ഓര്‍മയുണ്ടോ ആ പ്രീമിയര്‍ പദ്മിനിക്കാലം?

By Santheep

വലിയ കൂളിങ് ഗ്ലാസും കൈയില്ലാത്ത ജാക്കറ്റും ധരിച്ച് പ്രീമിയര്‍ പദ്മിനി കാറില്‍ വന്നിറങ്ങുന്ന 'കൊച്ചമ്മമാര്‍' എഴുപതുകള്‍ക്കൊടുവിലും എണ്‍പതുകളുടെ ആദ്യത്തിലും പുറത്തിറങ്ങിയ മലയാള സിനിമകളില്‍ സാധാരണമായിരുന്നു. മാരുതിക്കും മുന്‍പ് ഇന്ത്യയിലെത്തിയ ഈ ചെറുകാര്‍ നമ്മുടെയെല്ലാം നൊസ്റ്റാള്‍ജിയയുടെ ഭാഗമായിക്കഴിഞ്ഞു. ഇന്നും ചില കുടുംബങ്ങള്‍ ഈ കാറിനെ കൈവിടാതെ സൂക്ഷിക്കുന്നുണ്ട്. തങ്ങളുടെ പമ്പരാഗതമായ പ്രതാപം കാണിക്കാന്‍ ഈ കാര്‍ ഉമ്മറത്തുണ്ടായിരുന്നാല്‍ മതി എന്നാണ് അവര്‍ ധരിക്കുന്നത്.

ഇന്ന് കോടികള്‍ വിലയുള്ള നിരവധി കാറുകള്‍ക്കിടയില്‍ കഴിയുമ്പോള്‍ പഴയ പദ്മിനിയെ ആരെങ്കിലും മറന്നുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്കുള്ള ഒരോര്‍മക്കുറിപ്പാണിത്. നൊസ്റ്റാള്‍ജിയയെ പ്രകോപിപ്പിക്കുന്ന നമ്മുടെ ആ പഴയ പദ്മിനിക്കാലം!

ഓര്‍മയുണ്ടോ ആ പ്രീമിയര്‍ പദ്മിനിക്കാലം?

താളുകളിലൂടെ നീങ്ങുക.

ഓര്‍മയുണ്ടോ ആ പ്രീമിയര്‍ പദ്മിനിക്കാലം?

പ്രീമിയം ഓട്ടോമൊബൈല്‍സ് ലിമിറ്റര്‍ (പിഎഎല്‍) ആണ് പ്രീമിയര്‍ പദ്മിനിയെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുന്നത്. ഫിയറ്റ് 100 ഡി എന്ന ചെറുകാറിനെ ആധാരമാക്കി നിര്‍മിച്ച വാഹനമാണിത്. ഇറ്റാലിയന്‍ ഡിസൈനിലുള്ള പദ്മിനിയെ ഇന്ത്യ ഇരുകൈയും നീട്ടി സ്വീകരിച്ചു. അംബാസ്സഡര്‍ കാറുകള്‍ നിറഞ്ഞിരുന്ന ഇന്ത്യയുടെ പാതകളില്‍ ആദ്യമായി വ്യത്യസ്തത കൊണ്ടുവരുന്നത് പദ്മിനിയാണ്. 1964ലാണ് ഇതെല്ലാം സംഭവിച്ചത്.

ഓര്‍മയുണ്ടോ ആ പ്രീമിയര്‍ പദ്മിനിക്കാലം?

പ്രീമിയര്‍ പദ്മിനിയെ ഓര്‍ക്കുമ്പോള്‍ ശരാശരി മെയ്ല്‍ ഷൗവനിസ്റ്റ് മലയാളി പുരുഷന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ ഒരു പാവാടക്കാരിയെ ഓര്‍മ വരുന്നുവെങ്കില്‍ കുറ്റം പറയാനൊക്കില്ല. കുറഞ്ഞ എന്‍ജിന്‍ ശേഷി, 4 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, ബലം കുറഞ്ഞ ശരീരം തുടങ്ങിയവ ചൂണ്ടിക്കാണിക്കും അവര്‍. എന്നാല്‍, ഈ വാഹനം റേസിങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട് എന്നറിയുമ്പോഴോ? ചെന്നൈയിലും മറ്റും നടന്നിരുന്ന റേസിങ്ങുകളില്‍ സജീവമായിരുന്നു ഈ കാര്‍.

ഓര്‍മയുണ്ടോ ആ പ്രീമിയര്‍ പദ്മിനിക്കാലം?

