ഇന്ന് ഇന്ത്യയിലുള്ള 10 അലമ്പ് കാർ ഡിസൈനുകൾ

By Santheep

കാറുകൾ ഡിസൈൻ ചെയ്യുന്നത് അതിന്റെ ഉപയോഗക്ഷമതയെക്കൂടി കണക്കിലെടുത്താണ്. ഇക്കാരണത്താൽ പലതരം കോംപ്രമൈസുകൾ ക്ക് ഡിസൈനർമാർ‌ തയ്യാറാകേണ്ടതായി വരും. ഡിസൈനർമാർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യം കാറിന്റെ വിലയാണ്. ഒരു പ്രത്യേക സെഗ്മെന്റിൽ, പ്രത്യേക വിലനിലവാരത്തിൽ ഒതുങ്ങുന്നതായിരിക്കണം കാർ. ഇങ്ങനെ അനവധി പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഡിസൈനർമാർ പണിയെടുക്കുന്നത്. ആകാശം നോക്കി കവിതയെഴുതുന്ന പണിയല്ല കാർ ഡിസൈനിങ്!

ഇവിടെ ഇന്ത്യയിലെ കൂതറയായി ഡിസൈൻ ചെയ്യപ്പെട്ട 10 കാറുകൾ തെരഞ്ഞെടുക്കുകയാണ്. 15 ലക്ഷം രൂപയ്ക്കുള്ളിൽ വിലവരുന്ന മോഡലുകൾ മാത്രമാണ് ഇവിടെ പരിഗണിച്ചിട്ടുള്ളത്.

10. മഹീന്ദ്ര വെരിറ്റോ വൈബ്

10. മഹീന്ദ്ര വെരിറ്റോ വൈബ്

റിനോ ലോഗൻ എന്ന കാറിനെ മഹീന്ദ്ര ഏറ്റെടുത്താണ് വെരിറ്റോ ആക്കി മാറ്റിയത്. ഈ മോഡലിന്റെ ഒരു ഹാച്ച്ബാക്ക് പതിപ്പ് പുറത്തിറക്കിയാൽ വിജയിക്കുമെന്ന് മഹീന്ദ്രയ്ക്ക് വെളുപാടുണ്ടായി. അങ്ങനെ നിർമിക്കപ്പെട്ടതാണ് വൈബ് ഹാച്ച്ബാക്ക്. ഈ വാഹനം ഹാച്ച്ബാക്കാണോ നോച്ച്ബാക്കാണോ എന്നുവരെ സന്ദേഹമുയർന്നിരുന്നു ഒരു ഘട്ടത്തിൽ. തങ്ങൾ ഉന്നം വെക്കുന്ന ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി (സ്ഥലസൗകര്യം ഇഷ്ടപ്പെടുന്ന കുടുബസ്ഥരും ടാക്സി ഡ്രൈവർമാരും) മഹീന്ദ്ര എന്തെല്ലാമോ കാട്ടിക്കൂട്ടുകയായിരുന്നു. ഒരുമാതിരി ബലാൽസംഗിതമായ അവസ്ഥയിലാണ് കാർ പുറത്തിറങ്ങിയത്. ഏറ്റവും മോശപ്പെട്ട കാർ ഡിസൈനുകളുടെ കൂട്ടത്തിൽ പത്താം സ്ഥാനത്ത് വരുന്നു ഈ കാർ.

09. ടാറ്റ മാൻസ

09. ടാറ്റ മാൻസ

ടാറ്റയുടെ എല്ലാ കാറുകൾക്കും പൊതുവിലുള്ളതാണ് ഡിസൈൻപരമായ ഭംഗിക്കുറവ്. മാൻസയിൽ ഇത് വളരെ പ്രകടവുമാണ്. രൂപപരമായി ഓരോ ഘടകങ്ങളും മുഴച്ചുനിൽക്കുന്നതായി കാണാം ഈ വാഹനത്തിൽ. ഒരു പുതിയ കാറിനെ 'പുതിയ' കാറായി ഡിസൈൻ ചെയ്യാനല്ല ടാറ്റ ഡിസൈനർമാരോട് ആവശ്യപ്പെട്ടതെന്ന് വ്യക്തമാണ്. എന്തെങ്കിലും തരികിടയൊപ്പിച്ച് സെഗ്മെന്റിൽ ചെന്നുകിടക്കുന്ന ഒരു കാർ തല്ലിക്കൂട്ടിയിരിക്കുകയാണ്.

