2015 സാമ്പത്തികവര്‍ഷത്തില്‍ ഏറ്റവുമധികം കയറ്റുമതി ചെയ്ത 10 കാറുകള്‍

By Santheep

പല വിദേശ കാര്‍ നിര്‍മാതാക്കളും ഇന്ത്യയില്‍ അതിജീവിക്കുന്നത് ആഭ്യന്തര വില്‍പനയിലൂടെയല്ല. വിദേശങ്ങളിലേക്കുള്ള കയറ്റുമതിയാണ് ഇവരുടെ പ്രധാന വരുമാനമാര്‍ഗം. താരതമ്യേന കുറഞ്ഞ ഉല്‍പാദനച്ചെലവാണ് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ പ്രധാന ആകര്‍ഷണം. ഭൂമിശാസ്ത്രപരമായ കാരണങ്ങളും ഇതിനു പിന്നിലുണ്ട്.

വര്‍ഷം ചെല്ലുന്തോറും രാജ്യത്തു നിന്നുള്ള കാറുകളുടെ കയറ്റുമതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ ഇക്കഴിഞ്ഞ 2015 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെട്ട കാറുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.

10. ഫോഡ് ഫിഗോ

10. ഫോഡ് ഫിഗോ

ഫോഡില്‍ നിന്നുള്ള ഫിഗോ ഹാച്ച്ബാക്കാണ് വിദേശകയറ്റുമതിയില്‍ പത്താം സ്ഥാനത്തു വരുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ എട്ടാം സ്ഥാനത്തായിരുന്നു ഈ മോഡല്‍. 2015 സാമ്പത്തികവര്‍ഷത്തിലെ ഫിഗോ കയറ്റുമതി 23,368 യൂണിറ്റാണ്. 2014ല്‍ 28,314 യൂണിറ്റ് കയറ്റുമതി ചെയ്തിരുന്നു.

09. ഹ്യൂണ്ടായ് ഐ10

09. ഹ്യൂണ്ടായ് ഐ10

വന്‍തോതിലുള്ള ഇടിവാണ് ഈ ഹാച്ച്ബാക്കിന്റെ കയറ്റുമതിയില്‍ സംഭവിച്ചിരിക്കുന്നത്. 2014ല്‍ 109074 യൂണിറ്റ് കയറ്റുമതി ചെയ്ത് ഒന്നാം സ്ഥാനത്തു നിന്നിരുന്ന ഈ മോഡല്‍ 2015ലെത്തുമ്പോള്‍ 23,961 യൂണിറ്റിലേക്ക് ഇടിഞ്ഞിരിക്കുന്നു. ഒമ്പതാം സ്ഥാനത്താണ് ഈ കാര്‍ ഇപ്പോള്‍ വരുന്നത്.

08. മാരുതി എ-സ്റ്റാര്‍

08. മാരുതി എ-സ്റ്റാര്‍

ഈ മോഡലിന്റെ കയറ്റുമതിയും ഇടിഞ്ഞിരിക്കുകയാണ്. 28,961 യൂണിറ്റ് കയറ്റുമതി ചെയ്ത് എട്ടാം സ്ഥാനത്തെത്തിയിരിക്കുന്നു എ-സ്റ്റാര്‍ കയറ്റുമതി. മുന്‍ സാമ്പത്തികവര്‍ഷത്തില്‍ 45,192 മോഡലുകള്‍ കയറ്റുമതി ചെയ്തിരുന്നു.

07. ആള്‍ട്ടോ

07. ആള്‍ട്ടോ

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആള്‍ട്ടോയുടെ കയറ്റുമതി വര്‍ധിച്ചിരിക്കുകയാണ്. 2014 സാമ്പത്തികവര്‍ഷത്തില്‍ 20,859 യൂണിറ്റ് കയറ്റിവിട്ട് ഒമ്പതാം സ്ഥാനത്തു നിന്നിരുന്ന ആള്‍ട്ടോ 2015ലെത്തിയപ്പോള്‍ 31,594 യൂണിറ്റ് കയറ്റി അയച്ച് ഏഴാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.

