ഫെബ്രുവരിയില്‍ ഏറ്റവുമധികം കാറുകള്‍ വിറ്റ 10 കമ്പനികള്‍

By Santheep

അച്ഛേദിന്‍ വരും എന്നു തന്നെയായിരുന്നു പ്രതീക്ഷ. ഇക്കാര്യത്തില്‍ കാര്‍നിര്‍മാതാക്കള്‍ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടുതാനും! ഒരു എട്ടോ പത്തോ കൊല്ലം എടുത്തേക്കും അതിന്. പക്ഷേ, ഇപ്പോള്‍ വില്‍ക്കേണ്ട കാറുകള്‍ ഇപ്പോള്‍ തന്നെ വില്‍ക്കണം എന്നതാണ് ഇപ്പോഴത്തെ ഒരു പ്രതിസന്ധി!

പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷവും കാര്‍വിപണി മാന്ദ്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ മാസത്തെ വില്‍പനക്കണക്കുകളും ആശാവഹമല്ല. ചില കാര്‍നിര്‍മാതാക്കളെങ്കിലും നേരിയ വളര്‍ച്ച കാണിക്കുന്നുണ്ട് എന്നതു ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ 10 കാര്‍നിര്‍മാതാക്കളും അവരുടെ വില്‍പനയും താഴെ അറിയാം.

ഫെബ്രുവരിയില്‍ ഏറ്റവുമധികം കാറുകള്‍ വിറ്റ 10 കമ്പനികള്‍

താളുകളിലൂടെ നീങ്ങുക.

10. റിനോ

10. റിനോ

ഫ്രഞ്ച് കാര്‍നിര്‍മാതാവായ റിനോയാണ് വില്‍പനയില്‍ പത്താം സ്ഥാനത്തു നില്‍ക്കുന്നത്. ആകെ 3500 കാറുകളാണ് ഈ കമ്പനി വിറ്റഴിച്ചത്.

09. ജനറല്‍ മോട്ടോഴ്‌സ്

09. ജനറല്‍ മോട്ടോഴ്‌സ്

വില്‍പനയില്‍ ഒമ്പതാം സ്ഥാനത്തു നില്‍ക്കുന്നത് അമേരിക്കന്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സാണ്. ആകെ 3806 കാര്‍മോഡലുകള്‍ വിറ്റു ഇവര്‍.

08. ഫോക്‌സ്‌വാഗണ്‍

08. ഫോക്‌സ്‌വാഗണ്‍

ഫെബ്രുവരിയിലെ വാഹനവില്‍പനയില്‍ എട്ടാം സ്ഥാനത്തു വന്നത് ജര്‍മന്‍ കമ്പനിയായ ഫോക്‌സ്‌വാഗണാണ്. ഇത്തവണ 3852 കാറുകളാണ് ഫോക്‌സ് വിറ്റഴിച്ചത്.

07. ഫോഡ്

07. ഫോഡ്

ഏഴാം സ്ഥാനത്തു വരുന്നത് അമോരിക്കന്‍ കമ്പനിയായ ഫോഡ് മോട്ടോഴ്‌സാണ്. ഫെബ്രുവരി മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ആകെ 5959 കാറുകള്‍ വിറ്റഴിച്ചു ഈ കമ്പനി.

06. ടൊയോട്ട

06. ടൊയോട്ട

ജപ്പാന്‍ കമ്പനിയായ ടൊയോട്ട 11,802 മോഡലുകള്‍ വിറ്റ് ആറാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്.

05. ടാറ്റ

05. ടാറ്റ

ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാണ കമ്പനിയായ ടാറ്റ ആകെ വിറ്റഴിച്ചത് 13,767 കാര്‍ മോഡലുകളാണ്. അഞ്ചാം സ്ഥാനത്താണ് ഈ കമ്പനി എത്തിയിരിക്കുന്നത്. ടാറ്റയുടെ വില്‍പന ചെറിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട് ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍. ആകെ 13,047 മോഡലുകളാണ് ജനുവരിയില്‍ ടാറ്റ വിറ്റിരുന്നത്.

04. ഹോണ്ട

04. ഹോണ്ട

ജപ്പാന്‍ കമ്പനിയായ ഹോണ്ടയാണ് ഫെബ്രുവരിയിലെ വില്‍പനയില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നത്. ആകെ 16,902 മോഡലുകള്‍ വിറ്റഴിച്ചു ഹോണ്ട. ജനുവരിയില്‍ 18,331 മോഡലുകള്‍ വിറ്റഴിച്ചയിടത്തു നിന്നാണ് ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്.

03. മഹീന്ദ്ര

03. മഹീന്ദ്ര

ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് ഫെബ്രുവരിയിലെ വില്‍പനയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ആകെ 18,103 കാറുകള്‍ വിറ്റഴിച്ചു കമ്പനി. മഹീന്ദ്രയുടെ വില്‍പനയില്‍ കാര്യമായ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. ജനുവരിയില്‍ 19,573 കാറുകള്‍ വിറ്റഴിച്ചിരുന്നു മഹീന്ദ്ര.

02. ഹ്യൂണ്ടായ്

02. ഹ്യൂണ്ടായ്

വില്‍പനയില്‍ രണ്ടാം സ്ഥാനത്തു വരുന്നത് ഹ്യൂണ്ടായ് ആണ്. ഫെബ്രുവരിയില്‍ ആകെ 37,305 കാറുകളാണ് കമ്പനി വിറ്റത്. വില്‍പനയില്‍ നേരിയ വര്‍ധന കണ്ടെത്താന്‍ ഹ്യൂണ്ടായിക്ക് സാധിച്ചിട്ടുണ്ട്. ജനുവരിയില്‍ ആകെ വിറ്റ കാറുകളുടെ എണ്ണം 34,780 ആയിരുന്നു.

01. മാരുതി സുസൂക്കി

01. മാരുതി സുസൂക്കി

ഒന്നാം സ്ഥാനത്ത് വന്നെത്തിയിരിക്കുന്നത് മാരുതി സുസൂക്കിയാണ്. രാജ്യത്ത് ആകെ 1,07,892 കാറുകള്‍ വിറ്റു മാരുതി. ജനുവരി മാസം 1,05,559 മോഡലുകള്‍ വിറ്റ സ്ഥാനത്താണിത്. മാരുതിക്ക് വില്‍പനയില്‍ വര്‍ധനയാണ് വന്നിട്ടുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #top 10
English summary
Top 10 ranking of carmakers by domestic sales in February.
Story first published: Tuesday, March 3, 2015, 20:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X