സ്വത്തുതര്‍ക്കം; പോള്‍ വാക്കറുടെ പിതാവ് കോടതിയിലേക്ക്

By Santheep

ലോകമെമ്പാടുമുള്ള ആരാധകരെ ദുഖത്തിലാഴ്ത്തി ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് താരം ലോകം വിട്ടുപോയിട്ട് ഒരു വര്‍ഷത്തിലേറെയായി. മരണം നടന്ന കാലയളവില്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്സിന്റെ പുതിയ പതിപ്പിനായുള്ള ഷൂട്ടിങ് നടന്നുവരികയായിരുന്നു. ഈ സിനിമയുടെ തുടര്‍ന്നുള്ള ഷൂട്ടിങ്ങും മറ്റും പോള്‍ വാക്കറെ തുടര്‍ന്നും വാര്‍ത്തകളില്‍ സജീവമാക്കി. ഇപ്പോള്‍ വാക്കര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പോള്‍ വാക്കറുടെ പങ്കാളിത്തത്തില്‍ നടന്നിരുന്ന ഒരു ബിസിനസ്സുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബന്ധിക്കള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

വാഹനാപകടത്തില്‍ പോള്‍ വാക്കര്‍ക്കൊപ്പം കൊല്ലപ്പെട്ട റോജര്‍ റോഡാസിന്റെ ബന്ധുക്കളും വാക്കറുടെ പിതാവും തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ് കോടതിയിലെത്തിയിരിക്കുന്നത്. റോജറും പോള്‍ വാക്കറും ചേര്‍ന്ന് ഒരു സൂപ്പര്‍കാര്‍ ബിസിനസ് സ്ഥാപനം നടത്തിയിരുന്നു. കാലിഫോര്‍ണിയയില്‍ എഇ പെര്‍ഫോമന്‍സ് എന്ന പേരില്‍ നടത്തപ്പെട്ടിരുന്ന ഈ സ്ഥാപനത്തിന്റെ സ്വത്തുക്കളാണ് തര്‍ക്കവിഷയമായിരിക്കുന്നത്.

ടി സ്ഥാപനത്തില്‍ സൂക്ഷിച്ചിരിക്കുന്ന സൂപ്പര്‍കാറുകളില്‍ പലതും തന്റെ മകന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് പോള്‍ വാക്കറുടെ അച്ഛന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനോട് യോജിക്കുന്നില്ല റോഡര്‍ റോഡാസിന്റെ ബന്ധുക്കള്‍.

Paul Walker Father Files Case Over Car Collection Worth Two Million

ഇരുവരുടെ ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടുള്ള എല്ലാ കാറുകളുമെന്ന് റോജര്‍ റോഡാസിന്റെ ബന്ധുക്കള്‍ പറയുന്നു. അവകാശവാദവുമായി പോള്‍ വാക്കറുടെ പിതാവ് ആദ്യമെത്തിയ സന്ദര്‍ഭത്തില്‍ പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. ഇത് പരാജയപ്പെട്ട സന്ദര്‍ഭത്തിലാണ് വാക്കറുടെ പിതാവ് കോടതിയിലേക്കു നീങ്ങുന്നത്. 2 ദശലക്ഷം ഡോളര്‍ വിലവരുന്ന ആസ്തികളിന്മേലാണ് തര്‍ക്കമെന്നറിയുന്നു.

റോജര്‍ റോഡറുടെ പോഷെ കരെര ജിടിയില്‍ അമിതവേഗതയില്‍ സഞ്ചരിക്കവേ സംഭവിച്ച അപകടത്തിലാണ് പോള്‍ വാക്കര്‍ കൊല്ലപ്പെട്ടത്. റോജറായിരുന്നു വാഹനത്തിന്റെ ഡ്രൈവര്‍. വാക്കര്‍ പകുതിയോളം അഭിനയിച്ചു നിര്‍ത്തിയിരുന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്റെയും ഡ്യൂപ്പിന്റെയുമെല്ലാം സഹായത്തോടെ പൂര്‍ത്തീകരിച്ചു.

Most Read Articles

Malayalam
English summary
Paul Walker Father Files Case Over Car Collection Worth Two Million.
Story first published: Friday, January 2, 2015, 16:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X