പാട്രോളും ലീഫും ബുദ്ധ് ഇന്റര്‍നാഷണലിനെ കിടിലം കൊള്ളിച്ചപ്പോള്‍

By Santheep

ഇന്ത്യന്‍ വിപണിയില്‍ നിസ്സാന്‍ പത്തുവര്‍ഷം തികച്ചതു പ്രമാണിച്ച് ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ 'നിസ്സാന്‍ കാര്‍ണിവല്‍' സംഘടിപ്പിച്ചു. നിസ്സാന്‍ ഇന്ത്യയിലിറക്കുന്ന വാഹനങ്ങള്‍ക്കൊപ്പം രാജ്യത്തെ നിലവില്‍ വില്‍പനയിലില്ലാത്ത വാഹനങ്ങള്‍ കൂടി ഡ്രൈവ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നതായിരുന്നു ഈ ഇവന്റ്.

കൂടുതല്‍ വിവരങ്ങള്‍ താളുകളില്‍.

പാട്രോളും ലീഫും ബുദ്ധ് ഇന്റര്‍നാഷണലിനെ കിടിലം കൊള്ളിച്ചപ്പോള്‍

താളുകളിലൂടെ നീങ്ങുക.

പാട്രോളും ലീഫും ബുദ്ധ് ഇന്റര്‍നാഷണലിനെ കിടിലം കൊള്ളിച്ചപ്പോള്‍

ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് നിസ്സാന്‍ കാര്‍ണിവല്‍ സംഘടിപ്പിക്കപെട്ടത്. നിസ്സാന്‍ പാട്രോള്‍, ലീഫ്, മൈക്ര, സണ്ണി, ടെറാനോ എന്നീ മോഡലുകള്‍ ഡ്രൈവ് ചെയ്യാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിച്ചു.

പാട്രോളും ലീഫും ബുദ്ധ് ഇന്റര്‍നാഷണലിനെ കിടിലം കൊള്ളിച്ചപ്പോള്‍

നിസ്സാന്‍ പാട്രോളിന്റെയും ലീഫ് ഇലക്ട്രിക് കാര്‍ എന്നീ മോഡലുകളായിരുന്നു പരിപാടിയുടെ ആകര്‍ഷണങ്ങള്‍.

പാട്രോളും ലീഫും ബുദ്ധ് ഇന്റര്‍നാഷണലിനെ കിടിലം കൊള്ളിച്ചപ്പോള്‍

ഒരു വന്‍ വി8 എന്‍ജിന്‍ ഘടിപ്പിച്ച് വരുന്ന പാട്രോള്‍ എസ്‌യുവി കരുത്തന്‍ ശരീരം വന്‍ ബംപുകളില്‍ പോലും മികച്ച കംഫര്‍ട്ടാണ് തന്നത്. 2015ല്‍ തന്നെ ഇന്ത്യയില്‍ ഈ വാഹനം എത്തിച്ചേരും.

പാട്രോളും ലീഫും ബുദ്ധ് ഇന്റര്‍നാഷണലിനെ കിടിലം കൊള്ളിച്ചപ്പോള്‍

ടെറാനോ എസ്‌യുവിയും ഡ്രൈവ് ചെയ്യാനുള്ള സൗകര്യം നല്‍കുകയുണ്ടായി നിസ്സാന്‍. നിസ്സാന്‍ തയ്യാറാക്കിയ ഓഫ് റോഡ് സര്‍ക്യൂട്ടില്‍ ഈ എസ്‌യുവിയും ടെസ്റ്റ് ചെയ്യാന്‍ സാധിച്ചു.

പാട്രോളും ലീഫും ബുദ്ധ് ഇന്റര്‍നാഷണലിനെ കിടിലം കൊള്ളിച്ചപ്പോള്‍

ഡ്രൈവര്‍മാരെ ഗൈഡ് ചെയ്യാന്‍ പ്രഫഷണല്‍ ഡ്രൈവര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു നിസ്സാന്‍. ടെറാനോ പോലുള്ള ഒരു ടൂ വീല്‍ ഡ്രൈവിന്റെ ഓഫ് റോഡ് പ്രകടനശേഷി അത്ഭുതപ്പെടുത്തുന്നതാണ്. ആദ്യമായി ഓഫ് റോഡിങ് നടത്തുന്നവരെ ഉദ്ദേശിച്ചാണ് ട്രാക്ക് സെറ്റ് ചെയ്തിരുന്നത്.

പാട്രോളും ലീഫും ബുദ്ധ് ഇന്റര്‍നാഷണലിനെ കിടിലം കൊള്ളിച്ചപ്പോള്‍

പാട്രോള്‍ എസ്‌യുവിക്കായി വേറെ ട്രാക്ക് നിര്‍മിച്ചിരുന്നു. പാട്രോളിന്റെ പ്രകടനശേഷി അമ്പരപ്പിക്കുന്നതാണ്.

പാട്രോളും ലീഫും ബുദ്ധ് ഇന്റര്‍നാഷണലിനെ കിടിലം കൊള്ളിച്ചപ്പോള്‍

ണല്‍ വിരിച്ചതും ട്രഞ്ചുകളുള്ളതുമായ ട്രാക്കാണ് പാട്രോളിനായി നിര്‍മിച്ചിരുന്നത്.

പാട്രോളും ലീഫും ബുദ്ധ് ഇന്റര്‍നാഷണലിനെ കിടിലം കൊള്ളിച്ചപ്പോള്‍

സണ്ണിയുടെ ഒരു മോഡല്‍ ഇവന്റില്‍ പങ്കെടുക്കുന്നവര്‍ക്കായി മാറ്റി വെച്ചിരുന്നു നിസ്സാന്‍. ഇതിന്മേല്‍ ആര്‍ക്കും പെയിന്റടിച്ച് കലാവാസന പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചു.

പാട്രോളും ലീഫും ബുദ്ധ് ഇന്റര്‍നാഷണലിനെ കിടിലം കൊള്ളിച്ചപ്പോള്‍

നിസ്സാന്റെ ലോകവിഖ്യാതമായ ലീഫ് ഇലക്ട്രിക് കാറും ബുദ്ധില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇലക്ട്രിക് കാറുകലെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണകളെ മാറ്റിമറിച്ചു നിസ്സാന്‍ ലീഫ്. ഇലക്ട്രിക് കാറുകള്‍ പൊതുവില്‍ ബോറടിപ്പിക്കുന്നവയാണെന്ന ധാരണയിലാണ് വാഹനത്തില്‍ കയറിയത്. പെട്രോള്‍, ഡീസല്‍ കാറുകള്‍ക്കു സമാനമായ ഫീല്‍ പ്രദാനം ചെയ്യാന്‍ ലീഫിന് സാധിക്കുന്നുണ്ട് ഡ്രൈവ് ചെയ്യുമ്പോള്‍.

Most Read Articles

Malayalam
English summary
Nissan CARnival 2015 was held at Buddh International Circuit at 
 Greater Noida. 2015 CARnival by Nissan was their first drive 
 experience for customers & enthusiasts.
Story first published: Monday, March 23, 2015, 19:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X