ടാറ്റ ഹെക്‌സ ദീപാവലിക്കാലത്ത് വിപണിയിലെത്തും

By Santheep

കഴിഞ്ഞ ജനീവ മോട്ടോര്‍ഷോയിലായിരുന്നു ടാറ്റ ഹെക്‌സ ക്രോസ്സോവറിന്റെ ആദ്യ അവതരണം നടന്നത്. നിലവില്‍ വിപണിയിലുള്ള ആര്യ ക്രോസ്സോവറിന് ചില ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയതാണ് ഈ കാറെന്ന് ആദ്യ കാഴ്ചയില്‍ തന്നെ ബോധ്യപ്പെടും. ആര്യയുടെ അതേ പ്ലാറ്റ്‌ഫോം തന്നെയാണ് ഈ വാഹനത്തിലും ഉപയോഗിച്ചിട്ടുള്ളത്.

ഹെക്‌സ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനെക്കുറിച്ചാണ് പുതിയ വാര്‍ത്തകള്‍. കൂടുതലറിയാം താഴെ.

ടാറ്റ ഹെക്‌സ ദീപാവലിക്കാലത്ത് വിപണിയിലെത്തും

തങ്ങളുടെ ഉല്‍പന്നങ്ങളെ മൊത്തം പുതുക്കി വിപണിയിലെത്തിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കി വരികയാണ് ടാറ്റ. വിപണിയില്‍ ടാറ്റ കാറുകള്‍ക്ക് പൊതുവിലുള്ള മോശപ്പെട്ട പ്രതിച്ഛായ കമ്പനിയുടെ വില്‍പനയെ സ്ഥിരതയില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ബോള്‍ട്ട് സെസ്റ്റ് എന്നീ തികച്ചും പുതിയ വാഹനങ്ങളും നാനോ ജെന്‍എക്‌സ് എന്ന പുതുക്കിയ നാനോ പതിപ്പുമെല്ലാം വിപണിയിലെത്തിയത്.

ടാറ്റ ഹെക്‌സ ദീപാവലിക്കാലത്ത് വിപണിയിലെത്തും

ആര്യ ക്രോസ്സോവര്‍ തുടക്കം മുതലേ പാളിയ ഒരു ശ്രമമാണ്. ഈ വാഹനത്തെ ഒന്നു പുതുക്കിയെടുത്ത് അവതരിപ്പിക്കുകയാണ് ടാറ്റ. കമ്പനി ഈയടുത്ത കാലത്ത് വികസിപ്പിച്ചെടുത്ത ഹൊറിസോനെക്‌സ്റ്റ് ഡിസൈന്‍ ഭാഷയിലേക്ക് ആര്യയെ മാറ്റുകയാണ് ചെയ്തിട്ടുള്ളതെന്ന് മനസ്സിലാക്കാം. എന്നാല്‍, വെറുമൊരു ഡിസൈന്‍ മാറ്റം മാത്രമാണിതെന്ന് പറയാനാവില്ല. മികവുറ്റ സാങ്കേതികതയും ഹെക്‌സയില്‍ ഉപയോഗിച്ചിട്ടുണ്ട്.

ടാറ്റ ഹെക്‌സ ദീപാവലിക്കാലത്ത് വിപണിയിലെത്തും

കുറെയധികം സ്‌പോര്‍ടിയായ സവിശേഷതകളോടെയാണ് ഹെക്‌സ വിപണിയിലെത്തുന്നത്. ഇത് ഡിസൈനില്‍ മാത്രമല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വാഹനത്തിന്റെ സ്വഭാവത്തിലും പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ കൊടുക്കാന്‍ ടാറ്റ എന്‍ജിനീയര്‍മാര്‍ ശ്രമിച്ചിട്ടുണ്ട്.

ടാറ്റ ഹെക്‌സ ദീപാവലിക്കാലത്ത് വിപണിയിലെത്തും

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പാണ് ഹെക്‌സയിലുള്ളത്. ഫോഡ് ലാമ്പ് ഹൗസിങ്ങില്‍ തന്നെ ഡേടൈം റണ്ണിങ് ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

ടാറ്റ ഹെക്‌സ ദീപാവലിക്കാലത്ത് വിപണിയിലെത്തും

ഹെക്‌സ കണ്‍സെപ്റ്റിന്റെ മുന്‍വശത്തിന്റെ ഡിസൈന്‍ കുറെയെല്ലാം സഫാരി സ്റ്റോം എസ്‌യുവിയോട് കടപ്പെട്ടിരിക്കുന്നു. ഹണികോമ്പ് ഗ്രില്ലാണ് ചേര്‍ത്തിട്ടുള്ളത്.

ടാറ്റ ഹെക്‌സ ദീപാവലിക്കാലത്ത് വിപണിയിലെത്തും

പിന്‍വശത്ത് എല്‍ഇഡി ടെയ്ല്‍ലാമ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നതായി കാണാം. വാഹമനത്തിനു ചുറ്റും താഴെയായി ചേര്‍ത്തിട്ടുള്ള പ്ലാസ്റ്റിക് ക്ലാഡിങ് ഹെക്‌സയുടെ കാഴ്ചയിലെ സ്‌പോര്‍ടി സ്വഭാവം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. 19 ഇഞ്ച് അലോയ് വീലുകളാണ് കാറില്‍ ചേര്‍ത്തിരിക്കുന്നത്.

ടാറ്റ ഹെക്‌സ ദീപാവലിക്കാലത്ത് വിപണിയിലെത്തും

ഇന്റീരിയറില്‍ മികച്ച ഗുണനിലവാരമുള്ള തുകല്‍ അപ്‌ഹോള്‍സ്റ്ററി ചേര്‍ത്തിരിക്കുന്നു. ആറുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാനുള്ള സൗകര്യം നല്‍കുന്ന വിധത്തില്‍ കാപ്റ്റന്‍ സീറ്റുകളോടെയാണ് വാഹനം വരുന്നത്.

Most Read Articles

Malayalam
English summary
Tata Hexa To Be Launched In India During 2015 End As Crossover.
Story first published: Monday, June 8, 2015, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X