ടാക്‌സിയില്‍ വാള് വെച്ചാല്‍ 8,500 രൂപ പിഴ!

By Santheep

പാര്‍ട്ടി കഴിഞ്ഞ് ടാക്‌സി വിളിക്കുന്നവന്മാരെല്ലാം വണ്ടിക്കകത്ത് വാള് വെക്കുന്നത് പതിവാക്കിയതോടെയാണ് കാബ് സര്‍വീസ് സംഘടനകളെല്ലാം കൂടി അധികാരികളെ സമീപിച്ചത്. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോള്‍ നഗരത്തിന്റെ അധികാരികള്‍ക്ക് പ്രശ്‌നത്തിന്റെ 'ഗൗരവം' പിടികിട്ടി. അവര്‍ വളരെപ്പെട്ടെന്നു തന്നെ പരിഹാരവും കണ്ടെത്തുകയായിരുന്നു. കാറിലെ വെളിച്ചപ്പാടുമാര്‍ പിഴയടയ്ക്കുകയാണ് വേണ്ടത്. പിഴ എന്നു പറഞ്ഞാല്‍ ഒരൊന്നൊന്നര പിഴ!

കാറിനുള്ളില്‍ വാള് വെക്കുന്നവര്‍ 15,000 വോന്‍ അഥവാ 8,500 രൂപയാണ് പിഴയൊടുക്കേണ്ടിവരിക എന്നാണറിയുന്നത്.

Need To Vomit In A South Korean Taxi, Fine, Big Fine

കാറില്‍ ചര്‍ദ്ദിച്ചുവെച്ചാല്‍ കഴുകിവൃത്തിയാക്കാന്‍ പകുതി ദിവസവും പോകുന്നുവെന്നതായിരുന്നു കാബ് ഡ്രൈവര്‍മാരുടെ പ്രധാന പരാതി. നേരത്തിന് ഓട്ടത്തിനിറങ്ങാന്‍ കഴിയാതെ വലിയ സാമ്പത്തികനഷ്ടം വന്നുചേരുന്നു. കഴുകിവൃത്തിയാക്കാന്‍ ഡ്രൈവര്‍ തന്നെ മെനക്കെടണമെന്നത് മറ്റൊരു പ്രശ്‌നം. ഇതെല്ലാം പരിഗണിച്ചപ്പോള്‍ ഒരു ദിവസത്തെ ശരാശരി വാടകത്തുകയെങ്കിലും കാബ് ഡ്രൈവര്‍മാര്‍ക്ക് നല്‍കേണ്ടതുണ്ടെന്ന് അധികാരികള്‍ തിരിച്ചറിഞ്ഞു.

വന്‍തോതില്‍ കുടിയുത്സവങ്ങള്‍ നടക്കുന്ന നാടാണ് ദക്ഷിണകൊറിയ. സര്‍ക്കാര്‍ ഇത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വെള്ളമടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇവിടെ സര്‍വസാധാരണവുമാണ്.

Most Read Articles

Malayalam
English summary
Need To Vomit In A South Korean Taxi, Fine, Big Fine.
Story first published: Friday, January 30, 2015, 16:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X