ടാറ്റ ഏസിന് 10 വയസ്സായി

By Santheep

ഏസ് എന്ന ചെറു വാണിജ്യവാഹനം ഇന്ത്യൻ നിരത്തുകളിലെത്തിയിട്ട് 10 വർഷമായി. 2005ലായിരുന്നു ഈ വാഹനത്തിന്റെ വിപണിപ്രവേശം. ഇന്ത്യയിൽ ഏറ്റവും വിജയിച്ച ചെറു വാണിജ്യവാഹനം എന്ന വിശേഷണമാണ് ടാറ്റ ഏസിനു നൽകുന്നത്.

പന്ത്രണ്ട് വ്യത്യസ്ത രൂപത്തിലുള്ള വാഹനങ്ങളെ ഇതേ പ്ലാറ്റ്ഫോമിൽ നിർമിക്കാൻ ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. മിക്കവയും മികച്ച വിൽപനയുള്ള മോഡലുകളാണ്.

ടാറ്റ വിൽക്കുന്ന ഓരോ അഞ്ച് വാഹനത്തിൽ ഒരെണ്ണം ഏസ് മോഡലുകളിലൊന്നാണ് എന്നതാണ് സ്ഥിതി. ഇതുവരെ 1.5 ദശലക്ഷം ഏസ് മോഡലുകൾ വിറ്റഴിച്ചിട്ടുണ്ട്.

Tata ACE Celebrates 10th Anniversary In India As Most Successful SCV

ഒരു ചെറു വാണിജ്യവാഹനം പത്തുവർഷം വിജയകരമായി പൂർത്തിയാക്കുക എന്നാൽ വലിയ നേട്ടം തന്നെയാണെന്ന് ടാറ്റയുടെ വാണിജ്യവാഹനവിഭാഗം തലവൻ ആർ രാമകൃഷ്ണൻ പറയുന്നു. വിപണിയെയും ഉപഭോക്താവിനെയും ആഴത്തിൽ മനസ്സിലാക്കാൻ ടാറ്റയ്ക്ക് സാധിക്കുന്നതിനാലാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata ACE Celebrates 10th Anniversary In India As Most Successful SCV.
Story first published: Tuesday, July 28, 2015, 10:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X