റിനോ ഡസ്റ്ററിന് ഓട്ടോമാറ്റിക് ഗിയർബോക്സ് ഈ വർഷം അവസാനം

By Santheep

ഡസ്റ്റർ എസ്‌യുവിയെ പുതുക്കാൻ റിനോ തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം അവസാനം തന്നെ പുതിയ ഡസ്റ്റർ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പുതുക്കലിനൊപ്പം ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് പതിപ്പുകൂടി വിപണിയിലെത്തിച്ചേരും.

2013 ഫ്രാങ്ഫർട്ട് മോട്ടോർ‌ഷോയിൽ യൂറോപ്യൻ നാടുകളിലേക്കുള്ള റിനോ ഡസ്റ്റർ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഇന്ത്യയിലെത്തുന്ന മോഡലിന് ഇതിൽ നിന്ന് ഏറെ വ്യത്യാസങ്ങളുണ്ടായിരിക്കും.

നേരത്തെ വിപണിയിലെത്തിച്ച റിനോ അഡ്വഞ്ചർ‌ എന്നു പേരായ പ്രത്യേക പതിപ്പുമായി ചിലയിടങ്ങളിൽ പുതിയ റിനോ ഡസ്റ്ററിനു സാമ്യങ്ങളുണ്ടായിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

റിനോ ഡസ്റ്റർ

ബോഡി ക്ലാഡിങ്ങിന് പുതിയ ഡിസൈൻ നൽകുമെന്നും സ്മോക്ക്ഡ് വീലുകൾ നൽകുമെന്നുമെല്ലാം കേൾക്കുണ്ട്. മുന്നിലും പിന്നിലും സിൽവർ സ്കിഡ് പ്ലേറ്റുകൾ ഘടിപ്പിക്കും.

6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സായിരിക്കും ചേർക്കുക. ഡസ്റ്ററിന്റെ ടൂ വീൽ ഡ്രൈവ് ഡീസൽ വേരിയന്റിൽ ഈ ഗിയർബോക്സ് ഘടിപ്പിക്കും. വിപണിമത്സരം മുറുകുന്നതാണ് ഓട്ടോമാറ്റിക് ഗിയർബോക്സ് ചേർക്കാൻ റിനോയെ പ്രേരിപ്പിക്കുന്നത്. ഈയിടെ വിപണിയിലെത്തിയ ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവി ഡസ്റ്ററിന്റെ നേരിട്ടുള്ള എതിരാളിയാണ്. ഈ വാഹനത്തിൽ ഓട്ടോമാറ്റിക് ഗിയർബോക്സുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #renault
English summary
Renault to Facelift Duster With an Automatic Transmission.
Story first published: Tuesday, July 28, 2015, 13:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X