ടാറ്റ നാനോയില്‍ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ക്കും

By Santheep

ടാറ്റ നാനോ ഹാച്ച്ബാക്കില്‍ സെമി ഓട്ടോമാറ്റിക് ഘടിപ്പിച്ച് വിപണിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാകുന്നു. നാനോ കാറിന്റെ വില്‍പനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ടാറ്റ മോട്ടോഴ്‌സ് വക്താവ് അറിയിച്ചു. വില്‍പന മോശമായതിനെത്തുടര്‍ന്ന് നാനോ കാര്‍ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ടാറ്റയുടെ ഈ പ്രതികരണം പുറത്തുവരുന്നത്.

നാനോ കാറിനെ ഒരു 'സ്മാര്‍ട് സിറ്റി കാറാ'ക്കി മാറ്റുമെന്ന് നേരത്തെ ടാറ്റ തലവന്‍ സൈറസ് മിസ്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്നാണ് ടാറ്റ വ്യക്തമാക്കിയിരിക്കുന്നത്.

Tata Nano to sport automatic gear shift feature soon

വാഹനത്തെ കൂടുതല്‍ ആധുനികീകരിക്കാനുള്ള പരിപാടികള്‍ക്ക് നേരത്തെ തന്നെ ടാറ്റ തുടക്കം കുറിച്ചിരുന്നു. നാനോ ട്വിസ്റ്റ് എന്ന പേരില്‍ വിപണിയിലെത്തിയ നാനോ പതിപ്പ് ഇതിനൊരു ഉദാഹരണമാണ്. പവര്‍ സ്റ്റീയറിങ് അടക്കമുള്ള സന്നാഹങ്ങള്‍ ചേര്‍ത്ത് വിപണിയിലെത്തിയ മോഡലാണിത്.

നിലവില്‍ സെസ്റ്റ് സെഡാനില്‍ ഉപയോഗിക്കുന്ന ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ തന്നെയായിരിക്കും നാനോയിലും ചേര്‍ക്കുക എന്നാണറിയുന്നത്.

Most Read Articles

Malayalam
English summary
Tata Nano to sport automatic gear shift feature soon.
Story first published: Friday, January 30, 2015, 18:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X