ടൊയോട്ട ഇന്നോവ ലോഞ്ച് ചെയ്തു

By Santheep

പുതുക്കിയ ടൊയോട്ട ഇന്നോവ മോഡലിന്റെ ആഗോളവിപണിപ്രവേശം നടന്നു. ഇന്തോനീഷ്യയിൽ‌ വെച്ചാണ് ചടങ്ങ് നടന്നത്. അടുത്തതായി ഈ വാഹനം വരുന്നത് ഇന്ത്യൻ നിരത്തുകളിലേക്കാണെന്ന് ഉറപ്പായിട്ടുണ്ട്.

പെട്രോൾ, ഡീസൽ എൻജിനുകൾ ഘടിപ്പിച്ചാണ് ഇന്നോവ ഇന്തോനീഷ്യയിലെത്തുന്നത്. കൂടുതൽ വിവരങ്ങൾ താളുകളിൽ.

ടൊയോട്ട ഇന്നോവ ലോഞ്ച് ചെയ്തു

ജി, വി, ക്യു എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ടൊയോട്ട ഇന്നോവയ്ക്കുള്ളത്. ഇന്ത്യയിൽ ഇന്നോവയ്ക്ക് പെട്രോൾ എൻജിനില്ല. എന്നാൽ, ഇന്തോനീഷ്യൻ വിപണിയിൽ പെട്രോൾ എൻജിനോടെയാണ് ഈ വാഹനം വരുന്നത്.

ടൊയോട്ട ഇന്നോവ ലോഞ്ച് ചെയ്തു

310.1 ദശലക്ഷം ഇന്തോനീഷ്യൻ റുപ്പിയയിലാണ് ഇന്നോവയുടെ ഡീസൽ മോഡലുകളുടെ വില തുടങ്ങുന്നത്. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ ഏതാണ്ട് 15 ലക്ഷം രൂപ. പെട്രോൾ മോഡലുകൾക്ക് 282 ദശലക്ഷം ഇന്തോനീഷ്യൻ റുപ്പിയയയാണ് വില. ഇത് ഇന്ത്യൻ രൂപയിൽ ഏതാണ്ട് 13.59 ലക്ഷത്തോളം വരും.

ടൊയോട്ട ഇന്നോവ ലോഞ്ച് ചെയ്തു

എൻജിൻ സാങ്കേതികതയിൽ വലിയ മുന്നേറ്റം തന്നെ നടത്തിയിരിക്കുന്നു ടൊയോട്ട ഇന്നോവ. പ്രകടനശേഷിയും ഇന്ധനക്ഷമതയും താരതമ്യേന കൂടുതലുള്ള എൻജിനുകളാണ് പുതിയ ഇന്നോവയിലുള്ളത്. പുതിയ 6 സ്പീഡ് ഗിയർബോക്സാണ് എൻജിനോടു ചേർത്തിട്ടുള്ളത്.

ടൊയോട്ട ഇന്നോവ ലോഞ്ച് ചെയ്തു

പവർ മോഡ്, ഇക്കോ മോഡ് എന്നിവയിൽ വാഹനമോടിക്കാൻ സംവിധാനമുണ്ട്. ഒരു സ്വിച്ചമർത്തിയാൽ ഈ മോഡുകളിലേക്ക് മാറാം.

ടൊയോട്ട ഇന്നോവ ലോഞ്ച് ചെയ്തു

ഇന്നോവയുടെ റിയർ ലാമ്പ് ഡിസൈനിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ഏതാണ്ടൊരു ചതുരാകൃതിയിലാണ് റിയർ ലാമ്പ് ഇപ്പോൾ കിടക്കുന്നത്. ഇൻഡിക്കേറ്റർ ലൈറ്റുകൾ താഴെയായി ചേർത്തിരിക്കുന്നു. നേരത്തെ കുത്തനെയുള്ള ക്ലസ്റ്ററിലാണ് ഇവയെല്ലാം ഘടിപ്പിച്ചിരുന്നത്.‌

ടൊയോട്ട ഇന്നോവ ലോഞ്ച് ചെയ്തു

റിയർവ്യൂ മിററിന്റെ ഡിസൈനും പുതുക്കിയിട്ടുണ്ട്. ടേൺ ഇൻഡിക്കേറ്ററുകൾ ഘടിപ്പിച്ചിരിക്കുന്നു ഇതിൽ. പുതിയ ഡിസൈനിലുള്ള ഷാർക്ക് ഫിൻ ആന്റിന ചേർത്തിരിക്കുന്നു റൂഫിനു പിന്നിൽ. എൻജിൻ ഇമ്മൊബിലൈസർ സന്നാഹത്തോടു കൂടിയ സ്മാർട് കീയാണ് മറ്റൊരു ഫീച്ചർ.

Most Read Articles

Malayalam
Story first published: Monday, November 23, 2015, 15:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X