2015 മസ്റ്റാങ് ഇന്ത്യയിലേക്ക്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

By Santheep

ഫോഡ് മസ്റ്റാങ്ങിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവ് ഏറെ നാളായി കാത്തിരിക്കുന്നതാണ്. 2015 അവസാനത്തില്‍ ഈ അമേരിക്കന്‍ മസില്‍ കാര്‍ രാജ്യത്തെത്തുമെന്ന് പുതിയ വാര്‍ത്തകള്‍ പറയുന്നു. ദീപാവലിക്കാലത്തായിരിക്കും മസ്റ്റാങ് ഇന്ത്യയിലെത്തുക.

അമേരിക്കന്‍ മസില്‍ കാറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യയില്‍ ഏത് എന്‍ജിന്‍ പതിപ്പാണ് എത്തുക എന്ന് വ്യക്തമായിട്ടില്ല. ഓട്ടോമാറ്റിക് പതിപ്പായിരിക്കും ഇതെന്നും കേള്‍ക്കുന്നു. മാനവ്ല്‍ ഗിയര്‍ബോക്‌സ് ഓപ്ഷണലായി നല്‍കാനും സാധ്യതയുണ്ട്.

താഴെ ഫോഡ് മസ്റ്റാങ്ങിനെക്കുറിച്ചുള്ള ചില വിശേഷങ്ങള്‍ പങ്കു വെക്കുന്നു.

2015 മസ്റ്റാങ് ഇന്ത്യയിലേക്ക്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

താളുകളിലൂടെ നീങ്ങുക.

അന്താരാഷ്ട്ര വിപണിയിലെ മസ്റ്റാങ് എന്‍ജിനുകള്‍

അന്താരാഷ്ട്ര വിപണിയിലെ മസ്റ്റാങ് എന്‍ജിനുകള്‍

  • 2.3 ലിറ്റര്‍ ശേഷിയുള്ള ഇക്കോബൂസ്റ്റ് എന്‍ജിന്‍, 306 കുതിരശക്തി
  • 3.7 ലിറ്റര്‍ എന്‍ജിന്‍, 296 കുതിരശക്തി
  • 5.0 ലിറ്റര്‍ എന്‍ജിന്‍, 429 കുതിരശക്തി
  • 2015 മസ്റ്റാങ് ഇന്ത്യയിലേക്ക്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

    ഫോഡ് മസ്റ്റാങ്ങിന്റെ ആദ്യ പ്രോട്ടോടൈപ്പ് അവതരിപ്പിക്കപെട്ടത് 1962ലാണ്. ന്യൂ യോര്‍ക്കിലെ ഗ്ലെന്‍ റേസ്ട്രാക്കിലായിരുന്നു അവതരണച്ചടങ്ങ് നടന്നത്. രണ്ടാമതൊരു പ്രോട്ടോടൈപ്പ് കൂടി അവതരിപ്പിക്കപെട്ടു 1963ല്‍. ആദ്യത്തെ ഉല്‍പാദന മോഡലിന്റെ അവതരണം നടക്കുന്നത് 1964 ഏപ്രില്‍ 17നാണ്.

    2015 മസ്റ്റാങ് ഇന്ത്യയിലേക്ക്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

    1964ല്‍ ആദ്യ മസ്റ്റാങ് അവതരിപ്പിക്കപെട്ട ദിവസത്തില്‍ 22,000 മോഡലുകളാണ് വിറ്റഴിക്കപെട്ടത്. രണ്ട് വര്‍ഷത്തിനകം 10 ലക്ഷം മസ്റ്റാങ്ങുകള്‍ വിറ്റുപോയി.

    2015 മസ്റ്റാങ് ഇന്ത്യയിലേക്ക്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

    കൂപെ, ഹാച്ച്ബാക്ക്, ഫാസ്റ്റ്ബാക്ക്, കണ്‍വെര്‍ടിബ്ള്‍ എന്നീ ബേഡ് ശൈലികളില്‍ ഫോഡ് മസ്റ്റാങ് നിര്‍മിക്കപെട്ടിട്ടുണ്ട്.

    2015 മസ്റ്റാങ് ഇന്ത്യയിലേക്ക്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

    ലോകത്തിലെ ഏറ്റവും വിഖ്യാതമായ കാര്‍ ഡിസൈനുകലിലൊന്നാണ് ഫോഡ് മസ്റ്റാങ്ങിന്റേത്. ഈ വാഹനത്തെ ഡിസൈന്‍ ചെയ്തത് ഫിലിപ് ടി ക്ലാര്‍ക് എന്ന ഡിസൈനറാണ്. 1964ല്‍ മസ്റ്റാങ്ങ് പുറത്തിറങ്ങിയതിനു ശേഷം നാലു വര്‍ഷം കൂടിയേ ഫിലിപ് ജീവിച്ചുള്ളൂ.

    2015 മസ്റ്റാങ് ഇന്ത്യയിലേക്ക്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

    ഫോഡ് മസ്റ്റാങ്ങിന്റെ ആറാം തലമുറ പതിപ്പാണ് ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്നത്.

    2015 മസ്റ്റാങ് ഇന്ത്യയിലേക്ക്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

    ജെയിംസ് ബോണ്ട് മൂവി, ഗോള്‍ഡ്ഫിംഗറില്‍ ഫോഡ് മസ്റ്റാംഗ് ഉണ്ട്. ഫോഡ് മസ്റ്റാങ് പുറത്തിറങ്ങിയ അതേ വര്‍ഷം തന്നെയായിരുന്നു ഈ സിനിമയുടെ റിലീസ് എന്നതാണ് പ്രത്യേകത.

    2015 മസ്റ്റാങ് ഇന്ത്യയിലേക്ക്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

    ഫോഡിന്റെ സെക്യൂരിലിങ്ക് അഥവാ പാസ്സീവ് ആന്റി തെഫ്റ്റ് സിസ്റ്റം ആദ്യമായി ഘടിപ്പിച്ചതും ഒരു ഫോഡ് മസ്റ്റാങ് കാറിലാണ്. 1997ലായിരുന്നു ഇത്.

    2015 മസ്റ്റാങ് ഇന്ത്യയിലേക്ക്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

    ആദ്യത്തെ മസ്റ്റാങ് കാര്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഫോഡിന്റെ ഒരു ഡീലര്‍ഷിപ്പില്‍ സൂക്ഷിച്ചിരുന്ന ഈ കാര്‍ അവിടുത്തെ സേല്‍സ്മാന്‍ കാര്യമറിയാതെ കച്ചോടമാക്കി. ഒരു വിമാന പൈലറ്റാണ് ഈ കാര്‍ വാങ്ങിയത്. ഈ വാഹനം പിന്നീട് ഫോഡിനു തന്നെ പുള്ളിക്കാരന്‍ വിറ്റു.

    2015 മസ്റ്റാങ് ഇന്ത്യയിലേക്ക്: നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

    ആപ്പിള്‍ ഫോണ്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതു പോലെ ആരും ഒരു പുതിയ കാറിനായി ക്യൂ നില്‍ക്കാറില്ല. എന്നാല്‍, മസ്റ്റാങ്ങിന്റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. ഓരോ പുതിയ കാറിന്റെ ബുക്കിങ് തുടങ്ങുമ്പോള്‍ വലിയ ക്യൂ പ്രത്യക്ഷപെടാറുണ്ടായിരുന്നു ഫോഡ് ഡീലര്‍ഷിപ്പുകള്‍ക്കു മുമ്പില്‍.

Most Read Articles

Malayalam
English summary
Top 10 Facts About Ford Mustang Which Comes to India by 2015.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X