ഇന്ത്യയ്ക്കായി ടൊയോട്ട ചെറു എസ്‌യുവിയും സെഡാനും 2016ല്‍

By Santheep

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വളര്‍ച്ചയുള്ള രണ്ട് സെഗ്മെന്റുകളാണ് ചെറു എസ്‌യുവിയുടെതും സെഡാന്‍ കാറുകളുടേതും. ജാപ്പനീസ് കാര്‍നിര്‍മാതാവായ ടൊയോട്ട ഈ സെഗ്മെന്റുകളില്‍ നിക്ഷേപമൊന്നും നടത്തിയിട്ടില്ല ഇതുവരെ. പുതിയ വാര്‍ത്തകള്‍ പറയുന്നത് ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി വന്‍ നീക്കങ്ങള്‍ക്കൊരുങ്ങുകയാണ് ടൊയോട്ട എന്നാണ്.

4 മീറ്ററിനു താഴെ നീളം വരുന്ന വാഹനങ്ങളാണ് ടൊയോട്ട ഉദ്ദേശിക്കുന്നത്. നിലവില്‍ ഇക്കോസ്‌പോര്‍ട് അടക്കമുള്ള വാഹനങ്ങളുള്ള എസ്‌യുവി സെഗ്മെന്റും, മാരുതി ഡിസൈര്‍ പോലുള്ള വാഹനങ്ങളുടെ സെഡാന്‍ സെഗ്മെന്റുമാണ് ലക്ഷ്യമിടുന്നത്.

ടൊയോട്ട

വരുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഈ ചെറുവാഹനങ്ങളെ കാണാന്‍ കഴിയും എന്ന് ടൊയോട്ടയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഇന്ത്യയില്‍ 4 മീറ്ററിന് താഴെ വലിപ്പമുള്ള വാഹനങ്ങള്‍ക്ക് നികുതിയിളവുണ്ട്. ഇതാണ് ഇങ്ങനെയൊരു സെഗ്മെന്റ് രൂപപ്പെടാന്‍ തന്നെ കാരണമായത്.

ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയുന്ന വിലക്കുറവുള്ള വാഹനങ്ങള്‍ നിര്‍മിക്കാന്‍ ടൊയോട്ട ഇതിനകം തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട
English summary
Toyota India Contemplate Launching Compact SUV and Sedan By 2016.
Story first published: Monday, March 30, 2015, 16:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X