കാറിനകം വളരെ 'കാര്യമാത്രപ്രസക്ത'മായിട്ടാണ് സജ്ജീകരിച്ചിരുന്നത്. അടിസ്ഥാനപരമായ ആവശ്യങ്ങള്‍ മാത്രം നിര്‍വഹിക്കാനുള്ള സന്നാഹങ്ങളാണ് ഡാഷ്‌ബോര്‍ഡില്‍ സജ്ജീകരിച്ചിരുന്നത്. ഉയരം കൂടിയ ഡ്രൈവര്‍മാരുടെ വലതുകൈ വിന്‍ഡോയിലൂടെ പുറത്തു കിടക്കുന്നത് ചിലരെങ്കിലും കണ്ടിരിക്കും.

ഓര്‍മയുണ്ടോ ആ പ്രീമിയര്‍ പദ്മിനിക്കാലം?

80കളുടെ അവസാനം വരെ പ്രീമിയര്‍ പദ്മിനിയുടെ പ്രതാപം നിലനിന്നു. 91ല്‍ മന്‍മോഹന്‍ സിങ്ങിന്റെ കാര്‍മികത്വത്തില്‍ ഇന്ത്യയില്‍ സാമ്പത്തിക ഉദാരീകരണം നടപ്പാക്കിത്തുടങ്ങി. വിദേശ കാര്‍നിര്‍മാതാക്കള്‍ ഇന്ത്യയില്‍ സജീവമാകുന്നത് ഈ കാലയളവിലാണ്. വന്‍തോതില്‍ നിക്ഷേപം വന്നുതുടങ്ങിയതോടെ പഴക്കം ചെന്ന സാങ്കേതികതയിലുള്ള പദ്മിനി പതുക്കെ പിന്‍വാങ്ങിത്തുടങ്ങി. വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തി പിടിച്ചു നില്‍ക്കാന്‍ പ്രീമിയര്‍ ശ്രമിക്കുകയുണ്ടായി. ഗിയര്‍ഷിഫ്റ്ററിന്റെ സ്ഥാനം താഴേക്കു മാറ്റി. ബഞ്ച് സീറ്റുകള്‍ മാറ്റി ബക്കറ്റ് സീറ്റുകള്‍ ഘടിപ്പിച്ചു. പുതിയ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ നിസ്സാനില്‍ നിന്നും വാഹ്ങി ഘടിപ്പിച്ചു. പക്ഷേ, കാര്യമായ ഫലമൊന്നും കണ്ടില്ല. വാഹനത്തിന്റെ ഉല്‍പാദനം 1997ല്‍ നിലച്ചു.

ഓര്‍മയുണ്ടോ ആ പ്രീമിയര്‍ പദ്മിനിക്കാലം?

ഇന്ന് ഏറ്റവുമധികം പ്രീമിയര്‍ പദ്മിനി കാറുകള്‍ കാണാന്‍ കഴിയുക മുംബൈയിലാണ്. കുര്‍ളയില്‍ പ്രീമിയറിന്റെ ഒരു നിര്‍മാണ പ്ലാന്റ് ഉണ്ടായിരുന്നു. മുംബൈയില്‍ പ്രീമിയര്‍ കാറുകള്‍ ഇത്രയധികം കാണുന്നതിനാ കാരണം ഇതാവാം. കരിമ്പുകച്ചട്ടങ്ങള്‍ കര്‍ശനമായിത്തുടങ്ങിയ ഇന്നത്തെ സാഹചര്യത്തില്‍ ഈ വാഹനത്തെ ഇനി അധികകാലം നിരത്തില്‍ കാണാന്‍ കഴിയില്ലെന്നാണ് കരുതേണ്ടത്.

ഓര്‍മയുണ്ടോ ആ പ്രീമിയര്‍ പദ്മിനിക്കാലം?

ഫിയറ്റിന്റെ 1100-103 മോഡലില്‍ നിന്നാണ് പദ്മിനിയുടെ ജനനം. ഇന്ത്യയിലേക്ക് ഈ വാഹനം ഇറക്കുമതി ചെയ്തിരുന്നു. പ്രീമിയര്‍ തന്നെയായിരുന്നു ഇതിനു പിന്നിലും ഇപ്പോള്‍ ഈ വാഹനം കാര്‍ കലക്ടര്‍മാരുടെ പ്രിയം നേടിയിരിക്കുന്നു.

Most Read Articles

Malayalam
English summary
The Premier Padmini A Short Tribute To Our Old PAL.
Story first published: Friday, March 27, 2015, 16:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X