നന്ദി ഹില്‍ ക്ലൈമ്പ് റദ്ദ് ചെയ്തു!!

By Santheep

റേസിങ്ങിനിടെയുണ്ടായി ചില നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ മൂലം നന്ദി ഹില്‍ ക്ലൈമ്പ് റദ്ദ് ചെയ്തു. റേസിങ്ങിന്റെ ആദ്യദിവസമായ ഇന്നലെ റേസ് ട്രാക്കിനു പുറത്തുണ്ടായ ഒരപകടമാണ് പരിപാടി റദ്ദ് ചെയ്യുന്നതിലേക്കു നയിച്ച സംഭവങ്ങള്‍ക്കു കാരണമായത്.

കൂടുതല്‍ വിശദമായി താഴെ വായിക്കാം.

നന്ദി ഹില്‍ ക്ലൈമ്പ് റദ്ദ് ചെയ്തു!!

താളുകളിലൂടെ നീങ്ങുക

നന്ദി ഹില്‍ ക്ലൈമ്പ് റദ്ദ് ചെയ്തു!!

കഴിഞ്ഞദിവസം, റേസിങ് പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരാള്‍ ട്രാക്കിനു പുറത്ത് തന്റെ കഴിവുകള്‍ കാണിക്കാന്‍ നടത്തിയ അഭ്യാസം അപകടത്തില്‍ കലാശിച്ചിരുന്നു. വീലികളിക്കിടെ ഒരു പശുവിന്റെ ദേഹത്ത് ചെന്നിടിക്കുകയും ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. പശു പിന്നീട് മരിച്ചതായാണ് അറിയുന്നത്. വീലികളിയിലേര്‍പെട്ടയാള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതായും അറിയുന്നു.

നന്ദി ഹില്‍ ക്ലൈമ്പ് റദ്ദ് ചെയ്തു!!

ഈ സംഭവത്തിന്റെ ഉത്തരവാദിത്തം പരിപാടിയുടെ നടത്തിപ്പുകാര്‍ക്കു മേലാണ് സ്വാഭാവികമായും നാട്ടുകാര്‍ ഏല്‍പിക്കുന്നത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസുകാര്‍ ഇടപെട്ട് പരിപാടി നിറുത്തിവെപ്പിക്കുകയായിരുന്നു.

നന്ദി ഹില്‍ ക്ലൈമ്പ് റദ്ദ് ചെയ്തു!!

വന്‍ പ്രതീക്ഷകളോടെ റേസിനെത്തിയവരെല്ലാം നിരാശരാണ്. കഴിഞ്ഞദിവസം നടന്നത് ചെറിയ എന്‍ജിന്‍ ശേഷിയുള്ള വാഹനങ്ങളുടെ റേസായിരുന്നു. ഇന്നാണ് സൂപ്പര്‍കാറുകളും സൂപ്പര്‍ബൈക്കുകളും റേസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. വന്‍തുക ചെലവിട്ട് സൂപ്പര്‍കാറുകള്‍ തലേദിവസം തന്നെ ഉടമകള്‍ നന്ദി ഹില്‍സിലെത്തിച്ചിരുന്നു.

നന്ദി ഹില്‍ ക്ലൈമ്പ് റദ്ദ് ചെയ്തു!!

പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ രജിസ്റ്റര്‍ ചെയ്ത റേസര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ തുക തിരിച്ചുനല്‍കുമെന്ന് സംഘാടകരായ ഇന്നര്‍ലൈന്‍ റേസിങ് അറിയിക്കുന്നു.

നന്ദി ഹില്‍ ക്ലൈമ്പ് റദ്ദ് ചെയ്തു!!

രജിസ്‌ട്രേഷന്‍ തുക തിരിച്ചുകിട്ടിയാലും റേസര്‍മാര്‍ക്ക് വന്‍ സാമ്പത്തികനഷ്ടമാണ് സംഭവിക്കുക. വലിയ തുക ചെലവിട്ടാണ് വാഹനങ്ങള്‍ റേസിങ്ങിനായി ഒരുക്കുന്നത്. സൂപ്പര്‍കാറുടമകള്‍ ഇതിനായി വന്‍തുക ചെലവാക്കിയിട്ടുണ്ടാകും.

Most Read Articles

Malayalam
English summary
Nandi Hill Climb 2015 Race Cancelled
Story first published: Thursday, January 22, 2015, 16:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X