ആസ്സാം കാർവിൽ‌പനാ നിരോധനം പിൻവലിച്ചു

By Santheep

ആഗോളസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ വിൽക്കുന്നത് നിരോധിച്ച ഉത്തരവ് ആസ്സാം ഹൈക്കോടതി പിൻവലിച്ചു. രാജ്യത്തെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് നിർമിച്ച വാഹനങ്ങൾ വിൽക്കാൻ കാർനിർമാതാക്കൾക്ക് കഴിയുമെന്ന് കോടതി വ്യക്തമാക്കി.

രണ്ടുനാൾ മുമ്പാണ് ക്രാഷ് ടെസ്റ്റിൽ വിജയം കാണാത്ത വാഹനങ്ങൾ വിൽക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. യൂറോപ്യൻ എൻസിഎപിക്ക് സമാനമായ മാനദണ്ഡങ്ങൾ പാലിച്ചുള്ള ക്രാഷ് ടെസ്റ്റുകൾ വിജയിച്ച വാഹനങ്ങൾക്കു മാത്രമേ നിരത്തിലിറങ്ങാൻ അനുമതി നൽകാവൂ എന്ന ആസ്സാം സ്റ്റേറ്റ് ട്രാൻസ്പോർട്ട് വരുപ്പിന്റെ തീരുമാനത്തെ അംഗീകരിക്കുകയാണ് കോടതി ചെയ്തത്.

Small Cars Sales To Resume In Assam

എന്നാൽ, ഈ തീരുമാനത്തെ ചോദ്യം ചെയ്ത് കാർനിർമാതാക്കളുടെ ലോബിയായ സിയാം കോടതിയെ സമീപിക്കുകയായിരുന്നു. രാജ്യത്തെ സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് തങ്ങൾ വാഹനങ്ങൾ പുറത്തിറക്കുന്നതെന്നും നിരോധന ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും സിയാം ചൂണ്ടിക്കാട്ടി. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ എൻട്രി ലെവൽ കാറുകൾ പുറത്തിറക്കുന്ന നിർ‌മാതാക്കളാണ് നിരോധന ഉത്തരവിൽ കുടുങ്ങിപ്പോയത്. മാരുതി, ഹ്യൂണ്ടായ്, ഹോണ്ട, നിസ്സാൻ ഡാറ്റ്സൻ എന്നീ ബ്രാൻഡുകളെ ഈ ഉത്തരവ് ദോഷകരമായി ബാധിക്കുമായിരുന്നു.

ആസ്സാം പോലുള്ള കയറ്റിറക്കങ്ങൾ കൂടി പ്രദേശങ്ങളിൽ യൂറോപ്യൻ നിലവാരത്തിലുള്ള ക്രാഷ് ടെസ്റ്റുകൾ നിർബന്ധമാക്കേണ്ടതുണ്ട് എന്ന വാദമാണ് പരാതിക്കാർ ഉന്നയിച്ചിരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #crash test
English summary
Small Cars Sales To Resume In Assam.
Story first published: Thursday, August 27, 2015, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X