ഗ്രാഫിറ്റി കലാകാരന് സ്‌കോഡ ഫാബിയ കാന്‍വാസായപ്പോള്‍

By Super Admin

കൊച്ചി ബിനാലെയുടെ വരവോടെയാണ് ഗ്രാഫിറ്റി എന്ന വാക്കിന്റെ അര്‍ഥം മലയാളി ശരിയായ വിധത്തില്‍ മനസ്സിലാക്കുന്നത്. 'ഗസ്സ് ഹൂ' എന്ന പേരില്‍ കൊച്ചിയുടെ തെരുവുകളില്‍ പ്രത്യക്ഷപെട്ട വരകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു. കലാസൃഷ്ടി ദീര്‍ഘകാലം നിലനില്‍ക്കേണ്ടതാണെന്ന വാദത്തെ നേരിട്ടിറങ്ങി ചോദ്യം ചെയ്യുകയാണ് ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റുകള്‍ ചെയ്യുന്നത്.

പറഞ്ഞോണ്ടുവന്നത്, പോര്‍ചുഗീസ് ഗ്രാഫിറ്റി കലാകാരനായ അര്‍മാന്‍ഡോ ഗോമസ്സിന്റെ പുതിയ കലാസൃഷ്ടിയെക്കുറിച്ചാണ്. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ വര്‍ക്ക് സ്‌കോഡ ഫാബിയ ഹാച്ച്ബാക്കിനെയാണ് കാന്‍വാസാക്കിയിരിക്കുന്നത്.

ഗ്രാഫിറ്റി കലാകാരന് സ്‌കോഡ ഫാബിയ കാന്‍വാസായപ്പോള്‍

താളുകളിലൂടെ നീങ്ങുക.

ഗ്രാഫിറ്റി കലാകാരന് സ്‌കോഡ ഫാബിയ കാന്‍വാസായപ്പോള്‍

സ്‌കോഡ ഫാബിയയെ പോര്‍ചുഗല്‍ കലാകാരന്‍ കൂടുതല്‍ മികച്ചൊരു അര്‍ബന്‍ മൊബിലിറ്റി സൗന്ദര്യത്തിലേക്കെത്തിച്ചതായി സ്‌കോഡ ഓട്ടോയുടെ ബോര്‍ഡ് മെമ്പറായ വേര്‍ണര്‍ എയ്ഷ്‌ഹോണ്‍ പറയുന്നു.

ഗ്രാഫിറ്റി കലാകാരന് സ്‌കോഡ ഫാബിയ കാന്‍വാസായപ്പോള്‍

നൂറ്റിരുപത്തഞ്ചോളം നിറക്കൂട്ടുകള്‍ ചേര്‍ത്താണ് സ്‌കോഡ ഫാബിയയെ അര്‍മാന്‍ഡോ ഗോമസ്സ് ഈ വിധത്തില്‍ മാറ്റിയെടുത്തിരിക്കുന്നത്. സ്‌കോഡ ഫാബിയയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച ഘട്ടത്തിലാണ് അര്‍മാന്‍ഡോ ഗോമസ്സ് ഈ വര്‍ക്ക് ചെയ്തത്. ലിസ്ബണില്‍ വെച്ചായിരുന്നു അവതരണം.

ഗ്രാഫിറ്റി കലാകാരന് സ്‌കോഡ ഫാബിയ കാന്‍വാസായപ്പോള്‍

താല്‍കാലികമായി നിലനിന്നു കൊണ്ടുതന്നെ കലയ്ക്ക് ചിലതെല്ലാം ചെയ്യാനുണ്ടെന്ന് അവര്‍ വാദിക്കുന്നു. ജനങ്ങളുടെ ദൈനംദിനം ജീവിതത്തില്‍ നേരിട്ടിടപെടുന്നവയാണ് ഗ്രാഫിറ്റികള്‍. ലക്ഷങ്ങള്‍ വിലയുള്ള പെയിന്റും കാന്‍വാസുമെല്ലാം ഉപേക്ഷിച്ച് കുറച്ച് ഇനാമല്‍ പെയിന്റുകൊണ്ട് അവര്‍ തെരുവു ചുമരുകളെ ആശയപ്രകാശനത്തിന് വേദിയാക്കുന്നു. ചിത്രത്തില്‍ കാണുന്നത് ഒരു ഗ്രാഫിറ്റിയാണ്.

Most Read Articles

Malayalam
English summary
Skoda Fabia Turned Into Work Of Art On Four Wheels.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X