ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 15 കാർനിർമാതാക്കൾ

By Santheep

ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും സ്വാധീനമുള്ള കാർനിർമാതാക്കളെ കണ്ടെത്തിയിരിക്കുകയാണ് ജെഡി പവർ ഏഷ്യാ പസിഫിക്. ഒരു സർവേ നടത്തി തികച്ചും വസ്തുതാപരമായാണ് ജെഡി പവർ കാര്യങ്ങൾ സമർത്ഥിക്കുന്നത്. ഉപഭോക്താക്കളെയും പൊതുവിൽ വിപണിയെയും സഹായിക്കുന്ന വിധത്തിലുള്ള പഠനങ്ങൾ നടത്തുന്ന കൂട്ടരാണിവർ. ഭൂരിപക്ഷം വരുന്ന ജനങ്ങൾ ആശ്രയിക്കുന്ന പാസഞ്ചർ കാർ സെഗ്മെന്റുകളിൽ വാഹനങ്ങൾ പുറത്തിറക്കുന്ന കമ്പനികളെ മാത്രമാണ് ഈ പഠനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് പല കാർനിർമാതാക്കളും ഉപഭോക്താക്കളുടെ മേലുള്ള തങ്ങളുടെ സ്വാധീനം വർധിപ്പിച്ചിട്ടുണ്ടെന്ന് പഠനം പറയുന്നു. അതെസമയം ചില കാർനിർമാതാക്കളുടെ സ്വാധീനശേഷി ഇടിഞ്ഞിട്ടുമുണ്ട്.

താഴെ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 15 കാർനിർമാതാക്കൾ ആരെല്ലാമെന്നറിയാം.

15. ഡാറ്റ്സൻ

15. ഡാറ്റ്സൻ

അടുത്തകാലത്ത് വിപണിയിലെത്തിയ ഡാറ്റ്സൻ ബ്രാൻഡ് ഉപഭോക്താക്കളെ സ്വാധീനിക്കാനുള്ള ശേഷിയുടെ കാര്യത്തിൽ പതിനഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്. 1000ത്തിൽ 555 പോയിന്റുകൾ ഡാറ്റ്സൻ ബ്രാൻഡ് നേടിയിട്ടുണ്ട്. കഴിഞ്ഞവർഷത്തേതിനെ അപേക്ഷിച്ച് ഇടിവാണ് സംഭവിച്ചിരിക്കുന്നത് എന്നും പഠനം പറയുന്നു. ഇടക്കാലത്ത് ബ്രാൻഡിനെതിരെ നടന്ന ചില പ്രചാരണങ്ങളാവണം കാരണം.

14. മിത്സുബിഷി

14. മിത്സുബിഷി

ഇന്ത്യയിൽ കാര്യമായ ശ്രദ്ധയൊന്നും കൊടുക്കുന്നില്ല ഈ ബ്രാൻഡ്. എങ്കിലും വളരെ ഖ്യാതിയുണ്ട് മിത്സുബിഷിക്ക് ഇന്ത്യയിൽ. സ്വാധീനശേഷിയുടെ കാര്യത്തിൽ‌ പതിന്നാലാം സ്ഥാനം കരസ്ഥമാക്കാൻ മിത്സുബിഷിക്ക് സാധിച്ചിരിക്കുന്നു.

13. ഫിയറ്റ്

13. ഫിയറ്റ്

ഇന്ത്യൻ വിപണിയിൽ അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ നിൽപായിരുന്ന ഫിയറ്റ് ഇപ്പോൾ ഉഷാറായി വരുന്നുണ്ട്. തങ്ങളുടെ പെർഫോമൻസ് വിഭാഗത്തെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതടക്കമുള്ള അഗ്രസ്സീവായ നീക്കങ്ങൾക്ക് ഫിയറ്റ് തയ്യാറായിരിക്കുന്നു. ഈ ബ്രാൻഡ് രാജ്യത്തെ ഉപഭോക്താക്കളെ സ്വാധീനിക്കുന്ന വിഷയത്തിൽ പതിമൂന്നാം സ്ഥാനത്താണുള്ളത്.

