ഉത്തരാഖണ്ഡിൽ ടാറ്റ സ്ത്രീകളെ ഡ്രൈവിങ് പഠിപ്പിക്കും

By Santheep

രാജ്യത്തെ എല്ലാ കാര്‍നിര്‍മാതാക്കളും കോര്‍പറ്റേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ആക്ടിവിറ്റിയില്‍ പങ്കാളിയാവേണ്ടതുണ്ട്. ലാഭവിഹിതത്തിന്റെ ഒരു നിശ്ചിത ശതമാനം തുക ഇതിനായി മാറ്റിവെക്കണം.

സോഷ്യൽ റെസ്പോൺസിബിലിറ്റി ആക്ടിവിറ്റിയുടെ ഭാഗമായി സംസ്ഥാനത്ത് സ്ത്രീകൾക്കായി പ്രത്യേകം ഡ്രൈവിങ് സ്കൂളുകൾ സ്ഥാപിക്കാൻ സാധിക്കുമോ എന്ന് ടാറ്റയോടാരാഞ്ഞിരിക്കുകയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരിഷ് റാവത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ടാറ്റയുടെ ഉദ്യോഗസ്ഥരുമായി കൂട്ടിക്കാഴ്ച നടത്തി മുഖ്യമന്ത്രി.

ടാറ്റ മോട്ടോഴ്സ്

സർക്കാരിന്റെ ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാർഥികൾ അടക്കമുള്ളവർക്ക് ടാറ്റയുടെ നേതൃത്വത്തിൽ ഡ്രൈവിങ് പരിശീലനം ലഭ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ആവശ്യം തങ്ങൾ സ്വീകരിച്ചതായും തങ്ങളുടെ എല്ലാ പിന്തുണയും നൽകുമെന്നും ടാറ്റ അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata Motors Asked To Set Up Women Driving School In Uttarakhand.
Story first published: Monday, July 13, 2015, 15:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X