ഈ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലേക്ക് വന്നിരുന്നെങ്കില്‍...

By Santheep

ഇലക്ട്രിക് കാറുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. നമ്മുടെ പാതകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ആധിപത്യം തന്നെ സ്ഥാപിക്കുന്ന കാലം വിദൂരമല്ല. ഈ മേഖലയില്‍ ഇന്ത്യയുടെ സാധ്യതകള്‍ കണ്ടറിഞ്ഞ് നിരവധി കമ്പനികള്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലെത്തിയാല്‍ വിജയിക്കാന്‍ സാധ്യതയുള്ള പത്ത് ഇലക്ട്രിക് കാറുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

10. ടെസ്‌ല എസ്

10. ടെസ്‌ല എസ്

അന്താരാഷ്ട്രതലത്തില്‍ ഇലക്ട്രിക് കാറുകള്‍ എന്നാല്‍ ടെസ്‌ല എന്നാണര്‍ഥം ഇന്ന്. ടെസ്‌ല-യുടെ എസ് മോഡല്‍ ഇന്ത്യയിലേക്ക് വരുമെന്ന് ഇതിനകം തന്നെ ഉറപ്പായിട്ടുണ്ട്. പ്രീമിയം നിലവാരത്തിലാണ് വരുന്നതെങ്കിലും ബ്രാന്‍ഡ് പ്രതിച്ഛായ വലുതായതിനാല്‍ ഇന്ത്യയിലെ സമ്പന്നര്‍ ഈ കാറിനു പിന്നാലെ പോകും എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

ടെസ്‌ല എസ്

ടെസ്‌ല എസ്

416 കുതിരശക്തി പകരാന്‍ ശേഷിയുള്ള ഒരു ഇലക്ട്രിക് മോട്ടോറാണ് ടെസ്‌ല എസ് മോഡലിലുള്ളത്. 600 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കാനും ഈ എന്‍ജിന് സാധിക്കുന്നു. 70 കിലോവാട്ടിന്റെയും 85 കിലോവാട്ടിന്റെയും ലിതിയം അയേണ്‍ ബാറ്ററിയിലാണ് ഈ വാഹനം ഓടുന്നത്. യഥാക്രമം 426 കിലോമീറ്ററും 500 കിലോമീറ്ററും റെയ്ഞ്ച് നല്‍കുന്നു ഇവ.

09. ഫോഡ് ഫോക്കസ് ഇലക്ട്രിക്

09. ഫോഡ് ഫോക്കസ് ഇലക്ട്രിക്

ഫോഡിന്റെ ഫോക്കസ് ഇലക്ട്രിക് ഹാച്ച്ബാക്കിന് ഇന്ത്യയില്‍ സാധ്യത കാണാവുന്നതാണ്. 2011ല്‍ ഉല്‍പാദനം തുടങ്ങിയ ഈ കാര്‍ നിലവില്‍ നോര്‍ത്ത് അമേരിക്കയില്‍ വില്‍പനയിലുണ്ട്.

ഫോഡ് ഫോക്കസ് ഇലക്ട്രിക്

ഫോഡ് ഫോക്കസ് ഇലക്ട്രിക്

143 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഫോക്കസ്സിലെ ഇലക്ട്രിക് മോട്ടോറിന്. 23 കിലോവാട്ടിന്റെ ലിതിയം അയേണ്‍ ബാറ്ററിയാണ് ഊര്‍ജസംഭരണി. 122 കിലോമീറ്റര്‍ റെയ്ഞ്ച് നല്‍കാന്‍ ഇതിന് സാധിക്കും.

08. ഹോണ്ട ജാസ്സ് ഇലക്ട്രിക്

08. ഹോണ്ട ജാസ്സ് ഇലക്ട്രിക്

ഹോണ്ട ഫിറ്റ് എന്ന പേരില്‍ വിദേശവിപണികളില്‍ വിറ്റഴിക്കുന്ന ജാസ്സ് മോഡലിന് ഒരു ഇലക്ട്രിക് പതിപ്പും പുറത്തിറക്കിയിരുന്നു കമ്പനി. ജാസ്സ് ഇലക്ട്രിക് പതിപ്പ് വളരെ കുറച്ചെണ്ണം മാത്രമേ നിര്‍മിച്ചുള്ളൂ ഹോണ്ട. ഇവ നോര്‍ത്ത് അമേരിക്കയില്‍ പൂര്‍ണമായും വിറ്റഴിക്കപെട്ടതായി അറിയുന്നു. ഇന്ത്യയില്‍ എത്തണമെന്ന് നമ്മളാഗ്രഹിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ കൂട്ടത്തില്‍ ഈ ഹാച്ച്ബാക്കുമുണ്ട്.