12. നിസ്സാൻ

12. നിസ്സാൻ

സ്വാധീനശേഷിയുടെ കാര്യത്തിൽ പന്ത്രണ്ടാംസ്ഥാനത്താണ് നിസ്സാൻ ബ്രാൻഡ് വരുന്നത്. ആയിരത്തിൽ 612 പോയിന്റ് നേടിയിരിക്കുന്നു.

11. റിനോ

11. റിനോ

ക്വിഡ് പുറത്തിറങ്ങിയതിനു ശേഷമുള്ള കണക്കുകൾ ഇനി വരേണ്ടതായിട്ടാണുള്ളത്. സ്വാധീനത്തിന്റെ കാര്യത്തിൽ ഇപ്പോൾ പതിനൊന്നാം സ്ഥാനത്ത് റിനോ അവിടെനിന്നും വളരുമെന്നുറപ്പാണ്. കുറച്ചൂടെ കാത്തിരിക്കേണ്ടതുണ്ട്.

10. ഷെവർലെ

10. ഷെവർലെ

ഇടക്കാലത്തുണ്ടായ ചില വെല്ലുവിളികളെ ഷെവർലെ അതിജീവിച്ചുവരികയാണ്. ഇന്ത്യയിലെ ഉപഭോക്താക്കളെ സ്വാധീനിക്കാനുള്ള ശേഷിയുടെ കാര്യത്തിൽ പത്താം സ്ഥാനത്താണ് ഷെവർലെ നിൽക്കുന്നത്. രാജ്യത്തെ ആഭ്യന്തര ഭീമന്മാരോട് ഏറ്റുമുട്ടിയാണ് ഈ നേട്ടമെന്നത് ഓർക്കണം.

09. സ്കോഡ

09. സ്കോഡ

ഇന്ത്യയിലെ കാർ ഉപഭോക്താക്കളെ സ്വാധീനിക്കാനുള്ള ശേഷിയുടെ കാര്യത്തിൽ ഒമ്പതാം സ്ഥാനത്താണ് സ്കോഡയുള്ളത്. ചെക് റിപ്പബ്ലിക്കിൽ നിന്നുള്ള ഈ കാർനിർമാതാവ് വിപണിതന്ത്രങ്ങളുടെ കാര്യത്തിൽ ഇനിയും മുന്നേറ്റം നടത്തേണ്ടതുണ്ട്.

08. ഫോഡ്

08. ഫോഡ്

അമേരിക്കൻ കാർനിർമാതാവായ ഫോഡ് ഇന്ത്യയുടെ വിപണിയുടെ സ്വഭാവം ഏതാണ്ട് മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ആയിരത്തിൽ 657 പോയിന്റ് നേടി എട്ടാം സ്ഥാനത്തെത്തിയിരിക്കുന്ന ഫോഡ്.

07. ഫോക്സ്‌വാഗൺ

07. ഫോക്സ്‌വാഗൺ

അമേരിക്കയിൽ എമിഷൻ ചട്ടങ്ങളുമായി ബന്ധപ്പെട്ട ചില തരികിടപ്പണികൾ ഒപ്പിച്ച് പ്രശ്നത്തിലായിരിക്കുകയാണ് ഫോക്സ്. എന്നാൽ, ഇതൊന്നും ഇന്ത്യയിൽ ഒരു വലിയ പ്രശ്നമായിട്ടില്ല. വിപണിയിൽ സജീവത പുലർത്തുന്നുണ്ട് ഫോക്സ്‌വാഗൺ. സ്വാധീനശേഷിയുടെ കാര്യത്തിൽ ആയിരത്തിൽ 669 പോയിന്റുമായി ഏഴാംസ്ഥാനത്തു നിൽക്കുന്നു.

06. ടാറ്റ

06. ടാറ്റ

ഇന്ത്യയുടെ ടാറ്റ മോട്ടോഴ്സാണ് ആറാംസ്ഥാനത്ത് വരുന്നത്. ഇതിനെക്കാളധികം ചെയ്യാനുള്ള ശേഷിയും സന്നാഹങ്ങളും ഈ കമ്പനിക്കുണ്ട് എന്നുമാത്രം പറയുന്നു.

