എക്‌സ്‌യുവി 500യുടെ തലമുറമാറ്റം വിശദീകരിക്കപ്പെടുന്നു

By Santheep

എക്‌സ്‌യുവി 500 ക്രോസ്സോവറിനെ പന്‍ പുതുക്കലുകളോടെ വിപണിയിലെത്തിച്ചിരിക്കുകയാണ് മഹീന്ദ്ര. എക്‌സ്‌യുവിയട രണ്ടാം തലമുറ പതിപ്പായിട്ടാണ് കമ്പനി ഇതിനെ അവതരിപ്പിക്കുന്നത്. സാങ്കേതികതയിലും ഡിസൈനിലുമെല്ലാം ഒരു തലമുറമാറ്റം തന്നെ സംഭവിച്ചിട്ടുള്ളതായി മഹീന്ദ്ര അവകാശപ്പെടുന്നു.

അങ്ങനെയെങ്കില്‍ ആ തലമുറമാറ്റത്തെ ഒന്ന് പരിചയപ്പെടേണ്ടതുണ്ടല്ലോ അല്ലെ? ഇവിടെ അതിനുള്ള ഒരു ശ്രമം നടത്തുകയാണ്.

എക്‌സ്‌യുവി 500യുടെ തലമുറമാറ്റം വിശദീകരിക്കപ്പെടുന്നു

എക്സ്റ്റീരിയറില്‍ കാര്യപ്പെട്ട ഡിസൈന്‍ പുതുക്കലുകളാണ് സംഭവിച്ചിരിക്കുന്നത്. ചീറ്റപ്പുലിയുടെ സ്വഭാവസവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന പഴയ ഡിസൈന്‍ ശൈലിയെ ഒന്ന് പുതുക്കി, ഒതുക്കി എടുത്തിരിക്കുകയാണ് മഹീന്ദ്രയുടെ ഡിസൈനര്‍മാര്‍. കൂടുതല്‍ വ്യക്തതയും ഒതുക്കവും ഡിസൈനിന് വന്നിരിക്കുന്നു എന്നത് തര്‍ക്കരഹിതമായ കാര്യമാണ്. എന്നാല്‍, ഈ ഡിസൈനിന് പുതിയ സ്‌കോര്‍പിയോയുമായുള്ള സാമ്യം ചിലര്‍ക്ക് ഇഷ്ടപ്പെടാതിരിക്കുന്നുമുണ്ട്.

എക്‌സ്‌യുവി 500യുടെ തലമുറമാറ്റം വിശദീകരിക്കപ്പെടുന്നു

എക്‌സ്‌യുവി 500യിലെ പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്കിടയില്‍ നല്‍കിയിട്ടുള്ള എല്‍ഇഡി ലൈറ്റുകള്‍ വാഹനത്തിന്റെ പ്രീമിയം സൗന്ദര്യം വര്‍ധിപ്പിച്ചിരിക്കുന്നു. സ്റ്റീയറിങ് തിരിയുന്നതിനനുസരിച്ച് ലൈറ്റുകള്‍ തിരിയുന്ന വിധത്തില്‍ ഇത് സംവിധാനപ്പെടുത്തിയിരിക്കുന്നു.

എക്‌സ്‌യുവി 500യുടെ തലമുറമാറ്റം വിശദീകരിക്കപ്പെടുന്നു

ഗ്രില്ലിനെ നല്ലപോലെ ഒതുക്കിയിട്ടുണ്ട് ഡിസൈനര്‍മാര്‍. മുന്‍ പതിപ്പിന്റെ ഡിസൈനിനുണ്ടായിരുന്ന അനാവശ്യമായ ഒഴുകിപ്പരക്കല്‍ അവസാനിച്ചിരിക്കുന്നു. ഗ്രില്ലിലെ ആരങ്ങളില്‍ ക്രോമിയം പൂശിയത് ഗംഭീരമായിട്ടുണ്ട്.

എക്‌സ്‌യുവി 500യുടെ തലമുറമാറ്റം വിശദീകരിക്കപ്പെടുന്നു

ഫോഗ് ലാമ്പ് ഡിസൈന്‍ എടുത്തു പറയേണ്ട മറ്റൊരു സംഗതിയാണ്. ബോണറ്റിന് ഹൈഡ്രോളിക് അസിസ്റ്റ് നല്‍കിയിട്ടുണ്ട്.

എക്‌സ്‌യുവി 500യുടെ തലമുറമാറ്റം വിശദീകരിക്കപ്പെടുന്നു

പുതിയ 17 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈന്‍ മനോഹരമായിട്ടുണ്ട്. പിന്നില്‍ ബൂട്ട് ലിഡില്‍ ക്രോമിയം പൂശിയിരിക്കുന്നു. വശങ്ങളില്‍ വിന്‍ഡോയുടെ താഴെയായി ക്രോമിയം പട്ട കടന്നുപോകുന്നത് കാണാം.

