ഇന്ത്യയിൽ‌ ഏറ്റവും വിൽക്കുന്ന 10 യൂട്ടിലിറ്റി കാറുകൾ

By Santheep

യൂട്ടിലിറ്റി വാഹനങ്ങൾക്ക് ഇക്കഴിഞ്ഞ നാലഞ്ച് വർഷത്തിനിടെയുണ്ടായിട്ടുള്ള വളർച്ച വലുതാണ്. നിരവധി വിദേശ കമ്പനികൾ തങ്ങളുടെ മോഡലുകളുമായി വിപണിയിലെത്തുകയുണ്ടായി. പുതിയ സെഗ്മെന്റുകൾ തന്നെ ഇതിനകത്ത് സൃഷ്ടിക്കപെട്ടു.

ദേശിയും വിദേശിയുമായി ഇനിയും പുതിയ വാഹനങ്ങൾ വന്നെത്താനുണ്ട്. ഇവിടെ കഴിഞ്ഞ മാസത്തെ (ജൂൺ) വിൽപനക്കണക്കുകളെ ആധാരമാക്കി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന യൂട്ടിലിറ്റി വാഹനങ്ങളും കണക്കെടുക്കുകയാണിവിടെ.

10. ടൊയോട്ട ഫോർച്യൂണർ

10. ടൊയോട്ട ഫോർച്യൂണർ

ഏറ്റവുമധികം വിറ്റ യൂട്ടിലിറ്റി കാറുകളുടെ പട്ടികയിൽ പത്താം സ്ഥാനത്തെത്തുന്നത് ടൊയോട്ട ഫോർച്യൂണറാണ്. ആകെ 1390 യൂണിറ്റാണ് ജൂൺ മാസത്തിൽ വിറ്റഴിച്ചത്. മുൻവർഷം ഇതേ കാലയളവിൽ 1434 യൂണിറ്റ് വിറ്റിരുന്ന മോഡലാണിത്. വിപണിമത്സരം കൂടുന്നതും മറ്റും വിൽപനയിൽ തിരിച്ചടിയായിട്ടുണ്ടാകാം എന്നാണ് അനുമാനിക്കേണ്ട്.

09. ഹ്യൂണ്ടായ് ക്രെറ്റ

09. ഹ്യൂണ്ടായ് ക്രെറ്റ

ഒമ്പതാം സ്ഥാനത്തുവരുന്നത് ഹ്യൂണ്ടായിയുടെ ക്രെറ്റ എസ്‌യുവിയാണ്. വാഹനം ലോഞ്ച് ചെയ്തിരുന്നില്ല. ബുക്കിങ് തുടങ്ങിയിരുന്നു. ലോഞ്ച് ചടങ്ങ് നടക്കുന്നതിനു മുമ്പുതന്നെ 1,641 ക്രെറ്റ മോഡലുകളാണ് വിറ്റഴിക്കപെട്ടത്.

08. റിനോ ലോജി

08. റിനോ ലോജി

യൂട്ടിലിറ്റി കാറുകളുടെ വിൽപനയിൽ എട്ടാംസ്ഥാനത്ത് വരുന്നത് റിനോയുടെ ലോജി എംപിവിയാണ്. ആകെ 1708 യൂണിറ്റാണ് വിൽപന.

07. റിനോ ഡസ്റ്റർ

07. റിനോ ഡസ്റ്റർ

റിനോ ഡസ്റ്റർ മോഡൽ വിൽപനയിൽ എട്ടാംസ്ഥാനത്ത് വരുന്നു. ആകെ 2310 യൂണിറ്റാണ് വിറ്റഴിക്കപെട്ടിട്ടുള്ളത്. തുടക്കത്തിൽ വൻ ആരവങ്ങൾ സൃഷ്ടിച്ച ഈ എസ്‌യുവി ഇന്ന് വേണ്ടപോലെ വിൽക്കപ്പെടുന്നില്ല. ഈ പ്രശ്നം അധികം താമസിക്കാതെ പരിഹരിക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഒരു സെമി ഓട്ടോമാറ്റിക് പതിപ്പ് ഡസ്റ്ററിന് ലഭിക്കാൻ പോവുകയാണ്. പ്രതാപ് വീണ്ടെടുക്കാൻ ഇത് സഹായിക്കുമെന്നു തന്നെയാണ് വിപണിനിരീക്ഷകരും കരുതുന്നത്.

06. മഹീന്ദ്ര എക്സ്‌യുവി 500

06. മഹീന്ദ്ര എക്സ്‌യുവി 500

3326 യൂണിറ്റാണ് കഴിഞ്ഞമാസത്തെ മഹീന്ദ്ര എക്സ്‌യുവി 500 വിൽപന. ആറാം സ്ഥാനം കരസ്ഥമാക്കാൻ ഈ വാഹനത്തിന് സാധിച്ചു. വാഹനത്തിന്റെ പുതുക്കൽ ഗുണം ചെയ്തുവെന്നാണ് അനുമാനിക്കേണ്ടത്. കഴിഞ്ഞവർഷത്തെക്കാളും വിൽപന കൂടിയിട്ടുണ്ട്.

