പുതുതലമുറ എർറ്റിഗ 2017ൽ ലോഞ്ച് ചെയ്യും

By Santheep

2018 സാമ്പത്തിക വർഷമെത്തുമ്പോഴേക്ക് ഇന്ത്യൻ വിപണിയുടെ സ്വഭാവത്തിന് വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞിരിക്കും. നിലവിലെ കരിമ്പുകച്ചട്ടങ്ങൾ കൂടുതൽ കർശനമാകും. എൻജിനുകളെല്ലാം കുറെക്കൂടി പരിഷ്കരിക്കപ്പെട്ടിരിക്കും. ഇതിനെല്ലാം അനുസൃതമായി ഡിസൈനിലും കാര്യമായ മാറ്റങ്ങൾ വരും. വരുംതലമുറ എർറ്റിഗ എന്നു പറയുമ്പോൾ അർഥമാക്കുന്നത് ഒരു വെറും പുതിയ കാർ എന്നല്ലായെന്നാണ് പറഞ്ഞുവരുന്നത്.

2017 ഒക്ടോബർ മാസത്തിനു ശേഷമായിരിക്കും ഈ മോഡൽ വിപണി പിടിക്കുക. സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിൽ‌ വലിയ തോതിലുള്ള മുന്നേറ്റം നടത്തിയിരിക്കും ഈ മോഡൽ. വാഹനത്തിന്റെ ഭാരം ഗണ്യമായ വിധത്തിൽ കുറയും. കൂടുതൽ കാര്യക്ഷമതയുള്ള എൻജിനായിരിക്കും വാഹനത്തിൽ ഘടിപ്പിക്കുക.

ഏതാണ്ട് ഇതേ കാലയളവിൽ തന്നെയാണ് സ്വിഫ്റ്റ്, ഡിസൈർ എന്നീ മോഡലുകളുടെ പുതുതലമുറ പതിപ്പുകൾ വിപണി പിടിക്കുക. 2017ന്റെ ആദ്യമാസങ്ങളിൽ ഈ കാറുകൾ എത്തിച്ചേർന്നേക്കും.

എർറ്റിഗ

ഒരു പുതിയ 1.5 ലിറ്റർ ഡീസൽ എൻജിൻ ചേർത്താണ് പുതുതലമുറ എർറ്റിഗ 2017ൽ വിപണിയിലെത്തുക എന്നാണ് കേൾക്കുന്നത്.

ഈ കാലയളവിൽ ക്രാഷ് ടെസ്റ്റ് ചട്ടങ്ങളും കൂടുതൽ കർശനമായിത്തീർന്നിരിക്കും. ഇക്കാരണത്താൽ തന്നെ കരുത്തേറിയ ശരീരഭാഗങ്ങളോടെയാണ് പുതിയ കാറുകൾ വരിക. വെറും പരസ്യപ്രചാരണം കൊണ്ടും വിലക്കുറവ് കൊണ്ടും മാത്രം പിടിച്ചുനിൽക്കാൻ ഇനിയുള്ള കാലത്ത് മാരുതിയടക്കമുള്ള ഒരു കാർനിർമാതാവിനും സാധിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

Most Read Articles

Malayalam
English summary
Next gen Maruti Ertiga slated for end-2017 launch.
Story first published: Monday, September 7, 2015, 15:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X