08. നിസ്സാൻ സണ്ണി/റിനോ സ്കാല

08. നിസ്സാൻ സണ്ണി/റിനോ സ്കാല

സ്ഥലസൗകര്യം ഏറെയുണ്ട് ഈ കാാാറിൽ. പക്ഷെ, ഡിസൈൻ കുറെ പഴയതാണ്. പുതിയ കാലത്തിന്റെ ഭാവുകത്വവുമായി ഇണങ്ങിപ്പോകാൻ ഈ കാറിന് കഴിയുന്നില്ല.

07. രേവ ഇ2ഒ ഇലക്ട്രിക് കാർ

07. രേവ ഇ2ഒ ഇലക്ട്രിക് കാർ

കാര്യം ഈ കാറിന്റെ ഡിസൈൻ നിർവഹിച്ചത് പ്രശസ്തമായ ഡിസി ഡിസൈൻ ആണെങ്കിലും കാണാനൊരു ചൊവ്വില്ല. പല പരിമിതികളുണ്ടായിരുന്നിരിക്കണം ഡിസൈനർക്ക്. എങ്കിലും ആളുകളെ കാർ വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന എന്തെല്ലാമോ പോരായ്മകൾ ഡിസൈനിൽ കാണുന്നുണ്ട്.

06. ഹോണ്ട ബ്രിയോ

06. ഹോണ്ട ബ്രിയോ

യൂറോപ്യൻ നാടുകൾക്ക് ചേരുന്ന ഡിസൈനാണ് ബ്രിയോയ്ക്കുള്ളത്. യൂറോപ്പിന് ചേരുന്നതെല്ലാം ഇന്ത്യയ്ക്ക് ചേരണമെന്നില്ലല്ലോ? പിന്നിലെ വലിയ വിൻഡ് ഷീൽഡ് ആളുകൾക്കത്ര പിടിക്കുന്നില്ല. എത്തിനോട്ടക്കാർ കൂടുതലുള്ള ഇന്ത്യയെപ്പോലൊരിടത്ത് ഈ ഡിസൈൻ വർക്ക് ചെയ്യില്ല. തെരഞ്ഞെടുപ്പ് പോസ്റ്ററിൽ പോലും മത്സരിക്കുന്ന സ്ത്രീകളുടെ ചിത്രം പതിക്കാതിരിക്കുന്ന തരം യാഥാസ്ഥിതികത നിലനിൽക്കുന്ന രാജ്യത്ത് എങ്ങനെയാണ് ബ്രിയോ ഒരു നല്ല ഡിസൈനായി പരിഗണിക്കുക?

05. മാരുതി റിറ്റ്സ്

05. മാരുതി റിറ്റ്സ്

ഈ കാറിന്റെ ഡിസൈനിലും പിൻവശമാണ് പലർക്കും ഇഷ്ടപ്പെടാതിരിക്കുന്നത്. യഥാർത്ഥത്തിൽ മാരുതിയിൽ നിന്നുള്ള മികച്ച ഡിസൈനുകളിലൊന്നാണ് റിറ്റ്സിന്റേത് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ചില ചിത്രങ്ങൾ തുടക്കത്തിലേ പതിഞ്ഞു കിടന്നാൽ അത് മാറിക്കിട്ടാൻ ഇച്ചിരി പാടാണ്. കാറിന്റെ കാര്യത്തിലും ഇത് ശരിയാണ്. കാറിന്റെ പിൻവശം ഇങ്ങനെയാവരുതെന്നാണ് ഇന്ത്യ കരുതുന്നത്.