06. ഹ്യൂണ്ടായ് ഐ20

06. ഹ്യൂണ്ടായ് ഐ20

2015 സാമ്പത്തികവര്‍ഷത്തില്‍ ഐ20യുടെ 38,144 യൂണിറ്റ് കയറ്റുമതിയാണ് ഹ്യൂണ്ടായ് നടത്തിയത്. 2014 സാമ്പത്തികവര്‍ഷത്തിലിത് 59,789 യൂണിറ്റായിരുന്നു. അന്ന് കയറ്റുമതിയില്‍ മൂന്നാം സ്ഥാനത്താണ് ഹ്യൂണ്ടായ് നിന്നിരുന്നത്.

05. നിസ്സാന്‍ സണ്ണി

05. നിസ്സാന്‍ സണ്ണി

കയറ്റുമതിയില്‍ നിസ്സാന്‍ സണ്ണി സ്ഥിരത പുലര്‍ത്തുന്നുണ്ട്. നേരിയ തോതിലുള്ള വളര്‍ച്ചയും 2015ലെത്തുമ്പോള്‍ സംഭവിച്ചിരിക്കുന്നു. 2014ല്‍ 37730 യൂണിറ്റും 2015ല്‍ 38759 യൂണിറ്റുമാണ് സണ്ണിയുടെ കയറ്റുമതി.

04. ഇക്കോസ്‌പോര്‍ട്

04. ഇക്കോസ്‌പോര്‍ട്

ഫോഡിന്റെ ഇക്കോസ്‌പോര്‍ട് ചെറു യൂട്ടിലിറ്റി കാറിന്റെ കയറ്റുമതി മികച്ച നിലയില്‍ മുന്നേറുന്നുണ്ട്. 2015 സാമ്പത്തികവര്‍ഷത്തില്‍ 55,178 യൂണിറ്റ് ഇക്കോസ്‌പോര്‍ടുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശങ്ങളിലേക്ക് കയറ്റുവിട്ടു. 2014 സാമ്പത്തിവര്‍ഷത്തില്‍ ഈ കാറിന് വിദേശ കയറ്റുമതി ഉണ്ടായിരുന്നില്ല.

03. ഫോക്‌സ്‌വാഗണ്‍ വെന്റോ

03. ഫോക്‌സ്‌വാഗണ്‍ വെന്റോ

കയറ്റുമതിയില്‍ മികച്ച മുന്നേറ്റം നടത്തിയ മറ്റൊരു മോഡലാണ് ഫോക്‌സ്‌വാഗണ്‍ വെന്റോ. 56064 യൂണിറ്റായിരുന്നു കയറ്റുമതി. 2014 സാമ്പത്തികവര്‍ഷത്തില്‍ 32447 യൂണിറ്റ് കയറ്റിവിട്ട് ആറാം സ്ഥാനത്തു നിന്നിരുന്ന മോഡലാണിത്.

02. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

02. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

പുതുതായി വിപണിയിലെത്തിയ ഗ്രാന്‍ഡ് ഐ10 വിദേശ കയറ്റുമതിയില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 63585 യൂണിറ്റ് കയറ്റിവിട്ട് രണ്ടാം സ്ഥാനത്ത് വരുന്നു ഈ വാഹനം.

01. നിസ്സാന്‍ മൈക്ര

01. നിസ്സാന്‍ മൈക്ര

2014നെ അപേക്ഷിച്ച് കയറ്റുമതി താരതമ്യേന കുറഞ്ഞുവെങ്കിലും വമ്പന്‍മാര്‍ പിന്നാക്കം പോയത് പ്രമാണിച്ച് ഒന്നാമതെത്തിയിരിക്കുകയാണ് മൈക്ര ഹാച്ച്ബാക്ക്. 2015 സാമ്പത്തികവര്‍ഷത്തിലെ കയറ്റുമതി 76120 യൂണിറ്റാണ്. 2014ല്‍ ഇത് 78,383 യൂണിറ്റായിരുന്നു.

Most Read Articles

Malayalam
English summary
Top 10 cars exported from India in FY15.
Story first published: Tuesday, May 12, 2015, 11:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X