ടൊയോട്ട അത്യാഡംബര വാന്‍ ഇന്ത്യയിലേക്ക്

By Santheep

അത്യാഡംബര വാനുകള്‍ നമ്മുടെ നിരത്തുകളില്‍ അധികമൊന്നും കാണില്ല. ഉള്ളവ തന്നെയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയിലെത്തിച്ചവയാണ്. ടൊയോട്ട ഹൈഏസ് വാനുകള്‍ ഈ രീതിയില്‍ കുറെയെണ്ണം ഇന്ത്യയിലെത്തിയിട്ടുണ്ട്. പുതിയ വാര്‍ത്തകള്‍ പറയുന്നത് ഹൈഏസ് വാന്‍ നമ്മുടെ രാജ്യത്തേക്ക് അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ എത്തിച്ചേരുമെന്നാണ്.

ഹൈഏസിനെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന വിവരങ്ങളെല്ലാം താഴെ താളുകളില്‍ കാണാം.

ടൊയോട്ട അത്യാഡംബര വാന്‍ ഇന്ത്യയിലേക്ക്

താളുകളിലൂടെ നീങ്ങുക.

ടൊയോട്ട അത്യാഡംബര വാന്‍ ഇന്ത്യയിലേക്ക്

ഈ വാഹനം ഇന്ത്യയിലെ ഏറ്റവും ആഡംബരം നിറഞ്ഞ വാന്‍ ആയിരിക്കും. നിലവില്‍ രാജ്യത്തെ വിപണിയില്‍ ടാറ്റ വിങ്ങര്‍, ഫോഴ്‌സ് ടെമ്പോ ട്രാവലര്‍ എന്നീ വാഹനങ്ങളാണ് ഈ സെഗ്മെന്റിലുള്ളത്. ഇവയെ ടൊയോട്ട ഹൈഏസുമായി താരതമ്യം ചെയ്യുന്നതില്‍ യാതൊരര്‍ഥവുമില്ല.

ടൊയോട്ട അത്യാഡംബര വാന്‍ ഇന്ത്യയിലേക്ക്

ആഡംബര ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, വന്‍ കമ്പനികള്‍ തുടങ്ങിയവയെ ലക്ഷ്യമാക്കിയായിരിക്കും ഹൈഏസ് വിപണിയിലെത്തുക. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഈ കാര്‍ വാങ്ങുന്നവര്‍ ഇന്ത്യയില്‍ താരതമ്യേന കുറവായിരിക്കുമെന്നാണ് കരുതേണ്ടത്.

ടൊയോട്ട അത്യാഡംബര വാന്‍ ഇന്ത്യയിലേക്ക്

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ ഉല്‍പാദനം തുടങ്ങുമെന്ന് കേള്‍ക്കുന്നു. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ വിലയില്‍ വലിയ തോതിലുള്ള കുറവ് സംഭവിക്കും. എന്തായാലും തുടക്കത്തില്‍ വിദേശത്തു നിര്‍മിച്ച് ഇന്ത്യയില്‍ എത്തിക്കുന്ന രീതിയാണ് ടൊയോട്ട പിന്തുടരുക.

ടൊയോട്ട അത്യാഡംബര വാന്‍ ഇന്ത്യയിലേക്ക്

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുമ്പോള്‍ വില സ്വാഭാവികമായും ഇരട്ടിക്കും. 100 ശതമാനത്തിലധികമാണ് ഇത്തരം ഇറക്കുമതിക്കുള്ള നികുതി. 40-50 ലക്ഷത്തിന്റെ ചുറ്റുപാടില്‍ വാഹനത്തിന് വില കാണാനാണ് സാധ്യത.

ടൊയോട്ട അത്യാഡംബര വാന്‍ ഇന്ത്യയിലേക്ക്

2,982 സിസി ശേഷിയുള്ള എന്‍ജിനാണ് ഹൈഏസ് വാനിലുള്ളത്. യൂറോ 4 കരിമ്പുകച്ചട്ടം പാലിക്കുന്ന എന്‍ജിനാണിത്. പരമാവധി പുറത്തെടുക്കാന്‍ കഴിയുന്ന കരുത്ത് 134 കുതിരശക്തി. 300 എന്‍എം ചക്രവീര്യം വാഹനത്തിനുണ്ട്. 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു ഈ വാനില്‍.

ടൊയോട്ട അത്യാഡംബര വാന്‍ ഇന്ത്യയിലേക്ക്

പവര്‍ സ്റ്റീയറിങ്, പവര്‍ വിന്‍ഡോകള്‍, പവര്‍ സ്ലൈഡിങ് ഡോറുകള്‍, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, ഏസി, റിവേഴ്‌സ് കാമറ എന്നിങ്ങനെയുള്ള സവിശേഷതകള്‍ വാഹനത്തിനുണ്ട്. മുമ്പില്‍ ഡ്യുവല്‍ എസ്ആര്‍എസ് എയര്‍ബാഗുകള്‍, എബിഎസ്, ഫോഗ് ലൈറ്റുകള്‍ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും ഹൈഏസില്‍ ചേര്‍ത്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota #van
English summary
Toyota HiAce Comes India Through CBU.
Story first published: Thursday, March 26, 2015, 15:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X