ടാറ്റയുടെ ആൾട്ടോ എതിരാളി 'സീക'യെ കാണാം

By Santheep

കൈറ്റ് എന്ന പേരിൽ കുറെക്കാലം മുമ്പ് ടാറ്റ അവതരിപ്പിച്ച കൺസെപ്റ്റ് അതിന്റെ ഉൽപാദന രൂപത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ഈ വാഹനത്തിന്റെ ഔദ്യോഗികചിത്രങ്ങൾ ടാറ്റ് പുറത്തുവിട്ടതാണ് പുതിയ വാർത്ത.

ടാറ്റ സഫാരിയുടെ ഡിസൈന്‍ ടാറ്റ കോപ്പിയടിച്ചത് എവിടെ നിന്ന്?

വിപണിയിൽ മാരുതി ആൾട്ടോ കാറിനോടാണ് ടാറ്റ സീക മത്സരിക്കേണ്ടത്. താഴെ ടാറ്റ സീകയെ അടുത്തുകാണാം.

ടാറ്റയുടെ ആൾട്ടോ എതിരാളി 'സീക'യെ കാണാം

വിപണിയിൽ കാറുകളുടെ ഡിസൈനിന് ഈയിടെയായി വന്നുചേർന്നിട്ടുള്ള പ്രാധാന്യം ടാറ്റ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടെന്നു വേണം കരുതാൻ. തികച്ചും പുതുക്കം ഫീൽ ചെയ്യുന്ന ഒരു ഡിസൈൻ ഭാഷയിലേക്ക് ടാറ്റ മാറിക്കൊണ്ടിരിക്കുകയാണ്.

ഏറ്റവും വിശ്വസിക്കാവുന്ന കാറായി നാനോയെ മൂന്നാംതവണയും തെരഞ്ഞെടുത്തു
ടാറ്റയുടെ ആൾട്ടോ എതിരാളി 'സീക'യെ കാണാം

Zippy Car എന്നീ വാക്കുകളുടെ ആദ്യക്ഷരങ്ങൾ ചേർത്താണ് സീക എന്ന പേരുണ്ടാക്കിയത്. കടുത്ത മത്സരം നിലനിൽക്കുന്ന സെഗ്മെന്റിൽ ചലനം സൃഷ്ടിക്കാൻ സീകയ്ക്ക് സാധിക്കുമെന്നു തന്നെയാണ് ടാറ്റ കരുതുന്നത്.

ടാറ്റ പെലിക്കണ്‍; ആള്‍ട്ടോയെ എതിരിടാന്‍ 'വലിയ നാനോ!'
ടാറ്റയുടെ ആൾട്ടോ എതിരാളി 'സീക'യെ കാണാം

പെട്രോൾ ഡീസൽ എൻജിനുകൾ ഘടിപ്പിച്ച് ഈ കാർ വിപണിയിലെത്തും. 1005സിസി ശേഷിയുള്ള 3 സിലിണ്ടർ ഡീസൽ എൻജിനാണ് സീകയിൽ ഘടിപ്പിക്കുക. 1200സിസി ശേഷിയുള്ള 3 സിലിണ്ടർ പെട്രോൾ എൻജിനും വാഹനത്തോടു ചേർക്കും.

ടാറ്റ നാനോയെ തള്ളിപ്പറയുന്നവര്‍ ഇതു വായിക്കുക!
ടാറ്റയുടെ ആൾട്ടോ എതിരാളി 'സീക'യെ കാണാം

സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷണലായി ചേർക്കാനാണ് ടാറ്റയുടെ പദ്ധതിയെന്ന് കേൾക്കുന്നു. നിലവിൽ ആൾട്ടോ കാറിൽ ഓട്ടോമേറ്റഡ് മാന്വൽ ഗിയർബോക്സ് ചേർത്തിട്ടുണ്ട്.

