ചരിത്രം ആവർത്തിക്കാൻ റോൾസ് റോയ്സ് ഡോൺ സെപ്തംബർ 8ന്

By Santheep

വിന്റേജ് സൗന്ദര്യത്തെ അടിസ്ഥാന ആശയമാക്കി റോൾസ് റോയ്സ് പണി കഴിപ്പിക്കുന്ന മോഡലാണ് ഡോൺ. ഈ വാഹനത്തിന്റെ വിപണിപ്രവേശം ലോകമെമ്പാടുമുള്ള റോൾസ് റോയ്സ് ആരാധകരിൽ കൗതുകമുണർത്തിയിട്ടുണ്ട്. തികച്ചും വിന്റേജ് ആയ ഒരു ഡിസൈനിനെയാണ് പുതിയ വാഹനം അടിസ്ഥാന മാതൃകയാക്കിയിരിക്കുന്നത് എന്നതും അങ്ങേയറ്റം ആധുനികമായ സാങ്കേതികതകൾ പ്രയോഗിക്കുന്നുവെന്നതും റോൾസ് റോയ്സ് ഡോണിനെ കാത്തിരിക്കുന്നവരെ ധൃതംഗപുളകിതരാക്കുന്ന കാര്യങ്ങളിൽ പെടുന്നു.

പുതിയ വാർത്തകൾ പറയുന്നത് റോൾസ് റോയ്സ് ഡോൺ മോഡലിന്റെ വിപണി പ്രവേശത്തെക്കുറിച്ചാണ്. ഈ ആധുനിക ക്ലാസ്സിക്കിനെ പരിചയപ്പെട്ടിരിക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ ചില വിവരങ്ങൾ വായിക്കാം.

ചരിത്രം ആവർത്തിക്കാൻ റോൾസ് റോയ്സ് ഡോൺ

റോൾസ് റോയ്സ് ഡോൺ അവതരിപ്പിക്കുക സെപ്തംബർ എട്ടിനാണ്. ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ഈ വാഹനം നേരിട്ടു കാണാൻ എടുക്കൂ എന്ന്. 2015 ഫ്രാങ്ക്ഫർട് മോട്ടോർഷോയിൽ റോൾസ് റോയ്സ് ഡോണിനെ പൊതുജനങ്ങൾക്ക് നേരിട്ടു കാണാവുന്നതാണ്.

ചരിത്രം ആവർത്തിക്കാൻ റോൾസ് റോയ്സ് ഡോൺ

ഈയിടെ തെരഞ്ഞെടുക്കപ്പെട്ട ചില വിശിഷ്ട വ്യക്തികൾക്ക് റോൾസ് റോയ്സ് ഡോണിനെ കാണാനുള്ള അവസരം ലഭിച്ചിരുന്നു. ബ്രിട്ടനിലാണ് ഈ എക്സ്ക്ലൂസീവ് പ്രദർശനം നടന്നത്.

ചരിത്രം ആവർത്തിക്കാൻ റോൾസ് റോയ്സ് ഡോൺ

40കളിലും 50കളിലും റോള്‍സ് റോയ്‌സില്‍ നിന്നും പുറത്തിറങ്ങിയ 'ഡോണ്‍' കൂപെകള്‍ കാറുകളെ ആധാരമാക്കിയാണ് ഈ ആധുനിക ക്ലാസ്സിക്കിനെ നിർമിച്ചെടുത്തിരിക്കുന്നത്.

ചരിത്രം ആവർത്തിക്കാൻ റോൾസ് റോയ്സ് ഡോൺ

പഴയ ഡോൺ കൂപെകളെ അതേപടി അതേപടി നിര്‍മിക്കുകയല്ല റോള്‍സ് റോയ്‌സ് ചെയ്യുന്നത്. പുതിയ റോള്‍സ് റോയ്‌സ് ഡോണ്‍ കണ്‍വെര്‍ടിബ്ള്‍ മോഡല്‍ 1952ല്‍ പുറത്തിറങ്ങിയ സില്‍വര്‍ ഡോണ്‍ കണ്‍വെര്‍ടിബിള്‍ മോഡലിന്റെ ഡിസൈനിനെ ആധാരമാക്കുക മാത്രം ചെയ്യുന്നു.

ചരിത്രം ആവർത്തിക്കാൻ റോൾസ് റോയ്സ് ഡോൺ

ആകെ 28 എണ്ണം മാത്രമേ വിപണിയിലെത്തൂ എന്നറിയുക. ഇവയെല്ലാം കൈകൊണ്ട് നിര്‍മിക്കുന്നവയാണ്. 6.6 ലിറ്റര്‍ ശേഷിയുള്ള വി12 എന്‍ജിനാണ് ഡോണ്‍ കണ്‍വെര്‍ടിബ്ള്‍ മോഡലിലുള്ളത്. ഈ പെട്രോള്‍ എന്‍ജിനോടൊപ്പം ടര്‍ബോചാര്‍ജറും ഘടിപ്പിച്ചിരിക്കുന്നു.

ചരിത്രം ആവർത്തിക്കാൻ റോൾസ് റോയ്സ് ഡോൺ

624 കുതിരശക്തിയും 800 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കും ഡോണ്‍ ഡ്രോപ്‌ഹെഡ്. 8 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്. ഉടമയുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കും ഈ മോഡലുകളെല്ലാം നിർമിച്ചു നൽകുക.

Most Read Articles

Malayalam
കൂടുതല്‍... #rolls royce
English summary
Rolls Royce Dawn Set For Global Unveil On 8th September.
Story first published: Friday, September 4, 2015, 17:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X