മൈക്ര എക്‌സ് ഷിഫ്റ്റ് ലോഞ്ച് ചെയ്തു: ഫസ്റ്റ് ഡ്രൈവ്

By Santheep

നിസ്സാന്‍ മൈക്ര എക്‌സ് ഷിഫ്റ്റ് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 6,39,990 രൂപയാണ് ഈ വാഹനത്തിന്റെ വില. ഇന്ത്യന്‍ വിപണിയില്‍ മൈക്ര എത്തിച്ചേര്‍ന്നതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ് ഈ പുതിയ പതിപ്പ് വിപണിയിലെത്തിക്കുന്നതിലൂടെ നിസ്സാന്‍ ചെയ്യുന്നത്.

മൈക്ര എക്‌സ് ഷിഫ്റ്റ് മോഡല്‍ നേരത്തെ ഡ്രൈവ് ചെയ്യാനുള്ള അവസരം ഞങ്ങള്‍ക്കു ലഭിച്ചിരുന്നു. ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടിലേക്ക്.

മൈക്ര എക്‌സ് ഷിഫ്റ്റ് ലോഞ്ച് ചെയ്തു: ഫസ്റ്റ് ഡ്രൈവ്

നിരവധി പുതിയ ഫീച്ചറുകള്‍ ചേര്‍ത്താണ് പുതിയ പതിപ്പ് വരുന്നത്. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട സംഗതി, വാഹനത്തില്‍ ചേര്‍ത്തിട്ടുള്ള എക്‌സ് ഷിഫ്റ്റ് ട്രാന്‍സ്മിഷനാണ്. സിവിടി ഗിയര്‍ബോക്‌സിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്.

മൈക്ര എക്‌സ് ഷിഫ്റ്റ് ലോഞ്ച് ചെയ്തു: ഫസ്റ്റ് ഡ്രൈവ്

1.2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. ചെന്നൈയിലെ എംഎംഎസ്‌സിഐ സര്‍ക്യൂട്ടിലായിരുന്നു ടെസ്റ്റ് ഡ്രൈവ് നടന്നത്.

മൈക്ര എക്‌സ് ഷിഫ്റ്റ് ലോഞ്ച് ചെയ്തു: ഫസ്റ്റ് ഡ്രൈവ്

പരിഷ്‌കരിച്ച സിവിടി ട്രാന്‍സ്മിഷന്‍ മുന്‍ പതിപ്പിനെക്കാള്‍ സ്മൂത്താണിപ്പോള്‍. ഷിഫ്റ്റ് ഷോക്ക് ഒട്ടുമില്ല. മികച്ച ഇന്ധനക്ഷണതയും പകരുന്നു.

മൈക്ര എക്‌സ് ഷിഫ്റ്റ് ലോഞ്ച് ചെയ്തു: ഫസ്റ്റ് ഡ്രൈവ്

ആക്‌സിലറേഷന്‍ വളരെ സ്മൂത്താണ്. എങ്കിലും നിലവിലെ മൈക്രയ്ക്കുള്ള ചില സ്വഭാവങ്ങള്‍ വാഹനം നിലനിര്‍ത്തുന്നുണ്ട്. നഗരങ്ങളിലെ ഡ്രൈവിങ്ങിന് ഏറ്റവും പറ്റിയ മോഡല്‍ തന്നെയാണിത്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ ട്രാക്കില്‍ ഞങ്ങള്‍ക്കു സാധിച്ചു. മികച്ച ബ്രേക്കിങ് സംവിധാനമാണ് വാഹനത്തിലുള്ളത്.

മൈക്ര എക്‌സ് ഷിഫ്റ്റ് ലോഞ്ച് ചെയ്തു: ഫസ്റ്റ് ഡ്രൈവ്

മികച്ച ഡ്രൈവബിലിറ്റി നല്‍കുക എന്ന കര്‍ത്തവ്യം മൈക്ര എക്‌സ് ഷിഫ്റ്റ് നിര്‍വഹിക്കുന്നുണ്ട്. കൂടുതല്‍ പെര്‍ഫോമന്‍സ് വേണം എന്നാഗ്രഹിക്കുന്നവര്‍ക്കുള്ള മോഡലല്ല ഇത്. നല്ല മൈലേജും നല്‍കുന്നുണ്ട് വാഹനം ഇപ്പോള്‍.

മൈക്ര എക്‌സ് ഷിഫ്റ്റ് ലോഞ്ച് ചെയ്തു: ഫസ്റ്റ് ഡ്രൈവ്

റിവേഴ്‌സ് പാര്‍ക്ക് അസിസ്റ്റ്, എക്‌സോസ്റ്റ് ഫിനിഷര്‍, സില്‍വര്‍ ഫിനിഷറുകള്‍, ഡോര്‍ ഗ്രാഫിക്‌സ്, റൂഫ് റാപ്, ഫ്‌ലോര്‍ മാറ്റുകള്‍, എല്‍ഇഡി സ്‌കഫ് പ്ലേറ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ വാഹനത്തിലുണ്ട്.

മൈക്ര എക്‌സ് ഷിഫ്റ്റ് ലോഞ്ച് ചെയ്തു: ഫസ്റ്റ് ഡ്രൈവ്

ഈ വേരിയന്റില്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ചേര്‍ത്തിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രധാന കാര്യം. എക്‌സ് ഷിഫ്റ്റ് മൈക്രയുടെ സിവിടി പതിപ്പ് ലിറ്ററിന് 19.34 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. മാന്വല്‍ പതിപ്പ് നല്‍കുന്ന മൈലേജ് ലിറ്ററിന് 18.44 കിലോമീറ്ററാണ്.

Most Read Articles

Malayalam
കൂടുതല്‍... #nissan
English summary
Nissan Micra X-Shift Launched.
Story first published: Tuesday, July 7, 2015, 15:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X