റിനോ ക്വിഡ് ബുക്കിങ് ചരിത്രം സൃഷ്ടിക്കുന്നു

By Santheep

സ്ത്രീകളെയും യുവാക്കളെയും വൻതോതിൽ ആകർഷിച്ച് റിനോ ക്വിഡ് ഒരു വലിയ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്. വിപണിയിൽ ലോഞ്ച് ചെയ്ത് വെറും രണ്ടാഴ്ചയ്ക്കുള്ളിൽ 25,000 ബുക്കിങ്ങാണ് ക്വിഡ് നേടിയിരിക്കുന്നത്.

ഇതിൽ 40 ശതമാനം പേരും 28 വയസ്സിനു താഴെ പ്രായമുള്ളവരാണ്. 15 ശതമാനത്തോളം പേർ സ്ത്രീ ഉപഭോക്താക്കളാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

3000 കോടി രൂപയോളം ചെലവിട്ടാണ് ക്വിഡ് ഹാച്ച്ബാക്ക് വികസിപ്പിച്ചെടുത്തത്. മാരുതി ആൾട്ടോ തുടങ്ങിയ എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിലേക്കാണ് ഈ വാഹനം വരുന്നത്.

റിനോ ക്വിഡ് ബുക്കിങ് ചരിത്രം സൃഷ്ടിക്കുന്നു

800 സിസി ശേഷിയുള്ള ഒരു പെട്രോൾ എൻജിനാണ് ക്വിഡിലുള്ളത്. ഈ 3 സിലിണ്ടർ എൻജിൻ 57 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 74 എൻഎം ആണ് ടോർക്ക്. ഒരു 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ എൻജിനോടൊപ്പം ചേർത്തിരിക്കുന്നു.

ലിറ്ററിന് 25 കിലോമീറ്റർ മൈലേജ് നൽകുന്നു ക്വിഡ് ഹാച്ച്ബാക്കിന്റെ പെട്രോൾ എൻജിൻ. സെഗ്മെന്റിൽ മികച്ചൊരു മൈലേജ് നിരക്കാണിത് എന്നു പറയാം.

Most Read Articles

Malayalam
കൂടുതല്‍... #റിനോ ക്വിഡ് #renault
English summary
Renault Kwid's Bookings Set A New Benchmark In India.
Story first published: Wednesday, October 7, 2015, 9:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X