രണ്ടാം തലമുറ ഓഡി ആര്‍8 സൂപ്പര്‍കാര്‍ ജനീവയിലേക്ക്

By Santheep

മാര്‍ച്ച് മൂന്നിനു തുടങ്ങുന്ന ജനീവ മോട്ടോര്‍ഷോയില്‍ ഓഡി ആര്‍8 സ്‌പോര്‍ട്‌സ് കാറിന്റെ രണ്ടാം തലമുറ പതിപ്പ് അവതരിപ്പിക്കപെടും. അവതരണത്തിനു മുന്നോടിയായി വാഹനത്തിന്റെ ചിത്രങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടുണ്ട്.

മമ്മൂക്കയും ഓഡി എ7 സ്പോര്‍ട്ബാക്കും

5.2 ലിറ്ററിന്റെ എന്‍ജിനാണ് രണ്ടാംതലമുറ ആര്‍8ല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ വി10 എന്‍ജിന്‍ രണ്ട് തരത്തില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഇവയിലൊരെണ്ണം 610 കുതിരശക്തി പകരുമ്പോള്‍ മറ്റേതിന്റെ കരുത്ത് 540 കുതിരശക്തിയാണ്.

രണ്ടാം തലമുറ ഓഡി ആര്‍8 സൂപ്പര്‍കാര്‍ ജനീവയിലേക്ക്

താളുകളിലൂടെ നീങ്ങുക

രണ്ടാം തലമുറ ഓഡി ആര്‍8 സൂപ്പര്‍കാര്‍ ജനീവയിലേക്ക്

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 3.2 സെക്കന്‍ഡി നേരം മാത്രമാണ് ഈ വാഹനമെടുക്കുക. പരമാവധി വേഗത മണിക്കൂറില്‍ 330 കിലോമീറ്റര്‍. 7 സ്പീഡ് എസ് ട്രോണിക് ഗിയര്‍ബോക്‌സാണ് എന്‍ജിനോടു ചേര്‍ത്തിരിക്കുന്നത്.

രണ്ടാം തലമുറ ഓഡി ആര്‍8 സൂപ്പര്‍കാര്‍ ജനീവയിലേക്ക്

ഇന്ധനം നിറയ്ക്കാത്ത അവസ്ഥയില്‍ വാഹനത്തിന് 1,454 കിലോഗ്രാം ഭാരമുണ്ട്.

രണ്ടാം തലമുറ ഓഡി ആര്‍8 സൂപ്പര്‍കാര്‍ ജനീവയിലേക്ക്

മോട്ടോര്‍സ്‌പോര്‍ട്‌സ് ഓഡി.യുടെ ജീനില്‍ കലര്‍ന്നിട്ടുള്ള ഒന്നാമെന്ന് കമ്പനിയുടെ സാങ്കേതിക വികസന വിഭാഗം മേധാവിയായ ഡോ. ഉള്‍റിച്ച് ഹാക്കെന്‍ബര്‍ഗ് പറയുന്നു. ട്രാക്കുകളിലുപയോഗിക്കുന്ന സ്‌പോര്‍ട്‌സ് കാറുകളുടെ സവിശേഷതകള്‍ പലതും സാധ്യമായ വിധത്തില്‍ പുതിയ തലമുറ ആര്‍8ല്‍ ചേര്‍ക്കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.

രണ്ടാം തലമുറ ഓഡി ആര്‍8 സൂപ്പര്‍കാര്‍ ജനീവയിലേക്ക്

ആര്‍8വി10, ആര്‍8 വി10 പ്ലസ് എന്നിങ്ങനെ രണ്ട് എന്‍ജിന്‍ പതിപ്പുകളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. 2015 മധ്യത്തില്‍ ഈ വാഹനം വിവിധ വിപണിയില്‍ എത്തിച്ചേരും. വി10 മോഡലിന് 1,65,000 യൂറോയും (1,14,36,300 രൂപ) വി10 പ്ലസ് മോഡലിന് 1,87,400 യൂറോയും (1,29,88,800 രൂപ) ആയിരിക്കും വില.

വീഡിയോ

Most Read Articles

Malayalam
കൂടുതല്‍... #audi #ഔഡി
English summary
Second Generation Audi R8 Supercar Heading To Geneva Motor Show.
Story first published: Saturday, February 28, 2015, 11:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X