റിനോ ഡസ്റ്റർ പിക്കപ്പ് ലോഞ്ച് ചെയ്തു

ഓറോക്ക് എന്ന പേരിൽ ഡസ്റ്റർ മോഡലിനെ ആധാരമാക്കി റിനോ നിർമിച്ച പിക്കപ്പ് ട്രക്ക് ബ്രസീൽ വിപണിയിൽ ലോഞ്ച് ചെയ്തു. ബ്രസീലിലെ ഈ വാഹനത്തിന്റെ വില ഇന്ത്യൻ നിലവാരത്തിലേക്കു മാറ്റിയാൽ ഏതാണ്ട് 10 ലക്ഷം വരുന്നുണ്ട്.

ഭാവിയിൽ ഇന്ത്യയിലേക്ക് വരാൻ സാധ്യയുള്ള വാഹനങ്ങളുടെ കൂട്ടത്തിൽ തന്നെ പെടുത്തണം ഈ പിക്കപ്പിനെ. ഓറോക്ക് പിക്കപ്പ് ട്രക്കിനെ അടുത്തറിയാം താഴെ താളുകളിൽ.

റിനോ ഡസ്റ്റർ പിക്കപ്പ് ലോഞ്ച് ചെയ്തു

ബ്രസീലിൽ പെട്രോൾ, എഥനോൾ എൻജിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 1.6 ലിറ്റർ പെട്രോൾ എൻജിൻ 110 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 2.0 ലിറ്റർ ശേഷിയുള്ള മറ്റൊരു എൻജിൻ കൂടിയുണ്ട്. കരുത്ത് 143 കുതിരശക്തി.

റിനോ ഡസ്റ്റർ പിക്കപ്പ് ലോഞ്ച് ചെയ്തു

1.6 ലിറ്റർ എൻജിനോടൊപ്പം 5 സ്പീഡ് മാന്വൽ ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. 2.0 ലിറ്റർ എൻജിനോടൊപ്പം 6 സ്പീഡ് മാന്വൽ‌ ട്രാൻസ്മിഷൻ ചേർത്തിരിക്കുന്നു. അടുത്തുതന്നെ ഒരു ഓട്ടോമാറ്റിക് വേരിയന്റും ഇവയോടൊപ്പം ചേരും.

റിനോ ഡസ്റ്റർ പിക്കപ്പ് ലോഞ്ച് ചെയ്തു

യാത്രക്കാർക്കായി രണ്ട് കാബിനുകളാണ് വാഹനത്തിലുള്ളത്. പിന്നിൽ 683 ലിറ്റർ സൗകര്യമുള്ള യൂട്ടിലിറ്റി ബെഡ് ചേർ‌ത്തിരിക്കുന്നു.

റിനോ ഡസ്റ്റർ പിക്കപ്പ് ലോഞ്ച് ചെയ്തു

അഞ്ച് പേര്‍ക്ക് ഇരുന്ന യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു കാബിനുകള്‍. സൗത്ത് അമേരിക്കന്‍ വിപണിയുടെ ചെറു കമേഴ്‌സ്യല്‍ വാഹന വിഭാഗത്തില്‍ 75 ശതമാനം വിപണിവിഹിതവും പിക്കപ്പ് ട്രക്കുകളുടേതാണ്.

റിനോ ഡസ്റ്റർ പിക്കപ്പ് ലോഞ്ച് ചെയ്തു

മൂന്ന് വേരിയന്റുകളാണ് ഓറോക്ക് പിക്കപ്പിനുള്ളത്. ബേസ് വേരിയന്റിൽ സുരക്ഷാസംവിധാനങ്ങളുടെ കൂട്ടത്തിൽ ഡ്യുവൽ എയർബാഗുകൾ നൽകിയിട്ടുണ്ട്. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും സുരക്ഷാക്രമീകരണങ്ങളിൽ പെടുന്നു.

റിനോ ഡസ്റ്റർ പിക്കപ്പ് ലോഞ്ച് ചെയ്തു

16 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിൽ നൽകിയിട്ടുള്ളത്. പവർ വിൻഡോകൾ, എംപി3 പ്ലേയർ എന്നിവയും കാണാം.

റിനോ ഡസ്റ്റർ പിക്കപ്പ് ലോഞ്ച് ചെയ്തു

ഉയർന്ന വേരിയന്റുകളിൽ മീഡിയ നാവിഗേഷൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫോഗ് ലൈറ്റുകൾ, 16 ഇഞ്ച് ഗ്രേ അലോയ് വീലുകൾ, ക്രൂയിസ് കൺട്രോൾ, പവർ മിററുകൾ, പാർക്കിങ് സെൻസറുകൾ തുടങ്ങിയ സംവിധാനങ്ങളുണ്ട്.

റിനോ ഡസ്റ്റർ പിക്കപ്പ് ലോഞ്ച് ചെയ്തു

ഇന്ത്യയിൽ പിക്കപ്പ് ട്രക്കുകൾ സ്വകാര്യ യാത്രാവാഹനമായി ഉപയോഗിക്കുന്ന സംസ്കാരം വളർന്നുവന്നിട്ടില്ല, അമേരിക്കൻ നാടുകളിലേതു പോലെ. എങ്കിലും ഇക്കാര്യത്തിൽ ഇന്ത്യാക്കാരുടെ മാനസികാവസ്ഥ അധികം താമസിക്കാതെ മാറുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. നിലവിൽ സ്കോർപിയോ ഗേറ്റ്‌വേ, ടാറ്റ സിനൺ എന്നീ മോഡലുകൾ വിൽപനയിലുണ്ട്. റിനോ ഓറോക്കും ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

കൂടുതൽ

കൂടുതൽ

ഡിസി ഡിസൈൻ ഡസ്റ്ററിനെ മാറ്റിത്തീർത്തത് കണ്ടാ?

എൽസെഡ് പാർട്സ് ഡസ്റ്ററിന് ക്രൗര്യം പകർന്നപ്പോൾ!

റിനോ ഡസ്റ്ററിന്റെ ആഫ്രിക്കൻ സൗന്ദര്യത്തിൽ നിർമിച്ച കണ്‍സെപ്റ്റ്

രാഹുല്‍ ദ്രാവിഡിന് സമ്മാനമായി കിട്ടിയ ഡസ്റ്റർ

ഡസ്റ്റര്‍ പിക്കപ്പ് ട്രക്ക് മുഴുവനും വിറ്റഴിഞ്ഞു

Most Read Articles

Malayalam
English summary
Renault Oroch Pickup Launched In Brazil, Is India In Line.
Story first published: Wednesday, September 30, 2015, 14:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X