ഹോണ്ട ജാസ്സ് ഇലക്ട്രിക്

ഹോണ്ട ജാസ്സ് ഇലക്ട്രിക്

100 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ജാസ്സ് ഇലക്ട്രിക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. 20 കിലോവാട്ടിന്റെ ലീതിയം അയണ്‍ ബാറ്ററിയില്‍ വൈദ്യുതി സംഭരിച്ചുവെക്കുന്നു.

07. സുസൂക്കി എവരി ഇലക്ട്രിക് (ഈക്കോ)

07. സുസൂക്കി എവരി ഇലക്ട്രിക് (ഈക്കോ)

ശരീരത്തിന്റെ സ്വഭാവം നോക്കിയാല്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്ന മാരുതി സുസൂക്കി ഈക്കോ മോഡല്‍ തന്നെയാണിത്. സുസൂക്കി എവരി എന്ന പേരില്‍ ജപ്പാനില്‍ വില്‍ക്കുന്ന ഈ കാറിനും ഇന്ത്യയില്‍ സാധ്യത കാണാവുന്നതാണ്. 2011 മുതല്‍ ഈ വാന്‍ ജപ്പാന്‍ വിപണിയിലുണ്ട്.

സുസൂക്കി എവരി (ഈക്കോ)

സുസൂക്കി എവരി (ഈക്കോ)

2010 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഫങ്ഷണല്‍ ഈക്കോ എന്ന പേരില്‍ അവതരിപ്പിക്കപെട്ട മോഡലാണിത്. 50 കിലോവാട്ട് മോട്ടോറാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 68 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ മോട്ടോറിന് സാധിക്കും.

06. ടാറ്റ ഇന്‍ഡിക വിസ്ത ഇലക്ട്രിക്

06. ടാറ്റ ഇന്‍ഡിക വിസ്ത ഇലക്ട്രിക്

2010 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപെട്ട വാഹനമാണിത്. ടാറ്റയുടെ യുകെ വിഭാഗം ഈ കാര്‍ ഇതിനകം തന്നെ ഉല്‍പാദിപ്പിച്ച് വിപണിയിലെത്തിച്ചിട്ടുണ്ട്.

ടാറ്റ ഇന്‍ഡിക വിസ്ത ഇലക്ട്രിക്

ടാറ്റ ഇന്‍ഡിക വിസ്ത ഇലക്ട്രിക്

4000 ആര്‍പിഎമ്മില്‍ 55 കിലോവാട്ട് കരുത്ത് ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് വിസ്ത ഇലക്ട്രിക്കിന്റെ എന്‍ജിന്. 160 എന്‍എം പരമാവധി ടോര്‍ക്ക്. ഒറ്റച്ചാര്‍ജില്‍ 200 കിലോമീറ്റര്‍ റെയ്ഞ്ച് കിട്ടുമെന്നാണ് ടാറ്റയുടെ അവകാശവാദം.

05. മഹീന്ദ്ര വെരിറ്റോ

05. മഹീന്ദ്ര വെരിറ്റോ

വെരിറ്റോ ഇലക്ട്രിക് കാര്‍ മഹീന്ദ്ര നിര്‍മിച്ച് വിദേശങ്ങളിലേക്ക് അയയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ വില്‍ക്കില്ലെന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹനമേഖലയോട് അനാസ്ഥ കാണിക്കുന്നതാണ് പ്രശ്‌നം.

മഹീന്ദ്ര വെരിറ്റോ

മഹീന്ദ്ര വെരിറ്റോ

വെരിറ്റോയുടെ 29 കിലോവാട്ടിന്റെ ഇലക്ട്രിക് മോട്ടോര്‍ 39 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു.

04. ഫോക്‌സ്‌വാഗണ്‍ അപ്

04. ഫോക്‌സ്‌വാഗണ്‍ അപ്

ഫോക്‌സ്‌വാഗണ്‍ അപ്പിന്റെ കമ്പുസ്റ്റ്യന്‍ എന്‍ജിന്‍ പതിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് ഈ പദ്ധതി നടപ്പാവില്ലെന്നാണ്. അപ്പിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തിച്ചിട്ടുണ്ട് ഫോക്‌സ്‌വാഗണ്‍. ഈ വാഹനം ഇന്ത്യയിലെത്തിയാല്‍ മെച്ചപ്പെടാന്‍ സാധ്യതയുണ്ട്.