05. മഹീന്ദ്ര

05. മഹീന്ദ്ര

കഴിഞ്ഞവർഷത്തെ സർവേയിൽ ഇനിയും പിന്നിലായിരുന്നു മഹീന്ദ്ര. ഇത്തവണ സ്വാധീനശേഷിയുടെ പട്ടികയിൽ അഞ്ചാംസ്ഥാനത്തേക്ക് കയറിവന്നിരിക്കുന്നു. പുതിയ കാറുകളും പുത്തൻ തന്ത്രങ്ങളുമായി മഹീന്ദ്ര മുന്നേറ്റം നടത്തുക തന്നെയാണ്. ആയിരത്തിൽ 722 പോയിന്റാണ് ഈ കമ്പനി നേടിയിരിക്കുന്നത്.

04. ഹോണ്ട

04. ഹോണ്ട

ജപ്പാൻ കമ്പനിയായ ഹോണ്ട സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുകയാണ് വിപണിയിൽ. പുറത്തിറക്കുന്ന എല്ലാ കാറുകളും ഉപഭോക്താവിന്റെ ആവശ്യം കണ്ടറിഞ്ഞ് കൃത്യം തച്ചിൽ പണിതവയാണ്. ഇപ്പോൾ സ്വാധീനശേഷിയുടെ കാര്യത്തിൽ നാലാംസ്ഥാനത്ത് നിൽക്കുന്നു.

03. ടൊയോട്ട

03. ടൊയോട്ട

ബ്രാൻഡ് വിശ്വാസ്യത നേടുക എന്നത് ചെറിയ കാര്യമേയല്ല. ടൊയോട്ട ഇന്ത്യയിൽ ഒരു വൻതാരമായി മാറുന്നത് ഈ വിശ്വാസ്യത പുലർത്തുന്നതിലൂടെയാണ്. ആയിരത്തിൽ 744 പോയിന്റ് നേടി മൂന്നാം സ്ഥാനത്താണ് സ്വാധീനശേഷിയുടെ കാര്യത്തിൽ ടൊയോട്ട നിൽക്കുന്നത്. ഇത് ചെറിയ നേട്ടമല്ല!

02. ഹ്യൂണ്ടായ്

02. ഹ്യൂണ്ടായ്

കൊറിയൻ കമ്പനിയായ ഹ്യൂണ്ടായ് മാസ്സ് വിപണിയിൽ മികച്ച നീക്കങ്ങളാണ് നടത്തിവരുന്നത്. നിലവിൽ കൂടുതൽ വിൽക്കുന്ന പോപ്പുലർ കാറുകൾ‌ക്കൊപ്പം പ്രീമിയം നിലവാരത്തിലുള്ള (ഉദാ: എലൈറ്റ് ഐ20) കാറുകളും നല്ലരീതിയിൽ വിൽക്കാൻ ഹ്യൂണ്ടായിക്ക് കഴിയുന്നുണ്ട്. രാജ്യത്തെ ഉപഭോക്താക്കളെ സ്വാധീനിക്കാനുള്ള ശേഷിയുടെ കാര്യത്തിൽ രണ്ടാംസ്ഥാനത്തു നിൽക്കുന്നു ഈ കമ്പനി. ആയിരത്തിൽ 767 പോയിന്റ്.

01. മാരുതി സുസൂക്കി

01. മാരുതി സുസൂക്കി

ഒന്നാംസ്ഥാനത്ത് ആരായിരിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. ഏറ്റവും വലിയ വിൽപനാസംവിധാനങ്ങളുള്ള മാരുതി തന്നെയാണ് മുന്നിൽ.

കൂടുതൽ

കൂടുതൽ

ഇന്ത്യയിൽ‌ ഏറ്റവും വിൽക്കുന്ന 10 യൂട്ടിലിറ്റി കാറുകൾ

ഇന്ത്യയിൽ മോശം വിൽപനയുള്ള 10 കാറുകൾ

ഇതിഹാസം തീര്‍ത്ത 10 മോട്ടോര്‍സൈക്കിളുകള്‍

കാര്‍മേഖലയിലെ ചില ഞെട്ടിപ്പിക്കുന്ന നവീനാശയങ്ങള്‍

Most Read Articles

Malayalam
English summary
Top 10 most influential car brands in India.
Story first published: Saturday, October 10, 2015, 14:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X