സെമി ഓട്ടോമാറ്റിക് ടാറ്റ നാനോ ലോഞ്ച് ചെയ്തു
ടാറ്റയുടെ ആൾട്ടോ എതിരാളി 'സീക'യെ കാണാം

മാരുതി ആൾട്ടോ കാറുകളും റിനോ ക്വിഡ് മോഡലുമാണ് സെഗ്മെന്റിൽ പ്രധാന വാഹനങ്ങൾ ഇപ്പോൾ. താരതമ്യേന ഡീലർഷിപ്പുകൾ കുറഞ്ഞ റിനോയുടെ ക്വിഡ് മോഡൽ പോലും വിപണിയിൽ നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഉൽപന്നം നല്ലതാണെങ്കിൽ ഉപഭോക്താക്കൾ മറ്റൊന്നും നോക്കില്ല എന്നാണിതിൽ നിന്നും മനസ്സിലാക്കേണ്ടത്.

ടാറ്റ നാനോ ജെന്‍എക്‌സിലെ എല്ലാ ആക്‌സസറികളും പരിചയപ്പെടാം
ടാറ്റയുടെ ആൾട്ടോ എതിരാളി 'സീക'യെ കാണാം

പുതിയ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്ന വിധത്തിൽ നിർമിച്ചിട്ടുള്ള പ്ലാറ്റ്ഫോമിലാണ് സീക നിലകൊള്ളുന്നത്. നിലവിൽ വിപണിയിലുള്ള ഇൻഡിക കാറുകൾ വിപണിക്ക് പുറത്തായിക്കഴിഞ്ഞിട്ടുണ്ട് ഇതിനകം. ഈ പ്രശ്നം പരിഹരിക്കുകയാണ് സീക ചെയ്യേണ്ടത്. ഡിസംബർ ഒന്നിന് ഈ കാറിന്റെ അവതരണം നടക്കുമെന്നെല്ലാം കേൾക്കുന്നുണ്ട്.

രത്തന്‍ ടാറ്റ മുതലാളിയുടെ പക്കലുള്ള 10 കാറുകള്‍
ടാറ്റയുടെ ആൾട്ടോ എതിരാളി 'സീക'യെ കാണാം

ഇറ്റലിയിലെ ടൂറിനിൽ സ്ഥിതി ചെയ്യുന്ന ടാറ്റ ഡിസൈൻ കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൂടി ഉൾക്കൊള്ളിച്ചാണ് സീകയെ നിർമിച്ചെടുത്തിരിക്കുന്നത്. സെസ്റ്റ് സെഡാൻ, ബോൾ‌ട്ട് ഹാച്ച്ബാക്ക് എന്നീ മോഡലുകൾ നിർമിച്ചെടുത്ത ഹൊറിസോനെക്സ്റ്റ് ശിൽപതത്വം തന്നെയാണ് സീകയുടെ നിർമാണത്തിനും പിന്തുടർന്നിരിക്കുന്നത്.

ലയണൽ മെസ്സി ടാറ്റ കൈറ്റിന്റെ ബ്രാൻഡ് അംബാസ്സഡർ
കൂടുതൽ

കൂടുതൽ

നാനോ ജെന്‍എക്‌സ് റിവ്യൂ: ഈ ബൂട്ടും ഓട്ടോമാറ്റിക്കും രക്ഷയാകുമോ?

കാറ്റില്‍ ഓടുന്ന ടാറ്റ കാര്‍ വിപണിയിലേക്ക്‌

230 കുതിരകളെ പൂട്ടിയ സൂപ്പര്‍നാനോ

ടാറ്റ ബോള്‍ട്ട് ഹാച്ച്ബാക്ക് ടെസ്റ്റ് ഡ്രൈവ് റിവ്യൂ

Most Read Articles

Malayalam
English summary
Tata Zica Exterior Design Revealed In Fresh and Youthful Avatar.
Story first published: Monday, November 30, 2015, 12:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X