ഐഎം4 പേറ്റന്റ് അപേക്ഷ നൽകി; മാരുതി ബാഡ്ജിൽ വരുമോ

By Santheep

മാരുതിയുടെ ബാഡ്ജിൽ സുസൂക്കി ഇന്ത്യയിൽ എത്തിക്കുമോയെന്ന് ആളുകൾ ആകാംക്ഷയോടെ നോക്കിക്കൊണ്ടിരിക്കുന്ന വാഹനമാണ് കഴിഞ്ഞ ജനീവ മോട്ടോർഷോയിൽ അവതരിപ്പിക്കപെട്ട ഐഎം4 കൺസെപ്റ്റ്. ഈ കൺസെപ്റ്റിന്റെ ഉൽപാദനരൂപം തയ്യാറായിട്ടുണ്ട് ഇതിനകം. ഐഎം4-നൊപ്പം ജനീവയിൽ അവതരിപ്പിക്കപെട്ട ഐകെ2 മോഡൽ ഇന്ത്യയിലേക്ക് വരുമെന്ന് ഉറപ്പായിട്ടുണ്ട്. ബലെനോ എന്ന പേരിലാണ് ഈ പ്രാമിയം ഹാച്ച്ബാക്ക് എത്തുക.

പുതിയ വാർത്തകൾ പറയുന്നത് ഐഎം4 മോഡലിനായുള്ള പേറ്റന്റ് അപേക്ഷകൾ ഇതിനകം തന്നെ സമർപ്പിച്ചുവെന്നാണ്. ഉൽപാദനം അധികം താമസിക്കാതെ ആരംഭിക്കും. കാറിനെക്കുറിച്ച് കൂടുതലറിയാം താഴെ താളുകളിൽ.

മാരുതി ബാഡ്ജിൽ വരുമോ?

'പ്രചോദനത്തിന് മൂര്‍ത്തരൂപം' കണ്ടെത്തുക എന്ന അടിസ്ഥാന തീമിനെ ആധാരമാക്കിയാണ് സുസൂക്കി എന്‍ജിനീയര്‍മാരും ഡിസൈനര്‍മാരും ചേര്‍ന്ന് ഈ കണ്‍സെപ്റ്റിനെ നിര്‍മിച്ചെടുത്തിട്ടുള്ളത്.

മാരുതി ബാഡ്ജിൽ വരുമോ?

ഇന്ത്യയിലെ ചെറുകാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് ഈ കണ്‍സെപ്റ്റിന്റെ അളവുതൂക്കങ്ങള്‍. ആകെ നീളം 3,693 മില്ലിമീറ്ററാണ്. ഈ ഫോര്‍വീല്‍ ഡ്രൈവ് കാറില്‍ 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു. സുസൂക്കി തന്നെയാണ് ഈ എന്‍ജിന്റെ നിര്‍മാതാവ്.

മാരുതി ബാഡ്ജിൽ വരുമോ?

കണ്‍സെപ്റ്റില്‍ കാണുന്നത് 18 ഇഞ്ച് അലോയ് വീലാണ്. ഇന്ത്യന്‍ വിപണിയിലേക്കുള്ള വാഹനത്തിന്റെ വരവിനെക്കുറിച്ച് ഉറപ്പിച്ചൊന്നും പറയാറായിട്ടില്ല ഇപ്പോള്‍. സുസൂക്കിയുടെ ഔദ്യോഗിക വിശദീകരണത്തിന് കാത്തുനില്‍ക്കേണ്ടതായി വരും. ഒരു കാര്യം ഉറപ്പിച്ചു പറയാവുന്നത്, ഈ കണ്‍സെപ്റ്റ് ഇന്ത്യയിലേക്ക് വരുന്നില്ലെങ്കില്‍ ഒരു പ്രധാന വിപണിയെ സുസൂക്കി നഷ്ടപ്പെടുത്തുന്നു എന്നാണര്‍ഥം.

മാരുതി ബാഡ്ജിൽ വരുമോ?

തികച്ചും പുതിയ പ്ലാറ്റ്‌ഫോമിലാണ് ഐഎം-4 മിനി ഫോര്‍വീലര്‍ കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. ചെറുകാര്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതില്‍ വിദഗ്ധരായ സുസൂക്കി എന്‍ജിനീയര്‍മാരുടെ കൈക്കണക്ക് കൃത്യമായി വീണിരിക്കുന്നു ഈ വാഹനത്തില്‍.

മാരുതി ബാഡ്ജിൽ വരുമോ?

ഭാരം കുറയ്ക്കല്‍, മികച്ച ഹാന്‍ഡ്‌ലിങ് ശേഷി, റിജിഡിറ്റി (വാഹനം വളച്ചെടുക്കുമ്പോഴും മറ്റും ബോഡിയുടെ സ്ഥിരത നിലനിര്‍ത്തല്‍) തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വെച്ചാണ് പുതിയ പ്ലാറ്റ്‌ഫോം നിര്‍മിച്ചിട്ടുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Suzuki iM 4 Compact SUV Patents Filed and Production To Begin Soon.
Story first published: Thursday, August 27, 2015, 18:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X