ലോകത്തില്‍ ഏറ്റവുമധികം 'ഗൂഗിള്‍' ചെയ്യപെട്ട കമ്പനികള്‍

By Santheep

'ഗൂഗിള്‍ ചെയ്യുക' എന്നത് ഒരു അംഗീകൃത പ്രയോഗമായി മാറിയിട്ടുണ്ട് നമ്മുടെ ഭാഷയില്‍. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവരുടെ മുമ്പില്‍ ആദ്യം പ്രത്യക്ഷപെടാനുള്ള വ്യഗ്രതയിലാണ് ഈ ലേഖനം ടൈപ്പ് ചെയ്യുന്നവനും ഇത് വായിക്കുന്നവനും/വളും അടക്കമുള്ള ലോകം.

ലോകത്തില്‍ ഏറ്റവുമധികം ഗൂഗിള്‍ ചെയ്യപ്പെട്ട അഥവാ തെരയപ്പെട്ട കാര്‍ നിര്‍മാതാക്കള്‍ ആരെല്ലാമായിരിക്കും എന്ന് വെറുതെയൊന്ന് ഗൂഗിള്‍ ചെയ്തു നോക്കി. ഗൂഗിള്‍ തന്നെ നല്‍കിയ വിവരങ്ങളാണ് ഇവിടെ നല്‍കുന്നത്.

ലോകത്തില്‍ ഏറ്റവുമധികം 'ഗൂഗിള്‍' ചെയ്യപെട്ട കമ്പനികള്‍

താളുകളിലൂടെ നീങ്ങുക.

10. ടെസ്‌ല മോട്ടോഴ്‌സ്

10. ടെസ്‌ല മോട്ടോഴ്‌സ്

2003ല്‍ സ്ഥാപിക്കപെട്ട ഈ കമ്പനി ഇലക്ട്രിക് കാറുകളാണ് നിര്‍മിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നത് ടെസ്‌ല-യാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഗൂഗിള്‍ തെരച്ചിലുകളില്‍ പത്താം സ്ഥാനത്താണ് ഈ കാര്‍നിര്‍മാതാവുള്ളത്. (2014ലെ കണക്കുകളാണ് ലഭ്യമായിട്ടുള്ളത്)

സിഇഒ: എലണ്‍ മസ്‌ക്

09. ബിഎംഡബ്ല്യു

09. ബിഎംഡബ്ല്യു

ആഡംബര കാറുകള്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന പേരുകളിലൊന്നാണ് ബിഎംഡബ്ല്യു. ഇന്ത്യയില്‍ ഇന്ന് ഓഡി കഴിഞ്ഞാല്‍ ഏറ്റവുമധികം പ്രീമിയം കാറുകള്‍ വില്‍ക്കുന്നത് ബിമ്മറാണ്. ഗൂഗിള്‍ തെരച്ചിലുകളില്‍ ഒമ്പതാം സ്ഥാനത്താണ് ഈ കമ്പനി.

സിഇഒ: നോബര്‍ട്ട് റെയ്ത്‌ഫോര്‍

08. നിസ്സാന്‍

08. നിസ്സാന്‍

ഇന്ത്യയില്‍ മികച്ച ചില വാഹനങ്ങള്‍ എത്തിക്കുന്നുണ്ടെങ്കിലും സര്‍വീസ് സെന്ററുകളുടെ അപര്യാപ്തത ഈ കമ്പനിയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്നതായി കാണാം. ലോകത്തെമ്പാടുമുള്ള ഉപഭോക്താക്കള്‍ വിശ്വാസ്യതയുള്ള കാര്‍നിര്‍മാതാക്കളുടെ കൂട്ടത്തിലാണ് നിസ്സാനെ പെടുത്തിയിരിക്കുന്നത്. ഇവര്‍ ഗൂഗിള്‍ തെരച്ചിലില്‍ എട്ടാം സ്ഥാനത്താണുള്ളത്.

