റിനോയും നിസ്സാനും തമിഴ്‌നാട്ടില്‍ 5000 കോടി നിക്ഷേപിക്കുന്നു

By Santheep

റിനോയുടെയും നിസ്സാന്റെയും സംയുക്ത ഉടമസ്ഥതയില്‍ തമിഴ്‌നാട്ടില്‍ സ്ഥിതി ചെയ്യുന്ന വാഹനനിര്‍മാണ കേന്ദ്രം വികസിപ്പിക്കാനായി 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു

ഇന്ത്യന്‍ വിപണിയില്‍ മുന്നേറാന്‍ കഴിയുമെന്ന് ഇരുകമ്പനികളും ആത്മവിശ്വാസം കൈവരിച്ചതിന്റെ അടയാളമായിട്ടാണ് ഈ നിക്ഷേപ പദ്ധതിയെ ലോകം കാണുന്നത്.

Renault

ഇന്ത്യയില്‍ ഒരു ചെറുകാര്‍ പുറത്തിറക്കാന്‍ റിനോയ്ക്ക് പദ്ധതിയുണ്ട്. റിനോ-നിസ്സാന്‍ സഖ്യപ്രകാരം ഈ വാഹനം നിസ്സാന്റെ ബാഡ്ജിലും പുറത്തിറങ്ങുമെന്നാണ് കരുതേണ്ടത്. ആള്‍ട്ടോ 800 മോഡലിനെ നേരിട്ട് എതിരിടുന്ന ഈ കാര്‍ കൂടുതല്‍ വോള്യം വില്‍പന കണ്ടെത്തികയാണെങ്കില്‍ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടതായി വരും.

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കു വേണ്ടിയാണ് പ്രധാനമായും ഈ നിക്ഷേപം എന്നാണറിയുന്നത്. നിലവില്‍, വര്‍ഷത്തില്‍ 4 ലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ് ഇവരുടെ പ്ലാന്റിനുള്ളത്.

നിസ്സാന് തങ്ങളുടെ ഡാറ്റ്‌സന്‍ ഉപബ്രാന്‍ഡിനെ കൂടുതല്‍ പുഷ്ടിപ്പെടുത്താനുള്ള പദ്ധിയും നടപ്പിലുണ്ട്. ഇതിനെല്ലാം പൂര്‍ണസജ്ജമായ പ്ലാന്റ് ആവശ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #renault #nissan
English summary
Renault-Nissan Tamil Nadu Facility To Be Boosted By INR 5,000 Crore.
Story first published: Saturday, April 25, 2015, 15:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X