ടാറ്റ നാനോ ജെന്‍എക്‌സിലെ എല്ലാ ആക്‌സസറികളും പരിചയപ്പെടാം

By Santheep

കഴിഞ്ഞയാഴ്ചയിലാണ് ടാറ്റ നാനോ ജെന്‍എക്‌സ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തത്. ടാറ്റ നാനോയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു നീക്കമാണിത്. സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് തുടങ്ങിയ പുതു സംവിധാനങ്ങളോടെ വരുന്ന ഈ മോഡല്‍ നാനോയുടെ ഭാവിയെ നിര്‍ണയിക്കുന്ന ഒന്നാണ്. വില്‍പനയില്‍ പിന്നാക്കം നില്‍ക്കുന്ന നാനോ കാറുകളെ വിപണിയുടെ പ്രിയപ്പെട്ടതാക്കി മാറ്റാനുള്ള നയപരമായ നീക്കങ്ങളുടെ ആദ്യത്തെ സുപ്രധാന ചുവടുവെപ്പാണ് ജെന്‍എക്‌സിന്റെ വിപണിപ്രവേശം.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നാനോ ജെന്‍എക്‌സിനെ സക സന്നാഹങ്ങളോടും കൂടി പ്രദര്‍ശിപ്പിക്കുകയുണ്ടായ് ടാറ്റ. ഇവിടെ നാനോ ജെന്‍എക്‌സിനെ എല്ലാ ആക്‌സസറികളോടും കൂടി കൂടുതല്‍ പരിചയപ്പെടാം.

ടാറ്റ നാനോ ജെന്‍എക്‌സിലെ എല്ലാ ആക്‌സസറികളും പരിചയപ്പെടാം

ടാറ്റ നാനോ ജെന്‍എക്‌സിന്റെ സര്‍വാഭരണവിഭൂഷിതമായ മോഡലാണ് ചിത്രത്തില്‍ കാണുന്നത്. എല്ലാ ആക്‌സസറികളും ഈ മോഡലില്‍ ചേര്‍ത്തിരിക്കുന്നു. പുതിയതായി ചേര്‍ത്ത സാംഗ്രിയ റെഡ് നിറമാണ് ഈ ചിത്രത്തിലെ നാനോ കാറില്‍ പൂശിയിരിക്കുന്നത്.

ടാറ്റ നാനോ ജെന്‍എക്‌സിലെ എല്ലാ ആക്‌സസറികളും പരിചയപ്പെടാം

ടാറ്റ നാനോയ്ക്ക് ഒരല്‍പം സ്‌പോര്‍ടി സൗന്ദര്യം പകരണം എന്നാഗ്രഹമുള്ളവര്‍ക്ക് ഒരു ബോഡി കിറ്റ് തയ്യാറാക്കിയിട്ടുണ്ട് കമ്പനി. 19,900 രൂപയാണ് ഈ സ്‌പോര്‍ടി കിറ്റിന് വില.

ടാറ്റ നാനോ ജെന്‍എക്‌സിലെ എല്ലാ ആക്‌സസറികളും പരിചയപ്പെടാം

ഉപഭോക്താക്കള്‍ക്ക് വേണമെങ്കില്‍ ഒരു സ്‌പോയ്‌ലര്‍ ഘടിപ്പിക്കാവുന്നതാണ് വാഹനത്തില്‍. ഇതിന് 5.695 രൂപയാണ് വില. ഇതാദ്യമായി നാനോയില്‍ സണ്‍റൂഫ് ഘടിപ്പിച്ച് നല്‍കുന്നുണ്ട്. ഇതിന് 15,775 രൂപയാണ് വില.

ടാറ്റ നാനോ ജെന്‍എക്‌സിലെ എല്ലാ ആക്‌സസറികളും പരിചയപ്പെടാം

ഒരു മള്‍ടി സ്‌പോക് അലോയ് വീലാണ് ആക്‌സസറി ലിസ്റ്റിലെ മറ്റൊരു പ്രധാന താരം. ഇതിന് 12,000 രൂപ അധികം ചെലവാക്കിയാല്‍ മതിയാകും.

ടാറ്റ നാനോ ജെന്‍എക്‌സിലെ എല്ലാ ആക്‌സസറികളും പരിചയപ്പെടാം

നാനോ ജെന്‍എക്‌സിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഡികാലുകള്‍ പതിച്ചും ലഭ്യമാണ്. സൈഡ് പാനലുകളില്‍ ഒരു ഫ്‌ലോവിങ് പാറ്റേണും ബോണറ്റിലും പിന്‍ഡോറിലും റേസിങ് സ്ട്രിപ്പുകളും അടങ്ങുന്നതാണ് ഈ ഗ്രാഫിക് വേല.

ടാറ്റ നാനോ ജെന്‍എക്‌സിലെ എല്ലാ ആക്‌സസറികളും പരിചയപ്പെടാം

റിമോട്ട് കണ്‍ട്രോള്‍ഡ് ഹാച്ച് റിലീസ് സംവിധാനമാണ് മറ്റൊന്ന്. പിന്‍ബൂട്ട് തുറക്കാനുള്ള ഈ സന്നാഹം ജെന്‍എക്‌സ് മോഡലില്‍ പ്രത്യേകം പറഞ്ഞ് ചെയ്യിക്കമം. 2,700 രൂപയാണ് വില.

ടാറ്റ നാനോ ജെന്‍എക്‌സിലെ എല്ലാ ആക്‌സസറികളും പരിചയപ്പെടാം

സീറ്റ് കവറുകള്‍, കുഷ്യനുകള്‍ തുടങ്ങിയ ആക്‌സസറികളും നല്‍കുന്നുണ്ട്. സീറ്റ് കവറുകള്‍ക്ക് 5,400 രൂപയാണ് വില. കുഷ്യനുകള്‍ക്ക് 910 രൂപ വില വരും.

ടാറ്റ നാനോ ജെന്‍എക്‌സിലെ എല്ലാ ആക്‌സസറികളും പരിചയപ്പെടാം

നേവിഗേഷന്‍ സിസ്റ്റവും വാഹനത്തില്‍ പ്രത്യേകമായി വാങ്ങി ഘടിപ്പിക്കാവുന്നതാണ്. 9,500 രൂപയാണ് ഈ സിസ്റ്റത്തിന് വില. വാക്വം ക്ലീനര്‍, എയര്‍ ഫ്രഷ്‌നര്‍ എന്നിവയും ലഭ്യമാണ്. 1,995 രൂപയും 90 രൂപയുമാണ് ഇവയ്ക്ക് വില യഥാക്രമം.

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata Nano GenX Showcased With Every Accessory Available .
Story first published: Monday, May 25, 2015, 18:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X