കാറിൽ പുകവലിക്കുന്നത് നിരോധിച്ചു

By Santheep

കാറിനകത്ത് പതിനെട്ടു വയസ്സ് തികയാത്ത പിള്ളാരുണ്ടെങ്കിൽ പുകവലിക്കാൻ പാടില്ലെന്ന് യുകെ അധികൃതർ. ഇത്തരം പുകവലി കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനാലാണ് ഈ നിരോധനമെന്ന് അധികൃതർ വ്യക്തമാക്കി.

അതെസമയം, കുട്ടികളില്ലെങ്കിൽ കാറിൽ പുകവലിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നും വ്യക്തമാണ്. കൂടുതൽ വിവരങ്ങൾ താഴെ.

കാറിൽ പുകവലിക്കുന്നത് നിരോധിച്ചു

പാസ്സീവ് സ്മോക്കിങ് ഏതാണ്ട് പുകവലിക്ക് തുല്യമാണെന്ന തിയറിയെ ആധാരമാക്കിയാണ് ഈ നിരോധന ഉത്തരവ് യുകെ അധികൃതർ തയ്യാറാക്കിയിട്ടുള്ളത്. മുതർന്നവർ കുറെക്കൂടി ഉത്തരവാദിത്തമുള്ളവരായി മാറേണ്ടതുണ്ടെന്നും കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

കാറിൽ പുകവലിക്കുന്നത് നിരോധിച്ചു

ചെറുപ്പത്തിലേ സിഗരറ്റ് പുക അകത്തു ചെല്ലുന്നത് കുട്ടികളുടെ പ്രതിരോധശേഷിയെയാണ് ബാധിക്കുക. മുതിർന്നവരെക്കാൾ ചുരുങ്ങിയ ഇടവേളയാണ് കുട്ടികളുടെ ശ്വാസോച്ഛ്വാസത്തിനുള്ളത്. ഇക്കാരണത്താൽ കൂടുതൽ പുക കുട്ടികളുടെ അകത്തുചെല്ലുന്നതിന് കാരണമാകുന്നു മുതിർന്നവരുടെ കാറിനുള്ളിലിരുന്നുള്ള പുകവലി.

കാറിൽ പുകവലിക്കുന്നത് നിരോധിച്ചു

നിയമം ലംഘിക്കുന്നവർ 50 പൗണ്ട് പിഴയായി നൽകേണ്ടിവരും.

കാറിൽ പുകവലിക്കുന്നത് നിരോധിച്ചു

കൺവെർടിബ്ൾ കാറുകൾക്കുള്ളിൽ പുകവലിക്കുന്നവർക്ക് ഈ നിയമം ബാധകമല്ല എന്നാണറിയുന്നത്. റൂഫ് ഇല്ലാത്തതിനാൽ പുക അകത്ത് കെട്ടിക്കിടക്കുന്നില്ല എന്നതാണ് കാരണം.

കാറിൽ പുകവലിക്കുന്നത് നിരോധിച്ചു

ഇന്ത്യയിൽ ഇത്തരമൊരു നിയമം നിലവിലില്ല. പൊതുസ്ഥലങ്ങളിലോ പൊതുവാഹനങ്ങളിലോ പുകവലിക്കുന്നത് മാത്രമേ നിരോധിച്ചിട്ടുള്ളൂ. പുതിയ തലമുറയെ ഏറെ ദോഷകരമായി ബാധിക്കുന്നതാണ് കാറിനകത്ത് കുട്ടികളെ ഇരുത്തിയുള്ള പുകവലി. ഇക്കാര്യത്തിലും സർക്കാർ നടപടി ആവശ്യമല്ലേ?

Most Read Articles

Malayalam
കൂടുതല്‍... #auto facts #auto news
English summary
Smoking In Cars Banned In UK If Any Occupant Is Below 18 Years.
Story first published: Saturday, August 22, 2015, 17:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X