തകാറ്റ എയർബാഗ്: ടൊയോട്ട 1.6 ദശലക്ഷം കാർ‌ തിരിച്ചുവിളിച്ചു

By Santheep

ടൊയോട്ട ജപ്പാനിൽ 1.6 ദശലക്ഷം കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗ് ഇൻഫ്ലേറ്ററുകൾക്ക് തകരാർ കണ്ടെത്തിയതിനെത്തുടർന്നാണ് ഈ തിരിച്ചുവിളി.

എയർബാഗ് നിർമാതാക്കളായ തകാറ്റയിൽ നിന്ന് വാങ്ങി ഘടിപ്പിച്ച എയർബാഗുകളാണ് പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തിൽ തകാറ്റ എയർബാഗ് പ്രശ്നത്തിൽ ഉൾപെട്ടാത്ത വാഹനനിർമാതാക്കൾ വളരെച്ചുരുക്കമാണ്.

Toyota Recalls 1.6 Million Cars In Japan To Replace Takata Airbag Inflators

ഇതിനകം എട്ടോളമാളുകൾ തകാറ്റ എയർബാഗ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഈ എര്‍ബാഗ് ഘടിപ്പിച്ച നിരവധി വാഹനങ്ങള്‍ വിവിധ ബ്രാന്‍ഡുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ഇവയില്‍ പല മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കില്ല എന്ന സാധ്യത കൂടി പരിഗണിക്കണം. ഇത്തരം വിഷയങ്ങളില്‍ സൂക്ഷ്മമായ നിരീക്ഷണ സംവിധാനങ്ങളൊന്നുമില്ലാത്ത ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ പ്രത്യേകിച്ചും.

ടൊയോട്ട സമാനമായ പ്രശ്നം മൂലം നേരത്തെയും തിരിച്ചുവിളികൾ നടത്തിയിരുന്നു.

എയര്‍ബാഗിന്റെ സമ്മര്‍ദ്ദേപാധികള്‍ക്ക് തകരാറുള്ളതിനാല്‍ ഇവ അപ്രതീക്ഷിതമായി പുറത്തുവരികയും യാത്രികര്‍ക്ക് പരുക്കേല്‍പിക്കുകയും ചെയ്യുന്നതായി പരാതികളുയര്‍ന്നിരുന്നു. ടൊയോട്ട അടക്കമുള്ള നിരവധി കാര്‍നിര്‍മാതാക്കള്‍ സമാനമായ പ്രശ്‌നം മൂലം കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #തകാറ്റ
English summary
Toyota Recalls 1.6 Million Cars In Japan To Replace Takata Airbag Inflators.
Story first published: Thursday, November 26, 2015, 15:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X