ടാറ്റ നാനോ ജെന്‍എക്‌സ്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

By Santheep

ടാറ്റ നാനോ ജെന്‍എക്‌സ് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. വളരെ നിര്‍ണായകമായ ഒരു വഴിത്തിരിവാണ് ജെന്‍എക്‌സ് മോഡലിലൂടെ നാനോ ഹാച്ച്ബാക്കിന് സംഭവിക്കാനിരിക്കുന്നത്. ചീപ്പ് കാര്‍ എന്നും ഗുണനിലവാരമില്ലാത്ത വാഹനം എന്നുമെല്ലാമുള്ള ആരോപണങ്ങള്‍ക്കെല്ലാം ഒറ്റവാക്കിലുള്ള ഒരു മറുപടിയായിരിക്കും ജെന്‍എക്‌സ്.

നമ്മുടെ പ്രിയപ്പെട്ട കാറുകളുടെ ശക്തികളും ദൗര്‍ബല്യങ്ങളും

ഇവിടെ ടാറ്റ നാനോ ജെന്‍എക്‌സ് മോഡലിനെക്കുറിച്ചുള്ള പത്ത് വസ്തുതകള്‍ വിശദീകരിക്കുന്നു.

ടാറ്റ നാനോ ജെന്‍എക്‌സ്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ ചില നാനോ കണ്‍സെപ്റ്റുകള്‍ (നാനോ എഫ് ട്രോണിക്, ആക്ടിവ് കണ്‍സെപ്റ്റുകള്‍) അവതരിപ്പിച്ചിരുന്നു. ഈ കണ്‍സെപ്റ്റുകളുടെ ഡിസൈന്‍ അതേപടി സ്വീകരിക്കുകയാണ് ജെന്‍എക്‌സ് മോഡല്‍ ചെയ്തിരിക്കുന്നത്.

ടാറ്റ നാനോ ജെന്‍എക്‌സ്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

മെയ് മാസത്തില്‍ തന്നെ നാനോ ജെന്‍എക്‌സ് മോഡല്‍ വിപണിയില്‍ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. നാനോ മോഡലുകളില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന 624 സിസി എന്‍ജിന്‍ തന്നെയാണ് ജെന്‍എക്‌സിലും ഉണ്ടാവുക.

ടാറ്റ നാനോ ജെന്‍എക്‌സ്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളുടെ വിഭാഗത്തില്‍ ആരും ഇതുവരെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ല. ജെന്‍എക്‌സ് മോഡല്‍ വിപണിയിലെത്തുന്നത് സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ്. സെഗ്മെന്റില്‍ വലിയ രാസമാറ്റം സൃഷ്ടിക്കാന്‍ ശേഷിയുള്ള നീക്കമാണിത്. മാരുതിയെയും ഹ്യൂണ്ടായിയെയും ഒരു കാല്‍വെയ്പു കൊണ്ട് മറികടക്കാന്‍ നാനോയ്ക്ക് സാധിക്കുന്നത് നമുക്കു കാണാം.

ടാറ്റ നാനോ ജെന്‍എക്‌സ്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

നാനോ ജെന്‍എക്‌സിന്റെ പുതിയ ഗ്രില്ലിനെ ടാറ്റ വിളിക്കുന്നത് 'ഇന്‍ഫിനിറ്റി ഗ്രില്‍) എന്നാണ്. ഒരു ചെറുപുഞ്ചിരിയുമായി നില്‍ക്കുന്ന എയര്‍ഡാം ആരുടെയും ശ്രദ്ധയാകര്‍ഷിക്കും.

ടാറ്റ നാനോ ജെന്‍എക്‌സ്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

'സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പു'മായി വരുന്ന, സെഗ്മെന്റിലെ ആദ്യത്തെ കാറായിരിക്കും നാനോ ജെന്‍എക്‌സ്.

ടാറ്റ നാനോ ജെന്‍എക്‌സ്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

പുതിയ വീല്‍ കവറുകളാണ് ജെന്‍എക്‌സില്‍ നല്‍കിയിരിക്കുന്നത്. ഒരുപക്ഷേ, അലോയ് വീലുകള്‍ ഓപ്ഷണലായി നല്‍കാനുള്ള സാധ്യതയുമുണ്ട്.

ടാറ്റ നാനോ ജെന്‍എക്‌സ്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

പുതിയ ബംപറുകള്‍. ടെയ്ല്‍ഗേറ്റ് സ്‌പോയ്‌ലറുകള്‍ തുടങ്ങിയ പുതുക്കലുകളാണ് എക്സ്റ്റീരിയറില്‍ വന്നിട്ടുള്ള മറ്റ് മാറ്റങ്ങള്‍.

ടാറ്റ നാനോ ജെന്‍എക്‌സ്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റം, ടാറ്റ നാനോയ്ക്ക് ഇതാദ്യമായി തുറക്കാവുന്ന ബൂട്ട് ഘടിപ്പിക്കപെടുന്നു എന്നതാണ്. 110 ലിറ്റര്‍ അകസൗകര്യമുള്ളതായിരിക്കും ഈ ബൂട്ട്. നാനോയുടെ വില്‍പനയില്‍ അനുകൂലമായ വലിയ മാറ്റം കൊണ്ടുവരാന്‍ ഈ ബൂട്ടിന് സാധിക്കും!

ടാറ്റ നാനോ ജെന്‍എക്‌സ്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

ടാറ്റയുടെ ബോള്‍ട്ട്, സെസ്റ്റ് മോഡലുകളില്‍ കാണുന്ന അതേ 3 സ്‌പോക്ക് സ്റ്റീയറിങ് വീല്‍ ജെന്‍എക്‌സില്‍ ഘടിപ്പിക്കുമെന്നാണ് അറിയുന്നത്. സ്റ്റീയറിങ് വീലില്‍ മറ്റ് സ്വിച്ചുകളൊന്നും ഉണ്ടാകില്ല.

ടാറ്റ നാനോ ജെന്‍എക്‌സ്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

ടാറ്റ നാനോ ജെന്‍എക്‌സിന് 2.75 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുണ്ടാകും എന്നാണ് കരുതേണ്ടത്. മറ്റൊരു കാര്യം പറയാന്‍ വിട്ടു. സാന്‍ഗ്രിയ റെഡ് എന്ന ഒരു പുതിയ നിറം കൂടി ഈ മോഡലിനൊപ്പം അവതരിപ്പിക്കുന്നുണ്ട് ടാറ്റ. ഡാംസണ്‍ പര്‍പിള്‍, റോയല്‍ ഗോള്‍ഡ്, ഡാസില്‍ ബ്ലൂ, പേള്‍ വൈറ്റ്, മെറ്റോര്‍ സില്‍വര്‍, പേര്‍ഷ്യന്‍ റോസ് എന്നീ നിറങ്ങളിലാണ് ഇപ്പോള്‍ നാനോ ലഭിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Nano GenX, 10 Things You Must Know.
Story first published: Saturday, April 25, 2015, 11:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X