ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കപെടുന്ന കാറുകള്‍

By Santheep

മോഷ്ടിക്കപെടുന്ന മുതലിന് എന്തെങ്കിലും ഒരു ക്വാളിറ്റി ഉണ്ടായിരിക്കും എന്നതുറപ്പാണല്ലോ? ഏറ്റവും മോഷ്ടിക്കപ്പെടുന്ന കാറുകളുടെ ലിസ്റ്റെടുത്തു നോക്കിയാല്‍ ഇത് നമുക്ക് ബോധ്യപ്പെടാതിരിക്കില്ല. ഭൂരിഭാഗം കാറുകളും ഗുണനിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്നവയാണ്. ഇതോടൊപ്പം മറ്റു ചില പരിഗണനകള്‍ കൂടി മോഷ്ടാക്കള്‍ക്കുണ്ട്. ഒരുപക്ഷെ, അവയായിരിക്കും ഏറ്റവും പ്രധാനമായതും.

10 കാറുകളും 10 ദൗര്‍ബല്യങ്ങളും

വിപണിയില്‍ വളരെ കുറച്ചു മാത്രം വില്‍ക്കുന്ന കാറുകള്‍ മോഷ്ടിക്കപെട്ടാല്‍ പൊലീസിന് താരതമ്യേന കാര്യങ്ങള്‍ എളുപ്പമായിരിക്കുന്ന എന്ന ഒരു പ്രശ്‌നമുണ്ട്. മറ്റൊന്ന്, കാറുകളുടെ പാര്‍ട്‌സ് വില്‍ക്കാനുള്ള എളുപ്പമാണ്. വിപണിയില്‍ കുറച്ചുമാത്രം വില്‍ക്കുന്ന കാറുകളുടെ പാട്‌സിനും ഡിമാന്‍ഡ് കുറവായിരിക്കുമല്ലോ? ഇവിടെ ഇന്ത്യയില്‍ ഏറ്റവുമധികം മോഷ്ടിക്കപെടുന്ന കാറുകളുടെ ലിസ്റ്റെടുക്കുന്നു.

10. മാരുതി എസ്റ്റീം

10. മാരുതി എസ്റ്റീം

മാരുതി സുസൂക്കി എസ്റ്റീം ഇന്നും മോഷ്ടാക്കളുടെ പ്രിയപ്പെട്ട വാഹനമാണ്. ഉല്‍പാദനം നിറുത്തിയിട്ട് ഏറെക്കാലമായെങ്കിലും യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ ഈ കാറിന് നല്ല ഡിമാന്‍ഡുണ്ട്. ഇതായിരിക്കണം മോഷ്ടാക്കളെ ഈ കാറിലേക്ക് ഏറെ ആകര്‍ഷിക്കുന്ന ഘടകം.

09. പ്രീമിയര്‍ പദ്മിനി

09. പ്രീമിയര്‍ പദ്മിനി

ഇന്നും നിരവധി നഗരങ്ങളില്‍ ടാക്‌സിയായും മറ്റും ഓടിക്കൊണ്ടിരിക്കുന്നു പ്രീമിയര്‍ പദ്മിനി. ഈ കാറിനെ മോഷ്ടിക്കാനും ആളുകളുണ്ട് എന്നറിയുക. ഇന്ത്യയില്‍ ഏറ്റവുമധികം മോഷ്ടിക്കപെടുന്ന പത്ത് കാറുകളില്‍ എപ്പോഴും സ്ഥാനം നിലനവിര്‍ത്തി വന്നിട്ടുണ്ട് പദ്മിനി.

08. ഇന്‍ഡിക വിസ്ത

08. ഇന്‍ഡിക വിസ്ത

ടാറ്റയുടെ ഇന്‍ഡിക വിസ്ത മോഡല്‍ ഇന്ത്യയില്‍ ഏറ്റവുമധികം മൈലേജ് തരുന്ന കാറുകളിലൊന്നാണ്. ഇക്കാരണത്താല്‍ തന്നെയാവണം കാര്‍ മോഷ്ടാക്കള്‍ വിസ്തയെ ലക്ഷ്യം വെക്കുന്നത്. എട്ടാം സ്ഥാനത്താണ് ഈ കാര്‍ വരുന്നത്.

07. മാരുതി സ്വിഫ്റ്റ്

07. മാരുതി സ്വിഫ്റ്റ്

മാരുതിയുടെ സ്വിഫ്റ്റ് ഹാച്ച്ബാക്കിനും ഇന്ത്യന്‍ 'ചോരി മാര്‍ക്കറ്റു'കളില്‍ വലിയ ഡിമാന്‍ഡുണ്ട്. രാജ്യത്ത് മോഷ്ടിക്കപ്പെടുന്ന കാറുകളുടെ കണക്കെടുത്താല്‍ ഏഴാം സ്ഥാനത്താണ് ഈ കാര്‍ വരുന്നത്.