05. ഫോഡ് ഇക്കോസ്പോർട്

05. ഫോഡ് ഇക്കോസ്പോർട്

അഞ്ചാം സ്ഥാനം കരസ്ഥമാക്കുന്നത് ഫോഡിന്റെ ഇക്കോസ്പോർട് എസ്‌യുവിയാണ്. നാല് മീറ്ററിനു താഴെ വലിപ്പം വരുന്ന എസ്‌യുവികളുടെ സെഗ്മെന്റിൽ രാജാവായി വിലസുകയാണ് ഈ സ്റ്റൈലൻ കാർ. എങ്കിലും, വിപണിമത്സരത്തിൽ വന്ന രാസമാറ്റങ്ങൾ ഇക്കോസ്പോർടിന്റെ വിൽപനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 3644 യൂണിറ്റാണ് വാഹനത്തിന്റെ വിൽപന.

04. മഹീന്ദ്ര സ്കോർപിയോ

04. മഹീന്ദ്ര സ്കോർപിയോ

ഇന്ത്യയുടെ എസ്‌യുവി രാജാവായ മഹീന്ദ്രയുടെ സ്കോർപിയോ മോഡലിന്റെ വിൽപനയിലും കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇത്തവണ 3666 യൂണിറ്റാണ് വിറ്റഴിച്ചത്. വിൽപനയിൽ നാലാംസ്ഥാനത്ത് വരുന്നു ഈ വാഹനം.

03. ടൊയോട്ട ഇന്നോവ

03. ടൊയോട്ട ഇന്നോവ

എംപിവി സെഗ്മെന്റിനെ അടക്കിവാഴുന്നതാര് എന്ന ചോദ്യത്തിനുത്തരം നൽകാൻ സംശയത്തിന് സാധ്യതയില്ല. ഏറ്റവും വിറ്റ യൂട്ടിലിറ്റികളിൽ മൂന്നാം സ്ഥാനത്താണ് ഈ വാഹനം വരുന്നത്. ആകെ വിറ്റത് 4144 യൂണിറ്റ്.

02. മാരുതി സുസൂക്കി എർറ്റിഗ

02. മാരുതി സുസൂക്കി എർറ്റിഗ

ഏറ്റവും കൂടുതൽ വിൽക്കുന്ന യൂട്ടിലിറ്റി വാഹനങ്ങളിൽ രണ്ടാംസ്ഥാനത്തു നിൽക്കുന്നത് എർറ്റിഗയാണ്. മാരുതി പ്രതീക്ഷിച്ചിടത്തോളം വളരാൻ പക്ഷെ ഈ വാഹനത്തിന് സാധിച്ചിട്ടില്ല എന്ന യാഥാർഥ്യം നിലനിൽക്കുന്നുവെങ്കിലും മികച്ച മുന്നേറ്റമാണ് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വാഹനം ഇപ്പോൾ നടത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം 4875 യൂണിറ്റാണ് വിറ്റഴിച്ചിരുന്നതെങ്കിൽ ഈ വർഷമത് 5395 ആയി ഉയർന്നിട്ടുണ്ട്.

01. മഹീന്ദ്ര ബൊലെറോ

01. മഹീന്ദ്ര ബൊലെറോ

ബൊലെറോ ഏറെക്കാലമായി നിലനിർത്തിപ്പോരുന്ന സ്ഥാനമാണിത്. പ്രകടനശേഷി, കിടിലൻ ലുക്ക്, കംഫർട്ട് തുടങ്ങിയ കാര്യങ്ങളിലെല്ലാം ഈ വാഹനം പുലർത്തുന്ന മികവാണിതിനു കാരണം. ഇത്തവണ പക്ഷേ, വിൽപനയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. ആകെ 6,093 യൂണിറ്റാണ് ഇക്കഴിഞ്ഞ ജൂണിൽ വിറ്റത്. കഴിഞ്ഞവർഷത്തെ ജൂണിൽ ഇത് 7,909 യൂണിറ്റായിരുന്നു.

ഏറ്റവും വിൽക്കുന്ന 10 യൂട്ടിലിറ്റി കാറുകൾ

ഇന്ത്യയിൽ മോശം വിൽപനയുള്ള 10 കാറുകൾ

ഇന്ത്യയില്‍ വന്‍ സാധ്യതയുള്ള 10 ബ്രാന്‍ഡുകള്‍

2015 സാമ്പത്തികവര്‍ഷത്തില്‍ ഏറ്റവുമധികം കയറ്റുമതി ചെയ്ത 10 കാറുകള്‍

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള എസ്‌യുവികള്‍

Most Read Articles

Malayalam
കൂടുതല്‍... #top 10 #sales
English summary
Top 10 Selling Utility Vehicles.
Story first published: Friday, July 31, 2015, 12:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X