിറ്റാര ബ്രെസയുടെ ബേസ് വേരിയന്റിന് വില കണ്ടേക്കും. എസ്എക്‌സ്4 ക്രോസ്സ് എന്ന പേരില്‍ വരാനിരിക്കുന്ന ക്രോസ്സോവര്‍ ഇതിനെക്കാള്‍ ഉയര്‍ന്ന വിലയില്‍ വിപണി പിടിച്ചേക്കും. ഈ രണ്ട് വാഹനങ്ങളും ഇക്കോസ്‌പോര്‍ടിനെയും ഡസ്റ്ററിനെയുമാണ് ലക്ഷ്യം വെക്കുന്നത്.

മാരുതിയുടെ ചെറു എസ്‌യുവിക്ക് പേരിട്ടു?

ഡസ്റ്ററിനെ എതിരിടാനെത്തുന്ന എസ്എക്‌സ്4 ക്രോസ്സ് ക്രോസ്സോവറിന് എട്ട് ലക്ഷത്തിന്റെ പരിസരത്തില്‍ തുടക്കവില കണ്ടെക്കും. ഇന്ത്യയിലെ ആദ്യത്തെ മാരുതി ക്രോസ്സോവറായിരിക്കും ഈ വാഹനം.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #മാരുതി
English summary
Name of Maruti compact SUV Vitarra Brezza?
Story first published: Friday, March 27, 2015, 12:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X