ഡാറ്റ്‌സനില്‍ നിന്നുള്ള അടുത്ത കാര്‍ 2016ല്‍

By Santheep

ജാപ്പനീസ് കാര്‍നിര്‍മാതാവായ നിസ്സാന്‍ തങ്ങളുടെ ഡാറ്റ്‌സന്‍ ബ്രാന്‍ഡിലൂടെ ഇന്ത്യയുടെ വോള്യം വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ ആഗ്രഹിക്കുന്നുണ്ട്. തുടക്കത്തിലേ ചില തിരിച്ചടികള്‍ നേരിട്ടുവെങ്കിലും പിന്‍മാറാന്‍ കമ്പനി തയ്യാറല്ല. ഈ ബ്രാന്‍ഡിനു കീഴില്‍ പുതിയ മോഡലുകള്‍ എത്തിക്കാന്‍ തന്നെയാണ് നിസ്സാന്‍ പ്ലാന്‍ ചെയ്യുന്നത്.

2016ല്‍ ഒരു പുതിയ ചെറുകാര്‍ ഡാറ്റ്‌സന്‍ ബാഡ്ജ് പതിച്ച് പുറത്തിറങ്ങുമെന്ന് നിസ്സാന്‍ വ്യക്തമാക്കുന്നു. അടുത്ത അഞ്ച് ലര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ കാര്‍വിപണിയുടെ 5 ശതമാനം വിഹിതം പിടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഡാറ്റ്സൻ

റിനോ ക്വിഡ് എന്ന പേരില്‍ കഴിഞ്ഞയാഴ്ച അവതരിപ്പിക്കപെട്ട ചെറുകാറിന്റെ അതേ പ്ലാറ്റ്‌ഫോമിലായിരിക്കും ഡാറ്റ്‌സന്‍ കാര്‍ വരിക എന്ന് നിസ്സാന്‍ ഇന്ത്യ തലവന്‍ ഗ്വില്ലോം സികാര്‍ഡ് പറയുന്നു. ഡാറ്റ്‌സന്‍ റെഡി ഗോ മോഡലാണോ ഇതെന്ന് വ്യക്തമല്ല.

ഇന്ത്യയില്‍ തങ്ങളുടെ ഡീലര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കാനും നിസ്സാന് പദ്ധതിയുണ്ട്. നിസ്സാന് രാജ്യത്തുനിന്നുള്ള പ്രധാനവരുമാനം കയറ്റുമതിയാണ്. നിര്‍മിക്കുന്ന കാറുകളില്‍ 65 ശതമാനവും വിദേശത്തേക്ക് കയറ്റി വിടുകയാണ് നിസ്സാന്‍ ചെയ്യുന്നത്. കാറുകള്‍ മാത്രമല്ല നിസ്സാന്റെ കയറ്റുമതിക്കച്ചവടം. വാഹനങ്ങളുടെ ഘടകഭാഗങ്ങളുടെ കയറ്റുമതിയും നിസ്സാന്‍ നടത്തുന്നുണ്ട്. 24 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്.

എന്തായാലും, പുതിയ കാറിന്റെ പ്ലാറ്റ്‌ഫോമും എന്‍ജിനും റിനോ ക്വഡിന്റേതു തന്നെ ആയിരിക്കുമെന്നാണ് ഊഹിക്കപ്പെടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #datsun #nissan
English summary
Nissan To Launch New Model Under Datsun Brand.
Story first published: Thursday, May 28, 2015, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X