ഇന്നോവയെ ആഡംബരക്കാറാക്കിയാല്‍ എങ്ങനെയിരിക്കും?

By Santheep

ടൊയോട്ട ഇന്നോവ എന്നാല്‍ യാത്രാസുഖം എന്ന വാക്കിന് പര്യായമായി മാറിയിട്ടുണ്ട്. ഇക്കാര്യം മാത്രം പരിഗണിച്ച് പാവപ്പെട്ടവന്റെ ആഡംബരക്കാര്‍ എന്നും ഈ വാഹനത്തെ വിളിക്കാവുന്നതാണ്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദിലീപ് ഛബ്രിയ ഡിസൈന്‍ ഇന്നോവയില്‍ ഇടയ്ക്കിടെ പണിയാറുണ്ട്. ഇന്നോവയില്‍ പണിഞ്ഞാല്‍ അത് വെറുതെയാവില്ല എന്നതു തന്നെയാണ് ഇതിനു കാരണം.

ദിലീപ് ഛബ്രിയയുടെ പുതിയ ടൊയോട്ട ഇന്നോവ മോഡിഫിക്കേഷന്‍ ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അവ താഴെ വായിക്കാം.

ഇന്നോവയെ ആഡംബരക്കാറാക്കിയാല്‍ എങ്ങനെയിരിക്കും?

ചിത്രങ്ങളിലൂടെ നീങ്ങുക.

ഇന്നോവയെ ആഡംബരക്കാറാക്കിയാല്‍ എങ്ങനെയിരിക്കും?

ഡിസി ഡിസൈന്‍ ശൈലിയിലുള്ള മുന്‍വശം കാര്യമായ പുതുമയൊന്നും കൊണ്ടുവരുന്നില്ല. ഫ്രണ്ട് ബംപര്‍ ഡിസൈന്‍ മാറിയിരിക്കുന്നതായി കാണാം. ഇന്നോവയുടെ മുന്‍ പതിപ്പിന്റെ ഗ്രില്‍ ഡിസൈന്‍ ശൈലിയാണ് ദിലീപ് ഛബ്രിയ ഉപയോഗിച്ചിട്ടുള്ളത്. മാറ്റ് േ്രഗ നിറം പൂശിയിരിക്കുന്നു ഗ്രില്ലില്‍. മുകളിലായി ക്രോമിയം പൂശിയിട്ടുണ്ട്.

ഇന്നോവയെ ആഡംബരക്കാറാക്കിയാല്‍ എങ്ങനെയിരിക്കും?

150 ഡിഗ്രിയില്‍ താഴ്ത്താവുന്ന കാപ്റ്റന്‍ സീറ്റുകളാണ് കാബിനില്‍ നല്‍കിയിരിക്കുന്നത്. എയര്‍ക്രാഫ്റ്റുകളില്‍ കാണുന്ന തരത്തിലുള്ള റൂഫ് ലൈറ്റിങ് സംവിധാനവും ചേര്‍ത്തിരിക്കുന്നു. ഡ്രൈവര്‍ കാബിനുമായി പിന്‍ കാബിന്‍ പ്രത്യേകം വേര്‍തിരിച്ചിരിക്കുന്നു. ലാപ്‌ടോപ് കണക്ടിറ്റിവിറ്റി തുടങ്ങിയ സന്നാഹങ്ങളും ഉള്ളിലുണ്ട്.

ഇന്നോവയെ ആഡംബരക്കാറാക്കിയാല്‍ എങ്ങനെയിരിക്കും?

24 ഇഞ്ച് എല്‍സിഡി ടിവി, ഫ്രണ്ട് കാമറ, റിവേഴ്‌സ് കാമറ തുടങ്ങിയ സന്നാഹങ്ങളെല്ലാം ചേര്‍ത്തിട്ടുണ്ട്.

ഇന്നോവയെ ആഡംബരക്കാറാക്കിയാല്‍ എങ്ങനെയിരിക്കും?

എല്‍ഇഡി ലൈറ്റിങ്, 15 ലിറ്റര്‍ കൂളര്‍, റൈഡിങ് ലൈറ്റുകള്‍, ഇന്‍വര്‍ട്ടര്‍ തുടങ്ങിയ സംവിധാനങ്ങള്‍ വാഹനത്തിനകത്തുണ്ട്. 9 ലക്ഷം രൂപയാണ് ഈ കിറ്റിന് വില എന്നറിയുന്നു. വാഹനത്തിനടക്കം എത്ര വിലവരുമെന്നത് വ്യക്തമല്ല.

Most Read Articles

Malayalam
കൂടുതല്‍... #toyota
English summary
Toyota Innova Modification by DC Design.
Story first published: Wednesday, February 25, 2015, 9:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X