ഫോക്‌സ്‌വാഗണ്‍ അപ്

ഫോക്‌സ്‌വാഗണ്‍ അപ്

60 കിലോവാട്ടിന്റെ ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനം ഉപയോഗിക്കുന്നത്. 130 കിലോമീറ്ററാണ് റെയ്ഞ്ച്.

03. നിസ്സാന്‍ ലീഫ്

03. നിസ്സാന്‍ ലീഫ്

ഈയിടെ ബുദ്ധ് ഇന്റര്‍നാഷണലില്‍ നടന്ന ഒരു പരിപാടിയില്‍ നിസ്സാന്‍ ലീഫ് ഡ്രൈവ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു ഞങ്ങള്‍ക്ക്. ഉപഭോക്താക്കളുടെ പ്രതികരണം ആരായുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കണം ഈ വാഹനം ഇന്ത്യയിലെത്തിച്ചത് എന്നാണ് കരുതേണ്ടത്. നമ്മുടെ വിപണിയിലെത്തണം എന്ന് നിരവധി പേര്‍ ആഗ്രഹിക്കുന്ന ഇലക്ട്രിക് കാറാണിത്.

നിസ്സാന്‍ ലീഫ്

നിസ്സാന്‍ ലീഫ്

80 കിലോവാട്ടിന്റെ ഇലക്ട്രിക് മോട്ടോറാണ് നിസ്സാന്‍ ലീഫിലുള്ളത്. 110 കുതിരശക്തിയാണ് ഈ മോട്ടോര്‍ ഉല്‍പാദിപ്പിക്കുക. 24 കിലോവാട്ടിന്റെ ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍.

02. ഷെവര്‍ലെ ഇ സ്പാര്‍ക്

02. ഷെവര്‍ലെ ഇ സ്പാര്‍ക്

നമ്മുടെ വിപണിയില്‍ വിറ്റഴിക്കുന്ന ബീറ്റ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പാണിത്. വിദേശങ്ങളില്‍ സ്പാര്‍ക് എന്ന പേരിലാണ് ഈ വാഹനം വില്‍ക്കുന്നത്. ഇലക്ട്രിക് ബീറ്റിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ജനറല്‍ മോട്ടോഴ്‌സ് തന്നെ ഒരിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഷെവര്‍ലെ ഇ സ്പാര്‍ക്

ഷെവര്‍ലെ ഇ സ്പാര്‍ക്

ബങ്കളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രേവ ഇലക്ട്രിക് കാര്‍ കമ്പനിയുമായി ചേര്‍ന്ന് ഇലക്ട്രിക് ബീറ്റിനെ വിപണിയിലെത്തിക്കാനായിരുന്നു ജനറലിന്റെ പദ്ധതി. എന്നാല്‍ രേവയെ മഹീന്ദ്ര സ്വന്തമാക്കിയതോടെ ഈ പദ്ധതി മൊത്തം പാളി. ഒറ്റച്ചാര്‍ജില്‍ 100 മൈല്‍ റെയഞ്ച് നല്‍കുന്നുണ്ട് ഈ കാര്‍. 140 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്.

01. ഹ്യൂണ്ടായ് ഐ10 ഇലക്ട്രിക്

01. ഹ്യൂണ്ടായ് ഐ10 ഇലക്ട്രിക്

ഇന്ത്യയില്‍ വിജയം ഉറപ്പിക്കാവുന്ന ഒരു ഇലക്ട്രിക് കാറാണ് ഐ10 ഇലക്ട്രിക്. ഈ കാര്‍ ഇന്ത്യയിലെത്തുമെന്ന് 2013ല്‍ തന്നെ ഊഹങ്ങള്‍ പരന്നിരുന്നു.

ഹ്യൂണ്ടായ് ഐ10 ഇലക്ട്രിക്

ഹ്യൂണ്ടായ് ഐ10 ഇലക്ട്രിക്

49 കിലോവാട്ട് ശേഷിയുള്ള എന്‍ജിനാണ് ഹ്യൂണ്ടായ് ഐ10 ഇലക്ട്രിക് കാറിലുള്ളത്. ഉയര്‍ന്ന സാങ്കേതികതയില്‍ നിര്‍മിച്ചതാണ് ഈ കാര്‍. പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ അഞ്ച് മണിക്കൂര്‍ നേരമെടുക്കും. 85 ശതമാനം ചാര്‍ജ് കയറാന്‍ വെറും 15 മിനിറ്റ് മാത്രമേ എടുക്കൂ.

Most Read Articles

Malayalam
English summary
Top 10 Electric Cars We Love to Be in India.
Story first published: Friday, April 17, 2015, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X