സുമോ ഗ്രാന്‍ഡ്‌, ഇന്‍ഡിക, ഇന്‍ഡിഗോ കാറുകള്‍ പിന്‍വലിച്ചേക്കും

By Santheep

സുമോ ഗ്രാന്‍ഡ്‌, ഇന്‍ഡിക, ഇന്‍ഡിഗോ മോഡലുകളുടെ നിര്‍മാണം അവസാനിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്‌ ഒരുങ്ങുന്നു. തങ്ങള്‍ അടുത്തിടെ വികസിപ്പിച്ചെടുത്ത പുതിയ ഡിസൈന്‍ ഫിലോസഫിയിലേക്ക്‌ പൂര്‍ണമായും കടക്കാന്‍ ഉദ്ദേശിച്ചുള്ള നീക്കമാണിതെന്നാണ്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌.

ഏറെക്കലിമായി രാജ്യത്തെ വിപണിയില്‍ ടാറ്റയ്‌ക്ക്‌ മികച്ച വില്‍പന നേടിക്കൊടുത്ത വാഹനങ്ങളാണിവ. എന്നാല്‍, ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ടാറ്റയ്‌ക്ക്‌ ഏറെ പഴികള്‍ കേള്‍ക്കാനും ഇവയിലെ ചില മോഡലുകള്‍ കാരണമായിട്ടുണ്ട്‌.

tata future plan

ഇന്ന്‌ ടക്‌സി വിപണിയിലെ നിറസാന്നിധ്യമാണ്‌ ഇന്‍ഡിക-ഇന്‍ഡിഗോ റെയ്‌ഞ്ച്‌ കാറുകള്‍. ടാക്‌സികളായി ഓടാന്‍ തുടങ്ങിയതോടെ ഇവയെ സ്വകാര്യ ആവശ്യത്തിന്‌ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു.

ടാറ്റയുടെ എതിരാളികള്‍ മികച്ച ഉല്‍പന്നങ്ങളുമായി വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്ന സാഹചര്യത്തിലാണ്‌ ഈ പുതിയ നീക്കം നടക്കുന്നത്‌. മാരുതിയുടെയും ഹ്യൂണ്ടായിയുടെയും മോഡുകളുമായി ഫലപ്രദമായ മത്സരത്തിലേര്‍പെടാന്‍ ഇതുവരെയും ടാറ്റയ്‌ക്ക്‌ സാധിച്ചിട്ടില്ല.

tata old model discontinues

ഈയിടെ വിപണിയിലെത്തിയ സെസ്റ്റ്‌ സെഡാന്‍, ബോള്‍ട്ട്‌ ഹാച്ച്‌ബാക്ക്‌ മോഡലുകള്‍ക്കും ടാറ്റയുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ വളരാന്‍ സാധിച്ചിട്ടില്ല. ബില്‍ഡ്‌ ക്വാളിറ്റിയില്‍ ഒട്ടും മുന്നേറ്റം നടത്താന്‍ ടാറ്റയ്‌ക്ക്‌ സാധിച്ചിട്ടില്ല എന്നതും തന്നെയാണ്‌ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപെടുന്നത്‌.

വരുംനാളുകളില്‍ വന്‍ ഡിസ്‌കൗണ്ടുകളോടെ സമോ ഗ്രാന്‍ഡ്‌, ഇന്‍ഡിക, ഇന്‍ഡിഗോ മോഡലുകള്‍ വില്‍ക്കാനുള്ള സാധ്യത കാണുന്നുണ്ട്‌. വേഗത്തില്‍ സ്റ്റോക്ക്‌ വിറ്റഴിക്കാന്‍ ടാറ്റ ശ്രമിക്കാതിരിക്കില്ല.

Most Read Articles

Malayalam
English summary
Tata Motors Contemplates Discontinuing Sumo Grande, Indica & Indigo.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X