നിസ്സാന്‍ മൈക്രയുടെ ന്യൂ ജനറേഷന്‍ മുഖം

By Santheep

അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ മോഡലുകളില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിയുള്ള നിസ്സാന്‍ അതിനായുള്ള ആദ്യത്തെ ചുവടുവെയ്പ് നടത്തി. സ്വേ എന്ന പേരില്‍ ഒരു പുതിയ ഹാച്ച്ബാക്ക് കണ്‍സെപ്റ്റ് അവതരിപ്പിച്ചാണ് നിസ്സാന്റെ ഈ പുതിയ നീക്കം നടക്കുന്നത്.

വരുംതലമുറ മൈക്രയാണ് ഈ കണ്‍സെപ്റ്റ് എന്ന് തിരിച്ചറിയുക! വാഹനത്തെ അടുത്തു കാണാം താഴെ. കമ്പനി പുറത്തുവിട്ട ഒരു ടീസര്‍ വീഡിയോയും കാണാവുന്നതാണ്.

നിസ്സാന്‍ മൈക്രയുടെ ന്യൂ ജനറേഷന്‍ മുഖം

താളുകളിലൂടെ നീങ്ങുക.

നിസ്സാന്‍ മൈക്രയുടെ ന്യൂ ജനറേഷന്‍ മുഖം

മൈക്രയെ വന്‍തോതില്‍ പരിവര്‍ത്തിപ്പിക്കുന്നതായിരിക്കും പുതിയ ഡിസൈന്‍ എന്നാണ് മനസ്സിലാക്കേണ്ടത്. നിസ്സാന്‍ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ശില്‍പതത്വത്തെ പിന്‍പറ്റുന്നതാണ് സ്വേ കണ്‍സെപ്റ്റ്. നേരത്തെ മൈക്രയുടെ ചില ശരീരഭാഗങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ നിസ്സാന്റെ പുതിയ ഡിസൈന്‍ ഭാഷയില്‍ തന്നെയായിരുന്നുവെങ്കിലും ഇനി വരാനിരിക്കുന്നത് ഒരു സമ്പൂര്‍ണ മാറ്റമാണ്.

നിസ്സാന്‍ മൈക്രയുടെ ന്യൂ ജനറേഷന്‍ മുഖം

നിസ്സാന്റെ ഡിസൈനിങ് തലവന്‍ ഷിരോ നകാമുറയുടെ നേതൃത്വത്തിലാണ് സ്വേ കണ്‍സെപ്റ്റിന്റെ ജോലികള്‍ നടന്നത്. ചെറു ഹാച്ച്ബാക്ക് സെഗ്മെന്റില്‍ പുത്തന്‍ ഡിസൈന്‍ ഭാഷയുമായാണ് തന്റെ കണ്‍സെപ്റ്റ് കടന്നു ചെല്ലുന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

നിസ്സാന്‍ മൈക്രയുടെ ന്യൂ ജനറേഷന്‍ മുഖം

സ്വേ കണ്‍സെപ്റ്റിനെ ആധാരമാക്കി നിര്‍മിച്ച പുതിയ മൈക്ര ഹാച്ച്ബാക്ക് 2016ല്‍ നിരത്തിലിറങ്ങും.

നിസ്സാന്‍ മൈക്രയുടെ ന്യൂ ജനറേഷന്‍ മുഖം

നേരത്തെ നിസ്സാന്റെ ക്രോസ്സോവര്‍ എസ്‌യുവി മോഡലുകളായ ജ്യൂക്ക്, ക്വാഷ്ഖ്വായ് എന്നിവയില്‍ ഈ പുതിയ ഡിസൈന്‍ ഭാഷ ഉപയോഗിച്ചിരുന്നു. അത് വന്‍ വിജയവുമായിരുന്നു.

വീഡിയോ

Most Read Articles

Malayalam
English summary
Nissan Sway concept at Geneva.
Story first published: Tuesday, March 3, 2015, 17:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X