സിഇഒ: കാര്‍ലസ് ഗൂസന്‍

07. ഹോണ്ട

07. ഹോണ്ട

എന്‍ജിന്‍ വിശ്വാസ്യതയുടെ കാര്യത്തില്‍ ലോകവിഖ്യാതമാണ് ഹോണ്ട. 1946ലാണ് ഈ കമ്പനി സ്ഥാപിക്കപെട്ടത്. ഈ ഫോര്‍മുല വണ്‍ എന്‍ജിന്‍ സപ്ലയറാണ് ഗൂഗിള്‍ തെരച്ചിലുകളില്‍ ഏഴാം സ്ഥാനത്തു നില്‍ക്കുന്നത്.

ഹോണ്ട: തകനോബു ഇടോ

06. സുബാരു

06. സുബാരു

ഇന്ത്യയില്‍ ഈ കമ്പനി എത്തിയിട്ടില്ല. 1954ലാണ് ആദ്യത്തെ സുബാരു കാര്‍ വിപണിയിലെത്തുന്നത്. ഗൂഗിള്‍ തെരച്ചിലുകളില്‍ ആറാം സ്ഥാനത്താണ് ഈ കമ്പനി നില്‍ക്കുന്നത്.

സിഇഒ: തകേഷി തചിമോറി

05. ജനറല്‍ മോട്ടോഴ്‌സ്

05. ജനറല്‍ മോട്ടോഴ്‌സ്

ഏറ്റവുമധികം ഗൂഗിള്‍ സെര്‍ച്ച് വന്ന കമ്പനികളില്‍ അഞ്ചാം സ്ഥാനത്താണ് ജനറല്‍ മോട്ടോഴ്‌സ് നില്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കാര്‍ കമ്പനി കൂടിയാണിത്. 1908ലാണ് ഈ കമ്പനി സ്ഥാപിക്കപെട്ടത്.

സിഇഒ: മാരി ടി ബറ

04. ടൊയോട്ട

04. ടൊയോട്ട

1937ലാണ് ഈ കമ്പനി സ്ഥാപിക്കപെടുന്നത്. ജപ്പാനിലെ ടൊയോട്ടയിലാണ് കമ്പനിയുടെ ആസ്ഥാനം. ലോകത്തെമ്പാടുമുള്ള ശൃ്ംഖലകളിലായി 338,875 ജോലിക്കാരുണ്ട് ടൊയോട്ടയ്ക്ക്.

സിഇഒ: അകിയോ ടൊയോഡ

03. ഡോഡ്ജ്

03. ഡോഡ്ജ്

ഏറ്റവുമധികം ഗൂഗിള്‍ ചെയ്യപ്പെട്ട ഓട്ടോമൊബൈല്‍ കമ്പനികളില്‍ മൂന്നാം സ്താനത്താണ് ഡോഡ്ജ് വരുന്നത്. 1900ത്തിലാണ് ഈ അമേരിക്കന്‍ കമ്പനി സ്ഥാപിക്കപെട്ടത്.

സിഇഒ: തിമോത്തി കുനിസ്‌കിസ്

02. ജീപ്പ്

02. ജീപ്പ്

രണ്ടാം സ്ഥാനത്ത് ജീപ്പ് വരുന്നു. ഫിയറ്റ് ക്രൈസ്ലറിന്റെ ഉപബ്രാന്‍ഡാണിത്. 1941ല്‍ സ്ഥാപിതമായി.

സിഇഒ: മിഖായേല്‍ മാന്‍ലി

01. ഫോഡ്

01. ഫോഡ്

ലോകത്തെമ്പാടുമുള്ള ഓട്ടോമൊബൈല്‍ പ്രേമികള്‍ ഗൂഗിളില്‍ ഏറ്റവുമധികം തെരയുന്നത് ഫോഡിനെയാണ്. ഈ അമേരിക്കന്‍ കമ്പനി സ്ഥാപിക്കപെട്ടത് 1903ലാണ്.

സിഇഒ: മാര്‍ക്ക് ഫീല്‍ഡ്‌സ്

Most Read Articles

Malayalam
English summary
Top 10 Most Googled Car Brands Of 2014.
Story first published: Tuesday, March 31, 2015, 12:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X