04. മഹീന്ദ്ര ക്വൺടോ

04. മഹീന്ദ്ര ക്വൺടോ

ഇക്കോസ്പോർ‌ട്, ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളെത്തി ഒരു പുതിയ സെഗ്മെന്റിന് തുടക്കമിട്ടപ്പോൾ ഇന്ത്യയുടെ എസ്‌യുവി രാജാവായ മഹീന്ദ്രയുടെ പക്കൽ മറുപടി നൽകാൻ ഒന്നുമുണ്ടായിരുന്നില്ല. ഇതാണ് ക്വൺടോയുടെ പിറവിക്ക് കാരണമായ സാഹചര്യം. മഹീന്ദ്രയുടെ സൈലോ എംപിവിയെ വെട്ടിമുറിച്ച് ഒരു എസ്‌യുവി തയ്യാറാക്കപ്പെട്ടു. ഈ 'വെട്ടിമുറി'യുടെ അടയാളങ്ങൾ പേറുന്ന ക്വൺടോ ഇന്ത്യയിലെ ഏറ്റവും മോശമായി ഡിസൈൻ ചെയ്യപ്പെട്ട കാറുകളുടെ പട്ടികയിൽ നാലാംസ്ഥാനത്ത് വരുന്നു.

03. മാരുതി സ്റ്റിംഗ്രേ

03. മാരുതി സ്റ്റിംഗ്രേ

ഇന്ത്യയുടെ സൗന്ദര്യപരമായ കടുംപിടിത്തങ്ങൾ നന്നായറിയാവുന്ന മാരുതി തന്നെയാണ് ഈ പണി ചെയ്തതെന്നോർക്കണം. കൃത്യമായും ബോക്സിയായ ഈ കാർ വിലയിലും ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. ഫലം, പരാജയം!

02. ഷെവർലെ ബീറ്റ്

02. ഷെവർലെ ബീറ്റ്

വലിപ്പക്കുറവ് ഒന്നുകൊണ്ടു മാത്രം നമ്മൾ കാർ വാങ്ങുമോ? ഇല്ലായെന്നതിന് ഉദാഹരണമായി ബീറ്റിനെ ചൂണ്ടിക്കാട്ടാവുന്നതാണ്. ഇടുങ്ങിയ ഇന്ത്യൻ തെരുവുകൾക്ക് ഏറെ ചേരുന്നതാണ് ഈ കാർ. എന്നാൽ, ഉള്ളിലെ സ്പേസില്ലായ്മ ഒരു വലിയ പ്രശ്നമാണ്. മോശം ഡിസൈനുകളിൽ രണ്ടാം സ്ഥാനം ഈ കാറിനാണ്.

01. ടാറ്റ നാനോ

01. ടാറ്റ നാനോ

ഇന്ത്യയിലെ ദരിദ്രരായ ആളുകളെക്കൊണ്ട് കാർ വാങ്ങിപ്പിക്കാമെന്ന രത്തൻ ടാറ്റയുടെ മോഹമാണ് ടാറ്റ നാനോ എന്ന അന്തംവിട്ട കാറിന്റെ നിർമാണത്തിന് വഴിവെച്ചത്. പിന്നിൽ ഘടിപ്പിച്ച എൻജിനും, ഗുണനിലവാരം കുറഞ്ഞ ഘടകഭാഗങ്ങളുമെല്ലാം ചേർന്ന് ഈ കാറിനെ ഒരു വൻ പാരാജയമാക്കി മാറ്റി. ഒരുപക്ഷെ, ഇന്ത്യൻ കാർവിപണി കണ്ട ഏറ്റവും വലിയ പരാജയവും ഈ കാർ തന്നെയായിരിക്കും.

കൂടുതൽ

കൂടുതൽ

വിശ്വസിച്ച് വാങ്ങാവുന്ന 10 കാറുകള്‍

ഇന്ത്യയിൽ മോശം വിൽപനയുള്ള 10 കാറുകൾ

വിമാനങ്ങളുടെയും ട്രെയിനുകളുടെയും 10 ശവപ്പറമ്പുകള്‍!

ഇന്ത്യയില്‍ വന്‍ സാധ്യതയുള്ള 10 ബ്രാന്‍ഡുകള്‍

Most Read Articles

Malayalam
English summary
Ten Ugliest Cars For Sale Right Now In India.
Story first published: Tuesday, October 13, 2015, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X