ക്രമക്കേട്: നിരവധി പെട്രോൾ പമ്പുകൾ അധികൃതർ‌ പൂട്ടിച്ചു

By Santheep

രാജ്യത്തെമ്പാടുമായി നൂറ്റമ്പതോളം പെട്രോൾ പമ്പുകളാണ് അധികൃതർ ഇടപെട്ട് പൂട്ടിച്ചിരിക്കുന്നത്. ഇവർ നടത്തിയ ക്രമക്കേടുകൾ അധികൃതർ പിടിച്ചതിനെത്തുടർന്നാണ് നടപടി.

മായം ചേർക്കൽ, തെറ്റായ അളവിൽ ഇന്ധനം നൽകൽ തുടങ്ങിയ ആരോപണങ്ങളാണ് ഈ പമ്പുകൾക്കെതിരെ ഉയർന്നിരുന്നത്. ഇവയിൽ ശക്തമായ തെളിവുകളുള്ള പമ്പുകളുടെ ലൈസൻസ് തന്നെയും റദ്ദാക്കപ്പെട്ടിട്ടുണ്ട്.

Several Petrol Pumps Forced To Shut Down In India For Malpractices

കഴിഞ്ഞ മൂന്നുവർഷമായി ഇധികൃതർ നടത്തിയ അന്വേഷണങ്ങളുടെ ഫലമായിട്ടാണ് ക്രമക്കേടുകൾ പലതും വെളിയിൽ വരുന്നത്. പരാതികൾ വർധിച്ചുവന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കുകയായിരുന്നു അധികൃതർ.

സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ് എന്നീ കമ്പനികളുടെ പെട്രോൾ ബങ്കുകളിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.

മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്താൻ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് കൂടുതൽ ക്രമക്കേട് നടന്നിട്ടുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Several Petrol Pumps Forced To Shut Down In India For Malpractices.
Story first published: Wednesday, July 29, 2015, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X