എക്‌സ്‌യുവി 500യുടെ തലമുറമാറ്റം വിശദീകരിക്കപ്പെടുന്നു

രണ്ട് നിറങ്ങളുടെ വര്‍ണപദ്ധതിയാണ് ക്ലസ്റ്റര്‍ ഹൂഡിന് നല്‍കിയിരിക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ ഡിസൈനില്‍ വന്നിരിക്കുന്ന ഡിസൈന്‍ മാറ്റവും ശ്രദ്ധേയമാണ്. അതിമനോഹരമായ നീല ലോഞ്ച് ലൈറ്റ് വാഹനത്തിനകം സ്വര്‍ഗമാക്കുന്നു.

എക്‌സ്‌യുവി 500യുടെ തലമുറമാറ്റം വിശദീകരിക്കപ്പെടുന്നു

ഔട്‌സൗഡ് മിററുകളില്‍ ലോഗോ പ്രൊജക്ഷന്‍ ലാമ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇതുകൊണ്ട് പ്രത്യേകിച്ചുപകാരമൊന്നുമില്ല. ആറ് തരത്തില്‍ ക്രമീകരിക്കാവുന്നവയാണ് ഡ്രൈവര്‍ സീറ്റ്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് ചേര്‍ത്തിട്ടുണ്ട് വാഹനത്തില്‍. പാസ്സീവ് കീലെസ്സ് എന്‍ട്രിയും നല്‍കിയിരിക്കുന്നു.

എക്‌സ്‌യുവി 500യുടെ തലമുറമാറ്റം വിശദീകരിക്കപ്പെടുന്നു

ജിപിഎസ്, യുഎസ്ബി ഓഡിയോ, വീഡിയോ, പിക്ചര്‍ വ്യൂവര്‍ സംവിധാനങ്ങളടങ്ങിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ചേര്‍ത്തിട്ടുണ്ട് മഹീന്ദ്ര എക്‌സ്‌യുവിയില്‍. വോയ്‌സ് മെസ്സേജിങ് സിസ്റ്റമാണ് എടുത്തു പറയേണ്ട മറ്റൊന്ന്.

എക്‌സ്‌യുവി 500യുടെ തലമുറമാറ്റം വിശദീകരിക്കപ്പെടുന്നു

തുകല്‍ കൊണ്ട് നിര്‍മിച്ച ബീജ് സീറ്റുകള്‍ നല്‍കിയിട്ടുണ്ട് കാറില്‍. ഡൈനമിക് അസിസ്റ്റോടു കൂടിയ റിവേഴ്‌സ് പാര്‍ക്കിങ് കാമറ ഘടിപ്പിച്ചിരിക്കുന്നു.

വിലകള്‍

വിലകള്‍

  • ഡബ്ല്യു4 - 11.21 ലക്ഷം
  • ഡബ്ല്യു6 - 12.48 ലക്ഷം
  • ഡബ്ല്യു8 - 14.18 ലക്ഷം
  • ഡബ്ല്യു8 ആള്‍ വീല്‍ ഡ്രൈവ് - 14.99 ലക്ഷം
  • ഡബ്ല്യു10 - 14.99 ലക്ഷം
  • ഡബ്ല്യു10 ആള്‍ വീല്‍ ഡ്രൈവ് - 15.99 ലക്ഷം
  • എന്‍ജിന്‍

    എന്‍ജിന്‍

    2.2 ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് മഹീന്ദ്ര എക്‌സ്‌യുവിയുടെ ബോണറ്റിനടയിലുള്ളത്. ഈ വാഹനം 140 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 330 എന്‍എം ആണ് ചക്രവീര്യം.

    ഫീച്ചറുകള്‍

    ഫീച്ചറുകള്‍

    • ക്രൂയിസ് കണ്‍ട്രോള്‍
    • റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍
    • തുകല്‍ അപ്‌ഹോള്‍സ്റ്ററി
    • ഇലക്ട്രികമായി ക്രമീകരിക്കാവുന്ന റിയര്‍വ്യൂ മിററുകള്‍
    • റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍
    • ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
    • വോയ്‌സ് മെസ്സേജിങ് സിസ്റ്റം
    • സുരക്ഷാ സംവിധാനങ്ങള്‍

      സുരക്ഷാ സംവിധാനങ്ങള്‍

      • 6 എയര്‍ബാഗുകള്‍
      • എബിഎസ്
      • ഇബിഡി
      • ട്രാക്ഷന്‍ കണ്‍ട്രോള്‍
      • ഇഎസ്പി
      • ബ്രേക്ക് അസിസ്റ്റ്‌

Most Read Articles

Malayalam
കൂടുതല്‍... #mahindra
English summary
Things You Want to Know About the new Mahindra XUV 500.
Story first published: Monday, May 25, 2015, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X