06. മഹീന്ദ്ര ബൊലെറോ

06. മഹീന്ദ്ര ബൊലെറോ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന യൂട്ടിലിറ്റി കാറാണ് ബൊലെറോ. ഈ കാറിന് മോഷ്ടാക്കളുടെ വിപണിയിലും വലിയ ഡിമാന്‍ഡുണ്ട് എന്നറിയുക. ഏറ്റവും കൂടുതല്‍ മോഷ്ടക്കപെടുന്ന കാറുകള്‍ അഞ്ചാം സ്ഥാനത്തു വരുന്നത് ബൊലെറോയാണ്.

05. ടാറ്റ ഇസിഎസ്

05. ടാറ്റ ഇസിഎസ്

ഇന്ത്യയിലെ ആദ്യത്തെ 4 മീറ്റര്‍ സെഡാനാണ് ടാറ്റ ഇസിഎസ്. വന്‍ വിജയമൊന്നുമായില്ല വിപണിയിലെങ്കിലും തരക്കേടില്ലാതെ വിറ്റഴിക്കപെട്ടിരുന്നു ഈ കാര്‍. മോഷ്ടാക്കള്‍ ഏറെ ലക്ഷ്യം വെക്കുന്ന കാറുകളുടെ ഗണത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇസിഎസ് വരുന്നത്.

04. സാന്‍ട്രോ

04. സാന്‍ട്രോ

വിപണിയില്‍ നിന്ന് പിന്‍വലിക്കപെട്ടുവെങ്കിലും യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡുള്ള കാറാണിത്. ഇതേ ഡിമാന്‍ഡ് ചോരി മാര്‍ക്കറ്റുകളിലും ഉണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം മോഷ്ടിക്കപ്പെട്ട കാറുകളില്‍ നാലാം സ്ഥാനത്തെത്താന്‍ ഈ കാറിന് സാധിച്ചിരിക്കുന്നു.

03. ടൊയോട്ട ഇന്നോവ

03. ടൊയോട്ട ഇന്നോവ

ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എംപിവി മോഡലാണ് ഇന്നോവ. യാത്രാസുഖത്തിന്റെ പേരില്‍ വിഖ്യാതമായ ഈ കാറിനെ എവിടെക്കണ്ടാലും കള്ളന്മാര്‍ വിടില്ല! മോഷ്ടിക്കപ്പെടുന്ന കാറുകളില്‍ മൂന്നാമതെത്തുന്നുണ്ട് ഇന്നോവ! ഉടമസ്ഥര്‍ ജാക്രതൈ!

02. മഹീന്ദ്ര സ്‌കോര്‍പിയോ

02. മഹീന്ദ്ര സ്‌കോര്‍പിയോ

മുംബൈ നഗരത്തില്‍ ഏറെ മോഷ്ടിക്കപ്പെടുന്ന കാറാണിത്. ഇന്ത്യയില്‍ മൊത്തത്തിലെടുത്താലും ഈ കാറിന് മോഷ്ടാക്കളുടെ വിപണിയില്‍ വലിയ ഡിമാന്‍ഡുണ്ട്. രണ്ടാം സ്ഥാനത്ത് വരുന്നു ഇവന്‍.

01. ഷെവർലെ ടവേര

01. ഷെവർലെ ടവേര

ഈ വാഹനത്തില്‍ ചില എന്‍ജിന്‍ ഫ്രോഡ് പണികളെല്ലാം നടത്തിയതിന്റെ പേരില്‍ ജനറല്‍ മോട്ടോഴ്‌സ് ആകെ നാറിക്കുളിച്ച് നില്‍ക്കുകയാണ്. എങ്കിലും ടവേരയ്ക്ക് വിപണിയില്‍ നല്ല ഡിമാന്‍ഡുണ്ട്. സ്ഥലസൗകര്യം തന്നെയാണ് ഈ കാറിനെ പ്രിയപ്പെട്ടതാക്കുന്നത്. ടവേരയെ മോഷ്ടാക്കള്‍ക്കും വലിയ ഇഷ്ടമാണ്. ഇന്ത്യയിലെ മോഷ്ടാക്കളില്‍ വലിയവിഭാഗം പേര്‍ ഈ കാര്‍ മോഷ്ടിക്കുന്നതില്‍ വൈദഗ്ധ്യം നേടിയവരാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കപെടുന്ന കാറുകള്‍

ഈ ലിസ്റ്റില്‍ പെടാത്ത കാറുകളും ധാരാളമായി മോഷ്ടിക്കപെടുന്നുണ്ട് എന്നത് മറക്കരുത്. മോഷണം തടയാന്‍ നിരവധി സന്നാഹങ്ങള്‍ ഇന്ന് പുറംവിപണികളില്‍ ലഭ്യമാണ്. ഇവയില്ലാതെ ഒരു കാറും പുറത്തിറക്കരുതെന്നാണ് ഞങ്ങളുടെ എളിയ അഭിപ്രായം.

Most Read Articles

Malayalam
English summary
Top 10 Stolen Cars in India.
Story first published: Monday, April 27, 2015, 12:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X